Asianet News MalayalamAsianet News Malayalam

ഇതാണ് ലാന്‍ഡ് റോവറിന്‍റെ പുതിയ ഡിഫന്‍ഡര്‍

ഡിഫന്‍ഡറിന്‍റെ പുതിയ മോഡലുമായി  ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍

New Land rover defender specialties
Author
Mumbai, First Published Sep 19, 2019, 3:07 PM IST

കരുത്തിന്റെ പ്രതീകമായ വാഹനമായ ഡിഫന്‍ഡറിന്‍റെ പുതിയ മോഡലുമായി  ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍ എത്തിയിരിക്കുകയാണ്. വാഹനത്തിന്‍റെ വിശേഷങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

കുറഞ്ഞ ഫ്രണ്ട്, റിയര്‍ ഓവര്‍ഹാംഗ്‌സോടു കൂടിയ വ്യത്യസ്‍തമായ രൂപം പുതിയ ഡിഫന്‍ഡറിനെ ഉടനടി തിരിച്ചറിയാന്‍ വഴിയൊരുക്കുന്നു. ഇവ മികച്ച അപ്രോച്ച്, ഡിപ്പാര്‍ച്ചര്‍ ആംഗിളുകള്‍ ലഭ്യമാക്കുകയും ചെയ്യുന്നു. ലാന്‍ഡ് റോവറിന്റെ ഡിസൈനര്‍മാര്‍ ജനപ്രിയ ഡിഫന്‍ഡര്‍ ട്രേഡ്മാര്‍ക്കുകളെ 21-ാം നൂറ്റാണ്ടിനു വേണ്ടി നവീകരിച്ചിരിക്കുന്നു. ഇതോടെ പുതിയ 4ഃ4 ന് കൃത്യമായ ലക്ഷ്യത്തോടെയുള്ള അപ്‌റ്റൈറ്റ് ആകൃതിയും ആല്‍പൈന്‍ ലൈറ്റ് വിന്‍ഡോ റൂഫും ലഭ്യമാകുന്നതോടൊപ്പം സൈഡ്-ഹിംഗ്ഡ് റിയല്‍ ടെയ്ല്‍ഗേറ്റ് നിലനിര്‍ത്തുകയും പുറത്ത് മൗണ്ട് ചെയ്തിരിക്കുന്ന സ്‌പെയര്‍ വീല്‍ യഥാര്‍ഥ മോഡലിനെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുകയും ചെയ്യുന്നു.

പുതിയ കാലത്തിനു വേണ്ടിയുള്ള പുതിയ ഡിഫന്‍ഡറാണിത്. വ്യത്യസ്തമായ രൂപവും പരമാവധിയുള്ള അനുപാതങ്ങളും മോഡലിന്റെ സവിശേഷ വ്യക്തിത്വം എടുത്തുകാണിക്കുന്നു. ഇത് ഏറ്റവും പ്രിയപ്പെട്ടതും ഉയര്‍ന്ന കാര്യശേഷിയുള്ളതും കാഴ്ചയില്‍ മനോഹരമായതുമായ ആയി മാറുകയാണ്. വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയും ഡിസൈനും നിര്‍മ്മാണ ഏകോപനവും മോഡലില്‍ സാധ്യമാക്കിയിട്ടുണ്ടെന്നും കമ്പനി പറയുന്നു. 

യഥാര്‍ഥ ഡിഫന്‍ഡറിന്റെ സ്ട്രിപ്പ്ഡ്-ബാക്ക് വ്യക്തിത്വം ഉള്‍വശത്തും സ്വീകരിച്ചിട്ടുണ്ട്. സാധാരണ കാണാന്‍ കഴിയാത്ത സ്ട്രക്ചറല്‍ ഘടകങ്ങളും ഫിക്‌സിംഗുകളും തുറന്നുകാട്ടിയിട്ടുണ്ട്. ലാളിത്യത്തിനും പ്രായോഗികതയ്ക്കും മുന്‍ഗണന നല്‍കിയിട്ടുമുണ്ട്. മുന്‍പത്തെ ലാന്‍ഡ് റോവറിനേപ്പോലെ മുന്‍വശത്ത് ത്രീ എബ്രെസ്റ്റ് സീറ്റിംഗ് ലഭ്യമാക്കുന്ന സെന്‍ട്രല്‍ ഫ്രണ്ട് ജംപ് സീറ്റ് ഉള്‍ക്കൊള്ളിക്കുന്നതിനായി ഓപ്ഷണലായി നല്‍കിയിട്ടുള്ള ഡാഷ് മൗണ്ടഡ് ഗിയര്‍ ഷിഫ്റ്ററടക്കമുള്ളതാണ് നൂതന ഫീച്ചറുകള്‍.

