സ്‌കോഡ സെഡാനായ സൂപ്പേര്‍ബിന്റെ പുതുതലമുറയെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ചെക്ക് ആഡംബര വാഹനനിര്‍മാതാക്കളായ സ്‌കോഡ സെഡാനായ സൂപ്പേര്‍ബിന്റെ പുതുതലമുറയെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ മൂന്നാം തലമുറ സൂപ്പേര്‍ബാണ് വിപണിയില്‍ ഉള്ളത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ സൂപ്പർബ് സെഡാന്റെ ഒരു പുതിയ തലമുറ മോഡലിനെ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് സ്കോഡ എന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇലക്ട്രിക് പവർട്രെയിനുകളും പ്ലഗ്-ഇൻ ഹൈബ്രിഡ് വേരിയന്റുകളും ആയിരിക്കും കമ്പനി അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

നിലവിലെ മൂന്നാം തലമുറയെ അപേക്ഷിച്ച് കൂടുതൽ ആക്രമണാത്മകവുമായ ഡിസൈൻ വരാനിരിക്കുന്ന മോഡലിന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലാം തലമുറ സൂപ്പർബിന്റെ പ്രോട്ടോടൈപ്പുകൾ ഇതിനകം തന്നെ തയാറായിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 

നിലവിലെ മോഡലിൽ നിന്നും വളരെ വ്യത്യസ്‍തമായ ഡിസൈൻ സമീപനമായിരിക്കും കമ്പനി സ്വീകരിക്കുകയെന്നാണ് സൂചന. അതേസമയം ഇന്റീരിയറിന് പുതിയ സവിശേഷതകളും സാങ്കേതികവിദ്യകളും ലഭിക്കുകയും ചെയ്യും. പുതുതായി രൂപകൽപ്പന ചെയ്‍ത ഒക്‌ടഗോണൽ ഫ്രണ്ട് ഗ്രിൽ, സ്ലീക്കർ എൽഇഡി ഹെഡ്‌ലാമ്പുകൾ, പവർ ഡോം, സി-ആകൃതിയിലുള്ള ഗ്രാഫിക്സ് ഉള്ള ഏറ്റവും പുതിയ എൽഇഡി ടെയിൽ ലാമ്പുകൾ തുടങ്ങിയ ഘടകങ്ങളുള്ള പുതിയ 'സ്‌കോഡ ഡിസൈൻ മാനദണ്ഡങ്ങൾ' പാലിക്കുന്നതാകും പുതിയ മോഡല്‍. 

വികസിത വിപണികളിൽ ബ്രാൻഡ് പുത്തൻ സൂപ്പർബിന്റെ ഇലക്ട്രിക് പവർട്രെയിനുകളും പ്ലഗ്-ഇൻ ഹൈബ്രിഡ് വേരിയന്റുകളും വിൽക്കുമെന്നാണ് പ്രതീക്ഷ. വിപണികകളെ ആശ്രയിച്ച് കോമ്പിയിലും ലിഫ്റ്റ്ബാക്ക് പതിപ്പുകളിലും ഇത് വാഗ്ദാനം ചെയ്യപ്പെടുമെന്നതും സ്വീകാര്യമാകും. അതേസമയം പെർഫോമൻസ് പതിപ്പ് RS വേരിയന്റും എക്‌സിക്യൂട്ടീവ് സെഡാനിലേക്ക് എത്തും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona