Asianet News MalayalamAsianet News Malayalam

സിറ്റിക്ക് കുറയുക 98000 രൂപ! എലിവേറ്റിനും അമേസിനും കുറയുക 96000 രൂപയോളം! ഹോണ്ടയുടെ ഓഫറിൽ ഞെട്ടി എതിരാളികൾ

ക്യാഷ് ഡിസ്‍കൌണ്ട്, ലോയൽറ്റി ബോണസ്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് സ്‍കീമുകൾ, സർവീസ് പാക്കേജുകൾ എന്നിവയിലൂടെ കമ്പനി നിങ്ങൾക്ക് വലിയ ആനുകൂല്യങ്ങൾ നൽകും. ഏതൊക്കെ ഹോണ്ട കാറുകൾക്ക് എത്ര ഡിസ്‍കൌണ്ട് ലഭ്യമാണെന്ന് നമുക്ക് നോക്കാം.

Offer details of Honda Cars India in 2024 August
Author
First Published Aug 7, 2024, 1:32 PM IST | Last Updated Aug 7, 2024, 1:32 PM IST

ജാപ്പനീസ് ജനപ്രിയ വാഹന ബ്രാൻഡായ ഹോണ്ട ഓഗസ്റ്റ് തുടക്കത്തിൽ ബമ്പർ ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ചു. ