Asianet News MalayalamAsianet News Malayalam

തുടങ്ങി 125 വർഷം, ഇപ്പോൾ ഇന്ത്യൻ കൈകളിൾ! ബൈക്കുകളുടെ അത്ഭുത പരമ്പരയുമായി ഈ ബ്രിട്ടീഷ് കമ്പനി!

ടിവിഎസ് മോട്ടോർ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബൈക്ക് നിർമ്മാതാക്കളായ നോർട്ടൺ മോട്ടോർസൈക്കിൾസ് ഉൽപ്പാദനത്തിന്റെ 125-ാം വർഷത്തിലേക്ക് കടന്നു. ഇതിന്റെ സ്മരണയ്ക്കായി, കമ്പനി ലിമിറ്റഡ് വേരിയന്റ് മോട്ടോർസൈക്കിളുകളുടെ ഒരു പുതിയ ശ്രേണി അവതരിപ്പിച്ചു. 

Norton Motorcycles celebrates 125th anniversary
Author
First Published Nov 20, 2023, 10:47 AM IST

ന്ത്യയിലെ ടിവിഎസ് മോട്ടോർ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബൈക്ക് നിർമ്മാതാക്കളായ നോർട്ടൺ മോട്ടോർസൈക്കിൾസ് ഉൽപ്പാദനത്തിന്റെ 125-ാം വർഷത്തിലേക്ക് കടന്നു. ഇതിന്റെ സ്മരണയ്ക്കായി, കമ്പനി ലിമിറ്റഡ് വേരിയന്റ് മോട്ടോർസൈക്കിളുകളുടെ ഒരു പുതിയ ശ്രേണി അവതരിപ്പിച്ചു. നോർട്ടൺ കമാൻഡോ 961 SP, കമാൻഡോ 961 CR, V4SV, V4CR എന്നീ പരിമിത വേരിയന്റുകളുടെ ഉത്പാദനം 125 യൂണിറ്റുകളിൽ മാത്രമായി പരിമിതപ്പെടുത്തും. പഴയ ബ്രാൻഡിന്റെ ഐക്കണിക് മോട്ടോർസൈക്കിളുകൾക്ക് ഇത് ഓർമ്മ പുതുക്കും.

നോർട്ടൺ ലിമിറ്റഡ് വേരിയന്റ് മോട്ടോർസൈക്കിൾ ശ്രേണി വർഷങ്ങളായി ബൈക്ക് നിർമ്മാതാക്കളുടെ ഐക്കണിക് മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു. ഇതിൽ എനർജറ്റ്, മാൻക്സ്, ഫോർമുല 750 വർക്ക്സ് റേസർ, NRS588 എന്നിവ ഉൾപ്പെടുന്നു. 1902-ലാണ് നോർട്ടൺ എനർജറ്റ് അവതരിപ്പിച്ചത്. ഈ കമാൻഡോ 961 LE എനർജറ്റ് വേരിയന്റിന്റെ പിൻഭാഗത്ത് നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. 1937-ൽ വികസിപ്പിച്ചെടുത്ത, കറുത്ത ബോഡി വർക്കും ഫ്രെയിമും സിൽവർ ഫ്യുവൽ ടാങ്കും ഉള്ള കമാൻഡ് 961 എല്‍ ഇ മാന്‍ക്സിന്റെ പിൻഭാഗത്ത് നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നോർട്ടൻ മാൻക്സ് നിർമ്മിച്ചിരിക്കുന്നത്.

 കള്ളക്കരാറുകാരുടെ ബന്ധുക്കള്‍ക്കുപോലും ഇനി റോഡ് പണി കിട്ടില്ല! ഇതുതാൻഡാ യോഗി!

ഇതിനുശേഷം, ട്രാൻസ്അറ്റ്ലാന്റിക് എഫ്750 റേസ് ബൈക്കിനെ അടിസ്ഥാനമാക്കിയാണ് നോർട്ടൺ കമാൻഡോ 961 എൽഇ നിർമ്മിച്ചിരിക്കുന്നത്. ട്രാൻസ് അറ്റ്ലാന്റിക് ട്രോഫിയിൽ നിന്നാണ് ലിമിറ്റഡ് വേരിയന്റിന് അതിന്റെ പേര് ലഭിച്ചത്. പരിമിതമായ വേരിയന്റിന് ലോഗോയ്‌ക്കൊപ്പം 125 വർഷത്തെ വാർഷിക ചിഹ്നവും ലഭിക്കുന്നു.

യുകെയിൽ 18,999 പൗണ്ട് മുതൽ 51,999 പൗണ്ട് വരെ (ഏകദേശം 19.71 ലക്ഷം മുതൽ 53.95 ലക്ഷം രൂപ വരെ) ആണ് ലിമിറ്റഡ് വേരിയന്റ് നോർട്ടൺ മോട്ടോർസൈക്കിളിന്റെ വില. പ്രധാനമായും യുകെയിലും യൂറോപ്പിലുമാണ് ഇത് ലഭ്യമാകുക. ഇന്ത്യയുൾപ്പെടെയുള്ള മറ്റ് വിപണികളിൽ ഇത് അവതരിപ്പിക്കാനുള്ള പദ്ധതികൾ ബൈക്ക് നിർമ്മാതാവ് പ്രഖ്യാപിച്ചിട്ടില്ല.

youtubevideo
 

Follow Us:
Download App:
  • android
  • ios