ഇതിന്റെ ഫലമായി 5,6 അല്ലെങ്കില്‍ 5+2 സീറ്റിംഗ് കോണ്‍ഫിഗറേഷനുകളും രണ്ടാം നിരയിലുള്ള സീറ്റിനു പിറകിലായി 1075 ലിറ്റര്‍ വരെ ലോഡ് സ്‌പെയ്‌സും രണ്ടാം നിര മടക്കുമ്പോള്‍ 2380 ലിറ്റര്‍ വരെ ലോഡ് സ്‌പെയ്‌സും ഡിഫന്‍ഡര്‍ 110 ലഭ്യമാക്കുന്നു. ഡിഫന്‍ഡര്‍ 90 ആറു യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതാണ്. ചെറിയ ഫാമിലി ഹാച്ച്ബാക്കിന്റെ നീളത്തിനു തുല്യമാണിത്.

പ്രായോഗകമായ നവീകരണവും നൂതന സാങ്കേതികവിദ്യകളും അടങ്ങുന്നതാണ് ഉപയോക്തൃ സൗഹൃദ ഫീച്ചറുകള്‍. ഈട് നില്‍ക്കുന്ന റബറൈസ്ഡ് ഫ്‌ളോറിംഗ്‌സ് ദൈനംദിന സാഹസികയാത്രയുടെ അവശിഷ്ടങ്ങളെ വൃത്തിയാക്കുന്നു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമുള്ള സാഹസികയാത്രകളില്‍ വൃത്തിയുള്ള ഇന്റീരിയര്‍ ലഭ്യമാക്കുകയും ചെയ്യുന്നു. ഓപ്ഷണലായുള്ള ഫുള്‍-ലെംഗ്ത് ഫോള്‍ഡിംഗ് ഫാബ്രിക് റൂഫ് ഓപ്പണ്‍-ടോപ്പ് അനുഭവം നല്‍കുന്നു. ഡിഫന്‍ഡര്‍ 110 ലെ രണ്ടാം നിരയിലുള്ള യാത്രക്കാര്‍ക്ക് എഴുന്നേറ്റ് നിന്ന് യാത്രയുടെ പൂര്‍ണ്ണ ആസ്വാദനം ഉറപ്പാക്കാനും ഇതുവഴി കഴിയുന്നു

ലാന്‍ഡ് റോവര്‍ ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ദൃഢതയുള്ള ബോഡി ഘടന സൃഷ്ടിക്കുന്നതിനായി ഭാരം കുറഞ്ഞ അലുമിനിയം മോണോകോക്ക് നിര്‍മ്മിതി അടിസ്ഥാനമാക്കിയുള്ളതാണ് ലാന്‍ഡ് റോവറിന്റെ പുതിയ പര്‍പ്പസ്-എന്‍ജിനീയേഡ് ഉ7ഃ (ഫോര്‍ എക്‌സ്ട്രീം). പരമ്പരാഗത ബോഡി-ഓണ്‍-ഫ്രെയിമിനെ അപേക്ഷിച്ച് മൂന്നിരട്ടി ദൃഢതയുള്ളതാണിത്. ഇത് പൂര്‍ണ്ണമായും സ്വതന്ത്രമായ എയര്‍ കോയില്‍ സ്പ്രംഗ് സസ്‌പെന്‍ഷന് മികച്ച ഫൗണ്ടേഷന്‍ നല്‍കുകയും ഏറ്റവും പുതിയ വൈദ്യുത പവര്‍ ട്രെയ്‌നുകളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.  

എന്‍ജഡിനീയറിംഗ് സൈന്‍ ഓഫിനു വേണ്ടിയുള്ള 62000 ത്തിലധികം പരിശോധനകളിലൂടെ കടന്നു പോയിട്ടുള്ള പുതിയ ഡിഫന്‍ഡറിന്റെ ചേസിസും ബോഡിയും ലാന്‍ഡ് റോവറിന്റെ എക്‌സ്ട്രീം ഇവന്റ് ടെസ്റ്റ് പ്രൊസിജിയര്‍-റിപ്പീറ്റഡ് ആന്‍ഡ് സസ്റ്റെയ്ന്‍ഡ് ഇംപാക്ട്‌സിനെ ചെറുക്കാന്‍ തക്കവിധം നിര്‍മ്മിച്ചിട്ടുള്ളതുമാണ്. എസ് യു വികള്‍ക്കും യാത്രാ കാറുകള്‍ക്കുമുള്ള സാധാരണ നിലവാരത്തേക്കാള്‍ മുകളിലാണിത്.

