Asianet News MalayalamAsianet News Malayalam

നിസാന്‍ മാഗ്നൈറ്റ് കളിക്കളത്തിലും, ഐസിസി ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക പങ്കാളി

ഐസിസി ടി20 ലോകകപ്പ് ടൂർണമെന്റിന്റെ ഔദ്യോഗിക കാറായി മാഗ്നൈറ്റിനെ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

Nissan Magnite is official car of ICC Men's T20 World Cup
Author
Mumbai, First Published Sep 16, 2021, 2:34 PM IST

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാൻ 2020 ഡിസംബര്‍ ആദ്യവാരമാണ് മാഗ്നൈറ്റ് സബ് കോംപാക്റ്റ് എസ്‌യുവിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. വളരെപ്പെട്ടെന്നാണ് വാഹനം മികച്ച ബുക്കിംഗ് നേടിയത്. ഇപ്പോള്‍ വിപണിയിലും നിരത്തിലുമെല്ലാം നിസാന്‍ മാഗ്‌നൈറ്റിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. 

ഇപ്പോഴിതാ ഐസിസി ടി20 ലോകകപ്പ് ടൂർണമെന്റിന്റെ ഔദ്യോഗിക കാറായി മാഗ്നൈറ്റിനെ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബർ 17 നും നവംബർ 14 നും ഇടയിൽ ദുബായിലും ഒമാനിലും നടക്കുന്ന ഐസിസി ടൂർണമെന്റിന്റെ എല്ലാ മത്സര വേദികളിലും നിസാൻ മാഗ്നൈറ്റ് പ്രദർശിപ്പിക്കും. ഐസിസി പുരുഷ ടി20 ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസർ കൂടിയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. 

2016 മുതൽ ഐസിസി ഗ്ലോബൽ ഇവന്റുകളുടെ ഔദ്യോഗിക സ്പോൺസറാണ് നിസാൻ. ഐസിസി ടി20 ലോകകപ്പ് സ്പോൺസർ ചെയ്യുന്നതിൽ തങ്ങൾ ഏറെ സന്തുഷ്ടരാണെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. മെയ്ക്ക് ഇൻ ഇന്ത്യ, മെയ്ക്ക് ഫോർ ദി വേൾഡ് എസ്‌യുവി എന്ന നിലയിൽ ബോൾഡ് ബ്യൂട്ടിഫുൾ ഡിസൈനാണ് മാഗ്നൈറ്റിനെ വ്യത്യസ്‌തമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അക്ഷരാര്‍ത്ഥത്തില്‍ നിസാന്‍റെ മടങ്ങിവരവിനാണ് മാഗ്നൈറ്റിലൂടെ രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്. 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്' എന്ന ആശയത്തില്‍ ഇന്ത്യയില്‍ നിര്‍മിച്ചിരിക്കുന്ന വാഹനം ഇന്ത്യന്‍ വിപണിയില്‍ സൂപ്പര്‍ഹിറ്റായിരിക്കുകയാണ്. നിസാന്‍ നെക്സ്റ്റ് സ്ട്രാറ്റജിക്ക് കീഴിലുള്ള കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണിത്.  അവതരിപ്പിച്ച ഉടന്‍ മാഗ്നൈറ്റിന് ഇന്ത്യയിൽ ആവശ്യക്കാർ ഏറെയുണ്ടായി. 

മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ് (ലോകത്തിനായി ഇന്ത്യയിൽ നിർമ്മിക്കുക) എന്നതാണ് തങ്ങൾ ഇപ്പോൾ പിന്തുടരുന്ന പോളിസി എന്ന് നിസാൻ ഇന്ത്യ പറയുന്നു. നിസാന് ഏറ്റവും അധികം പ്രതീക്ഷയുള്ള മോഡലാണ് മാഗ്നൈറ്റ്. നേപ്പാളിൽ നിന്ന് മാത്രം കഴിഞ്ഞ ഒരു മാസത്തിനിടെ 750 ഓളം ബുക്കിംഗുകളാണ് മാഗ്നൈറ്റിന് ലഭിച്ചത്.

നിസാന്‍-റെനോ കൂട്ടുകെട്ടില്‍ വികസിപ്പിച്ചിട്ടുള്ള സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്ഫോമിലാണ് മാഗ്നൈറ്റ് ഒരുങ്ങുന്നത്. പുതിയ എച്ച്ആര്‍എഒ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. ലോകോത്തര സ്‌പോര്‍ട്‌സ് കാറായ നിസ്സാന്‍ ജിടി-ആറിലേത് പോലുള്ള  'മിറര്‍ ബോര്‍ സിലിണ്ടര്‍ കോട്ടിംഗ്' സാങ്കേതികവിദ്യ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നു. ലിറ്ററിന് 20 കിലോമീറ്ററാണ് മാഗ്നൈറ്റിന് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.  

XE,XL,XV,XV പ്രീമിയം എന്നീ നാല് വേരിയന്റുകളില്‍ 20 ഗ്രേഡുകളായാണ് നിസാന്‍ മാഗ്‌നൈറ്റ് വിപണിയില്‍ എത്തിയിരിക്കുന്നത്. 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്' എന്ന ആശയത്തില്‍ ഇന്ത്യയിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. നിസാന്‍ നെക്സ്റ്റ് സ്ട്രാറ്റജിക്ക് കീഴിലുള്ള കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണിത്. നിസാന്റെ ഏറ്റവും പുതിയ ഇന്റലിജന്റ് മൊബിലിറ്റി സാങ്കേതികവിദ്യ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. നൂതന സാങ്കേതികവിദ്യയും ജാപ്പനീസ് എഞ്ചിനീയറിംഗ് കരുത്തോടെയും രൂപകല്‍പ്പന ചെയ്തിരിക്കുന്ന വാഹനം  ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും കണക്കിലെടുത്ത് പ്രത്യേകമായി രൂപകല്‍പ്പന ചെയ്‍തിരിക്കുന്നതാണെന്ന് കമ്പനി പറയുന്നു.

20ല്‍ അധികം ഫസ്റ്റ്-ക്ലാസ്, ബെസ്റ്റ്-ഇന്‍-സെഗ്മെന്റ് സവിശേഷതകളാണ് വാഹനത്തിനുള്ളത്. നിസാന്റെ മികച്ച സാങ്കേതികവിദ്യകള്‍ മോഡല്‍ ശ്രേണിയിലുടനീളം നല്‍കിയിരിക്കുന്നു. എക്‌സ്‌ട്രോണിക് സിവിടി, ക്രൂയിസ് കണ്‍ട്രോള്‍, 360 ഡിഗ്രി എറൗണ്ട് വ്യൂ മോണിറ്റര്‍, നിസാന്‍ കണക്റ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ആസിയാൻ NCAP ക്രാഷ് ടെസ്റ്റിൽ വാഹനം 4-സ്റ്റാർ സുരക്ഷ സ്വന്തമാക്കിയിരുന്നു. 

2020 ഡിസംബറില്‍ വിപണിയിൽ എത്തിയതു ശേഷം ഇന്ത്യയിൽ മാത്രമായി സബ് കോംപാക്‌ട് എസ്‌യുവിക്കായി 60,000 ബുക്കിംഗുകളാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. വിപണിയിൽ എത്തിയ ആദ്യ ഘട്ടത്തിൽ 4.99 ലക്ഷം മുതൽ 9.35 ലക്ഷം രൂപ വരെയായിരുന്നു നിസാൻ മാഗ്‌നൈറ്റിന്റെ എക്സ്ഷോറൂം വില. എന്നാൽ പിന്നീട് പല വില വർധനവിന് ശേഷം 5.50 ലക്ഷം മുതൽ 9.90 ലക്ഷം വരെയായി ഉയർന്നു. എങ്കിലും ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവിയാണ് ഇന്നും മാഗ്നൈറ്റ്. ടാറ്റ നെക്സോൺ, കിയ സോണെറ്റ്, ഹ്യുണ്ടായ് വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ, മഹീന്ദ്ര എക്സ് യു വി 400 തുടങ്ങിയവരാണ് മാഗ്നൈറ്റിന്‍റെ എതിരാളികള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

Follow Us:
Download App:
  • android
  • ios