രാജ്യത്തെ രണ്ടു മഹാനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നൊരു സൂപ്പര്‍ റോഡാണ് ദില്ലി-മുംബൈ എക്‌സ്‌പ്രസ് വേ . ഈ റോഡ് 2024 ഫെബ്രുവരിയോടെ സജ്ജമാകുമെന്ന് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ് നിതിൻ ഗഡ്‍കരി. ഇതോടെ രണ്ട് മെട്രോ നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം 12 മണിക്കൂറായി ചുരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന ആജ് തക് ജി 20 ഉച്ചകോടിയെ അഭിസംബോധന ചെയ്‍ത് സംസാരിക്കുകയായിരുന്നു ഗഡ്‍കരി. 

രക്ക് ഗതാഗതത്തിനും യാത്രകൾക്കും റോഡുകള്‍ അത്യാവശമാണ്. രാജ്യത്തിന്‍റെ വികസനത്തിന് ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്ന ഒന്നാണ് റോഡുകളുടെ വികസനം. രാജ്യത്തെ റോഡുകളുടെ വികസനത്തിൽ കേന്ദ്ര റോഡ് ഗതാഗതവകുപ്പ് മന്ത്രിയായ നിതിൻ ഗഡ്‍കരിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ രാജ്യത്തെ റോഡ് ശൃംഖല മുൻ കാലങ്ങളെക്കാള്‍ വളരെയേറെ മെച്ചപ്പെട്ടുകഴിഞ്ഞു. നിരവധി സൂപ്പര്‍ റോഡുകളാണ് രാജ്യത്ത് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തില്‍ രാജ്യത്തെ രണ്ടു മഹാനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നൊരു സൂപ്പര്‍ റോഡാണ് ദില്ലി-മുംബൈ എക്‌സ്‌പ്രസ് വേ . ഈ റോഡ് 2024 ഫെബ്രുവരിയോടെ സജ്ജമാകുമെന്ന് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ് നിതിൻ ഗഡ്‍കരി. ഇതോടെ രണ്ട് മെട്രോ നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം 12 മണിക്കൂറായി ചുരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന ആജ് തക് ജി 20 ഉച്ചകോടിയെ അഭിസംബോധന ചെയ്‍ത് സംസാരിക്കുകയായിരുന്നു ഗഡ്‍കരി. 

“നമ്മുടെ രാജ്യത്ത് 65 ലക്ഷം കിലോമീറ്റർ റോഡ് ശൃംഖലയുണ്ട്. നമ്മള്‍ കശ്‍മീരിൽ നിന്ന് കന്യാകുമാരിയിലേക്ക് ഒരു റോഡ് നിർമ്മിക്കുന്നു. ഡൽഹിയിൽ മാത്രം 65,000 കോടി രൂപയുടെ പദ്ധതികളുണ്ട്.." രാജ്യത്തെ റോഡുകളുടെ വിപുലീകരണത്തെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം പറഞ്ഞു. പിത്തോരഗഡ് മുതൽ മാനസരോവർ വരെയുള്ള റോഡുകളുടെ 90 ശതമാനം പണി പൂർത്തിയായതായി അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ അമൃത്‌സർ മുതൽ ഗുജറാത്തിലെ ഭാവ്‌നഗർ വരെയുള്ള പദ്ധതി വളരെ വലുതാണ്.

ഹോണ്‍ ശബ്‍ദത്തിന് പകരം ഓടക്കുഴലും തബലയും മറ്റും, നിരത്തുകളില്‍ ഇന്ത്യൻ സംഗീതം ഒരുക്കുമെന്ന് വീണ്ടും ഗഡ്‍കരി

മണാലിയിൽ നിന്ന് ആരംഭിക്കുന്ന ഈ റോഡിന് അഞ്ച് തുരങ്കങ്ങളും ഉണ്ടാകും. സൂറത്തിൽ നിന്ന് നാസിക്കിലേക്കും നാസിക്കിൽ നിന്ന് അഹമ്മദ്‌നഗറിലേക്കും അവിടെ നിന്ന് സോലാപൂരിലേക്കും പുതിയ ഗ്രീൻ ഹൈവേ നിർമ്മിക്കുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മ്യാൻമർ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നിവിടങ്ങളിലേക്ക് റോഡുകൾ നിർമ്മിക്കുന്നു. നേപ്പാളിനായും ഒരു റോഡ് നിർമ്മിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൽഹി മുംബൈ എക്‌സ്‌പ്രസ് വേ എന്നാല്‍
ഈ അതിവേഗ പാതയുടെ ആദ്യ ഘട്ടം 2023 ഫെബ്രുവരി 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‍തു. 229 കിലോമീറ്റർ നീളമുള്ള ഈ എക്‌സ്പ്രസ് വേയുടെ ആദ്യ ഭാഗം ഡൽഹിയെ ജയിപൂരുമായി ബന്ധിപ്പിക്കുന്നു. ഇത് കേവലം 3.5 മണിക്കൂറിനുള്ളിൽ മറികടക്കാൻ കഴിയും. ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിങ്ങനെ ആറ് സംസ്ഥാനങ്ങളിലൂടെ ഈ അതിവേഗ പാത കടന്നുപോകും. കോട്ട, ഇൻഡോർ, ഭോപ്പാൽ, ജയ്പൂർ, വഡോദര, സൂറത്ത് തുടങ്ങിയ നഗരങ്ങളെ ഇത് ബന്ധിപ്പിക്കും.

"മോദിയുടെ കീഴിൽ വേഗത ഉറപ്പാക്കാൻ ഞങ്ങള്‍ പ്രതിജ്ഞാബന്ധര്‍.." 2,900 കോടിയുടെ സൂപ്പര്‍റോഡുകളുമായി ഗഡ്‍കരി!

ഈ ദില്ലി-മുംബൈ എക്സ്പ്രസ് വേയിൽ 40 ഇന്‍റർചേഞ്ചുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ ജയിപൂർ, അജ്‍മീർ, കിഷൻഗഡ്, കോട്ട, ചിത്തോർഗഡ്, ഉദയിപൂർ, ഭോപ്പാൽ, ഇൻഡോർ, ഉജ്ജയിൻ, അഹമ്മദാബാദ്, സൂറത്ത്, വഡോദര എന്നിവിടങ്ങളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തും. ഈ എക്‌സ്പ്രസ് വേയുടെ നിര്‍മ്മാണത്തിന് ഏകദേശം 98,000 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. പദ്ധതി പൂർത്തിയായാൽ ദില്ലി-മുംബൈ സമയം പകുതിയായി കുറയുമെന്നാണ് പ്രതീക്ഷ. നിലവിൽ 24 മണിക്കൂറാണ് ഇരുന​ഗരങ്ങൾക്കിടയിലെയും യാത്രാ സമയം. 

youtubevideo