Asianet News MalayalamAsianet News Malayalam

കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കാന്‍ ഇനി പിഴയില്ല

കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പിഴകൂടാതെ പുതുക്കി നല്‍കാന്‍ തീരുമാനം

New order for renewal driving licence without fine
Author
Trivandrum, First Published Sep 24, 2019, 3:42 PM IST

തിരുവനന്തപുരം: കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പിഴകൂടാതെ പുതുക്കി നല്‍കാന്‍ തീരുമാനം. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് പുതിയ തീരുമാനം. കാലവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് പുതുക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 1000 രൂപയാണ് മുമ്പ് പിഴ ഈടാക്കിയിരുന്നത്. ഈ പിഴത്തുക ഒഴിവാക്കി ലൈസന്‍സുകള്‍ പുതുക്കി നല്‍കാനാണ് തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും.

കേന്ദ്ര മോട്ടോര്‍വാഹനനിയമത്തിലെ ഭേദഗതിയെത്തുടര്‍ന്നാണ് കാലാവധികഴിഞ്ഞ ലൈസന്‍സ് പുതുക്കാന്‍ പിഴ ഈടാക്കിയിരുന്നത്. മുമ്പ് പിഴകൂടാതെ പുതുക്കാന്‍ 30 ദിവസത്തെ സാവകാശമാണ് അനുവദിച്ചിരുന്നത്. എന്നാല്‍ കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കാന്‍ സാധാരണയായി ഈടാക്കുന്ന ഫീസുമാത്രം വാങ്ങി പുതുക്കിനല്‍കാമെന്നാണ് പുതിയ നിര്‍ദേശം. ഈ ഭേദഗതിപ്രകാരം കാലാവധികഴിയുന്നതിന് ഒരുവര്‍ഷം മുമ്പ് ലൈസന്‍സ് പുതുക്കാന്‍ അവസരമുണ്ട്. ഒരുവര്‍ഷം കഴിഞ്ഞാല്‍ വീണ്ടും വാഹനമോടിച്ച് പരീക്ഷ പാസാകണം. ഇതാണ് തത്കാലികമായി നിര്‍ത്തിവെച്ചത്.

ഓട്ടോറിക്ഷ പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞാല്‍ 10,000 രൂപ പിഴ ഈടാക്കുന്നതും പ്രായോഗികമല്ലെന്ന് യോഗം നിരീക്ഷിച്ചു. ഇത് 3000 രൂപയായി കുറയ്‍ക്കാനും ശുപാര്‍ശ ചെയ്‍തു. മോട്ടോര്‍ വാഹനവകുപ്പിന് പുതിയതായി അനുവദിച്ച ഓഫീസുകളുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനും സേഫ് കേരള പദ്ധതിക്കുവേണ്ട വാഹനങ്ങള്‍ സജ്ജീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

Follow Us:
Download App:
  • android
  • ios