ഡെവലപ്‌മെന്റ് ടെസ്റ്റിംഗിന്റെ സമയത്ത് പ്രോട്ടോടൈപ്പ് മോഡലുകള്‍ ഭൂമിയിലെ ഏറ്റവും ദുഷ്‌ക്കരമായ സാഹചര്യങ്ങളില്‍ ലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ യാത്ര ചെയ്തിട്ടുണ്ട്. മരുഭൂമിയിലെ 50 ഡിഗ്രി വരെയുള്ള ചൂടും 40 ഡിഗ്രിയില്‍ താഴെയുള്ള ആര്‍ട്ടിക് പ്രദേശത്തെ തണുപ്പും കൊളറാഡോയിലെ മലനിരകളില്‍ 10000 അടി വരെയുളള ഉയരവും വാഹനം താണ്ടിയിട്ടുണ്ട്.

വലിയ മാറ്റങ്ങളോടെയുള്ള ആഴത്തിലുള്ള കാര്യക്ഷമത ഡിഫന്‍ഡറിനെ വ്യത്യസ്തമാക്കുന്നു. സ്ഥിരമായ ഓള്‍-വീല്‍ ഡ്രൈവ്, ട്വിന്‍ സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ്, സെന്റര്‍ ഡിഫറന്‍ഷ്യല്‍, ഓപ്ഷണല്‍ ആക്ടീവ് ലോക്കിഗ് റിയര്‍ ഡിഫറന്‍ഷ്യല്‍ എന്നിവ മരുഭൂമിയിലെ മണല്‍ത്തരികളിലും  ഉത്തരധ്രുവമേഖലാ പ്രദേശത്തെ മരവിച്ച വൃക്ഷശൂന്യ സമതല മൈതാനത്തും ഇതനിടയിലുള്ള ഏതു പ്രദേശത്തും സഞ്ചരിക്കാനാവശ്യമായ ഹാര്‍ഡ് വെയറുകള്‍ വാഹനത്തിലുണ്ടെന്ന് ഉറപ്പാക്കുന്നു.

പുതിയ ഡിഫന്‍ഡറില്‍ ആദ്യമായി അവതരിപ്പിക്കുന്ന കോണ്‍ഫിഗറബിള്‍ ടെറൈന്‍ റെസ്‌പോണ്‍സ് അനുഭവ സമ്പന്നരായ ഓഫ്-റോഡ് യാത്രക്കാര്‍ക്ക് സാഹചര്യങ്ങള്‍ക്കനുസരിച്ച് വാഹനത്തിന്റെ ക്രമീകരണങ്ങള്‍ ഫൈന്‍ ട്യൂണ്‍ ചെയ്യാന്‍ സഹായിക്കുന്നു. മുന്‍പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ക്ക് ഇന്റലിജന്റ് ഓട്ടോ ഫംക്ഷന്‍ ഉപയോഗിച്ച് ഭൂപ്രദേശത്തിന് അനുയോജ്യമായ വാഹന ക്രമീകരണങ്ങള്‍ ഓട്ടോമാറ്റിക്കായി ക്രമീകരിക്കുകയും ചെയ്യാം.

പുതിയ ബോഡിയുടെ ഘടന 291 ാാ ഗ്രൗണ്ട് ക്ലിയറന്‍സും ലോകോത്തര നിലവാരമുള്ള ഓഫ്-റോഡ് അനുപാതവും ലഭ്യമാക്കി 110 അപ്രോച്ചും ബ്രേക്ക് ഓവര്‍, ഡിപ്പാര്‍ച്ചര്‍ ആംഗിളുകള്‍ എന്നിവ യഥാക്രമം 38, 28, 40 ഡിഗ്രി (ഓഫ്-റോഡ് ഉയരം) നല്‍കുകയും ചെയ്യുന്നു. ടെറൈന്‍ റെസ്‌പോണ്‍സ് 2 സിസ്റ്റത്തിലുള്ള പുതിയ വെയ്ഡ് പ്രോഗ്രാംപരമാവധി വെയ്ഡിംഗ് ഡെപ്ത് നല്‍കുകയും ഇത്പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ ആഴത്തില്‍ വെള്ളമുള്ള പാതയും താണ്ടാനാകുമെന്ന് ഡ്രൈവര്‍മാര്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്യുന്നു.

വരണ്ട ഭൂപ്രദേശങ്ങളില്‍ ലാന്‍ഡ് റോവറിന്റെ അത്യാധുനിക ക്ലിയര്‍ സൈറ്റ് വ്യൂ സാങ്കേതികവിദ്യ ഡിഫന്‍ഡറിന്റെ ഓള്‍-കോണ്‍കറിംഗ് ശേഷിയുടെ മുഴുവന്‍ ആനുകൂല്യങ്ങളും ഉപയോഗിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് അവസരം നല്‍കുന്നു. ഇത് സാധാരണ മുന്‍വശ വീലുകള്‍ക്കു നേരേ മുകളിലുള്ള ബോണറ്റ് കാഴ്ച മറയ്ക്കാറുള്ള പ്രദേശം മധ്യഭാഗത്തുള്ള ടച്ച് സ്‌ക്രീനില്‍ വ്യക്തമാക്കി കാണിക്കുകയും ചെയ്യും.

ഇതിന്റെ ഫലമായി പുതിയ ഡിഫന്‍ഡര്‍ കാര്യശേഷിയുടെ ആഴം പുനര്‍നിര്‍വചിക്കുന്നു. ഓഫ്-റോഡിന്റെ കാഠിന്യവും ഓണ്‍-റോഡിന്റെ കംഫര്‍ട്ടും താണ്ടാനുള്ള ശേഷി ഉയര്‍ത്തുന്നു. തിരക്കുള്ള നഗര തെരുവുകളിലൂടെ നീങ്ങാനും മലനിരകള്‍ കയറുവാനും മരുഭൂമികള്‍ താണ്ടാനും തണുത്തുറഞ്ഞ താപനിലയുള്ള പ്രദേശങ്ങളോട് ചെറുത്തുനില്‍ക്കുവാനും വാഹനത്തിന് അനായാസം സാധിക്കുന്നു. ശ്രദ്ധാപൂര്‍വ്വം മൂര്‍ച്ചകൂട്ടിയുള്ള വാഹനത്തിന്റെ ഹാന്‍ഡ്‌ലിംഗ് ആദരവ് പിടിച്ചുപറ്റുന്ന ഡ്രൈവും ദീര്‍ഘയാത്രയില്‍ ഉന്നത നിലവാരമുള്ള കംഫര്‍ട്ടും എല്ലാ ഭൂപ്രദേശങ്ങളിലും ലഭ്യമാക്കുന്നു.

ഉയര്‍ന്ന നിലവാരത്തിലുള്ള പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് പുതിയ ഡിഫെന്‍ഡറിനു മികച്ച കരുത്തു പകരുന്നത്. ഏതു കാലാവസ്ഥയിലും മികച്ച നിയന്ത്രണവും ഇന്ധനക്ഷമതയും നല്‍കാന്‍ തക്കവണ്ണം പ്ലഗ് ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിള്‍ (പി.എച്ച്.ഇ.വി.) പവര്‍ട്രെയിന്‍ വരുന്ന വര്‍ഷത്തില്‍ വൈദ്യുതി വാഹനങ്ങളുടെ (ഇ.വി.) നിരയില്‍ ലഭ്യമാകും.

വാഹനങ്ങളുടെ പെട്രോള്‍ ശ്രേണിയില്‍ നാലു സിലിണ്ടര്‍ പി. 300, കൂടുതല്‍ കരുത്തു കൂടിയ ആറു സിലിണ്ടര്‍ പി. 400 മൈല്‍ഡ് ഇലക്ട്രിക് വെഹിക്കില്‍ സാങ്കേതിക വിദ്യയുള്ള വാഹനങ്ങള്‍ ലഭ്യമാണ്. ഉപയോക്താക്കള്‍ക്കു ആവശ്യാനുസരണം നാലു സിലിണ്ടര്‍ ഡീസല്‍ ഡി 200, കരുത്തു കൂടിയ ഡി 240 മോഡലുകള്‍ 7.61/100 കി.മീ. ഇന്ധനക്ഷമതയോടെ കാര്‍ബണ്‍ പ്രസരണം 199 ഗ്രാം/ കി.മീ.(എ.ന്‍.ഡി.സി. ഇക്വവെലന്റ്) എന്ന അളവിലുള്ള എന്‍ജിനുകളിലും ലഭ്യമാണ്.

