ദക്ഷിണ കൊറിയന്‍ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി മോഡലായ സാന്‍റാ ഫേയുടെ നാലാം തലമുറ മോഡല്‍  ആഗോള വിപണിയില്‍ അവതരിപ്പിച്ചു. ഈ വാഹനത്തിൽ മസ്‌കുലര്‍ ഭാവമുള്ള എക്സ്റ്റീരിയറും ഫീച്ചര്‍ സമ്പന്നമായ ഇന്റീരിയറുമാണ്‌ ലഭിക്കുന്നത്.

ഹ്യുണ്ടായിയുടെ മൂന്നാം തലമുറ പ്ലാറ്റ്‌ഫോമാണ് അടിസ്ഥാനമൊരുക്കുന്ന വാഹനത്തില്‍ പുതിയ അലോയി വീല്‍, കൂടുതല്‍ വീതിയുള്ള വീല്‍ ആര്‍ച്ച്, ക്ലാഡിങ്ങ്, റൂഫ് റെയില്‍, ക്രോമിയം ഹാന്‍ഡില്‍, വിന്‍ഡോയ്ക്ക് ചുറ്റിലും നീളുന്ന ക്രോമിയം ഫിനീഷിങ്ങ് ബോര്‍ഡര്‍ എന്നിവ മനോഹരമാക്കുന്നു. 

പിന്‍ഭാഗത്ത് പുതിയ ഡിസൈനിലുള്ള എല്‍ഇഡി ടെയില്‍ലാമ്പ്, റൂഫ് സ്‌പോയിലര്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, സ്‌കിഡ് പ്ലേറ്റ് നല്‍കിയിട്ടുള്ള വലിയ ബംമ്പര്‍, ബംമ്പറിലുടനീളമുള്ള റിഫ്‌ളക്ഷന്‍ സ്ട്രിപ്പ് തുടങ്ങിയവ വേറിട്ടതാക്കുന്നു. ലെതര്‍ ആവരണമുള്ള സീറ്റുകള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, 10.25 ഇഞ്ച് വലിപ്പമുള്ള ഫ്‌ളോട്ട് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണ്‍ട്രോള്‍ പാനലുകള്‍, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവ ഇന്റീരിയറിൽ നല്‍കുന്നു.

എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റിലേക്കുള്ള വായുസഞ്ചാരം ഉയര്‍ത്താൻ ഇത് സഹായിക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭിക്കുന്നു. ഇത് കൂടുതല്‍ ഇന്ധനക്ഷമതയും ഉറപ്പുനല്‍കുന്നുണ്ട്. ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കിയിട്ടുണ്ടെന്ന വിവരം വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും പുതിയ സാന്റാഫേയിലെ എന്‍ജിനും വാഹനത്തിന്റെ കരുത്തും സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.