നൂതന എന്‍ജിനീയറിംഗ് ആനുകൂല്യം മികച്ച ഡ്രൈവിംഗ് ക്ഷമത വാഗ്ദാനം ചെയ്യുന്നു. തികച്ചും പരന്ന അണ്ടര്‍ ബോഡിയിലൂടെ എയ്‌റോഡൈനാമിക് പെര്‍ഫോമന്‍സ് ഒപ്റ്റിമൈസ് (ഏറ്റവും കുറഞ്ഞ 0.38സി.ഡി.) ചെയ്യാനും വാഹനത്തിന്റെ അണ്ടര്‍ ബോഡിക്കു കൂടുതല്‍ സുരക്ഷ നല്‍കാനും സഹായിക്കുന്നു.

പുതിയ ഡിഫെന്‍ഡര്‍ സാങ്കേതികവിദ്യയില്‍ വളരെ നൂതനവും ഉപയോഗപ്രദവുമാണ്. ലാന്‍ഡ് റോവറിന്റെ പുതിയ പിവി പ്രോ ഇന്‍ഫോടെയിമെന്റ് സിസ്റ്റവും ഇതിലൂടെ ലഭ്യമാണ്. നെക്സ്റ്റ് ജനറേഷന്‍ യൂസര്‍ ഫ്രണ്ട്‌ലി ടച്ച് സ്‌ക്രീന്‍ വഴി ഏതു സമയത്തും ഇന്‍സ്റ്റന്റ് റെസ്‌പോണ്‍സ് ലഭ്യമാക്കുകയും തികച്ചും ലളിതമായ ഉപയോഗക്രമത്തിലൂടെ പതിവായി ആവശ്യപ്പെടേണ്ട ടാസ്‌കുകള്‍ എളുപ്പത്തില്‍ സാധ്യമാക്കുകയും ചെയ്യും.

കൂടാതെ പുതിയ ഡിഫെന്‍ഡറില്‍ സോഫ്റ്റ്‌വെയര്‍ഓവര്‍ദിഎയര്‍ (എസ്.ഒ.ടി.എ.) സാങ്കേതിക വിദ്യയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഇതിലൂടെ 14 പ്രത്യേക മേഡ്യൂള്‍സ് വഴി റിമോട്ട് അപ്‌ഡേറ്റുകള്‍ സാധ്യമാകും. ഇതുവഴി ലാന്‍ഡ് റോവര്‍ റീടൈയിലറുടെ അടുത്തു പോകാതെതന്നെ വാഹനത്തില്‍ ഏതു സ്ഥലത്തും സൗകര്യത്തിലും വളരെ വേഗത്തില്‍ അപ്‌ഡേറ്റുകള്‍ സാധ്യമാകുകയും മറ്റു തടസങ്ങള്‍ ഒന്നും കുടാതെ പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യും. ഇതു അപ്‌ഡേറ്റുകള്‍ മൂലം നേരിടേണ്ടിവരുന്ന സമയ നഷ്ടത്തിനു പരിഹാരമാണ്.

പുതിയ ഡിഫെന്‍ഡര്‍ 90, 110 ബോഡി ഡിസൈനുകളില്‍ ലഭ്യമാണ്. 90 ഡിസൈനില്‍ ആറു സീറ്റുകള്‍ വരെയും അഞ്ച് സീറ്റ്, ആറ് അല്ലെങ്കില്‍ 5.2 സീറ്റിംഗ് ശേഷിയോടെ 110 ബോഡി ഡിസൈന്‍ വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല ഫസ്റ്റ് എഡിഷന്‍ ടോപ് റേഞ്ച് ഡിഫെന്‍ഡര്‍ ത മോഡല്‍, സ്റ്റാന്‍ഡേര്‍ഡ് ട, ടഋ, ഒടഋ  വ്യത്യസ്ത മോഡലുകളും ലഭ്യമാണ്. ലാന്‍ഡ് റോവര്‍ വാഹനങ്ങളില്‍ നേരത്തെ ലഭ്യമായിരുന്നതിനെക്കാള്‍ കൂടുതല്‍ സേവനങ്ങള്‍ കസ്റ്റമൈയിസ് ചെയ്തു ആവശ്യമുള്ള അക്‌സസറീസുകള്‍ സ്വന്തമാക്കാനും സാധിക്കും. ദി എക്‌സപ്ലോറര്‍, അഡ്‌വെഞ്ചര്‍, കണ്‍ട്രി ആന്റ് അര്‍ബന്‍ പായ്ക്കുകള്‍ വഴി വ്യത്യസ്ത അക്‌സസറീസുകളും അവശ്യ സേവനങ്ങളും കൂട്ടിച്ചേര്‍ക്കാം. 

Follow Us:
Download App:
  • android
  • ios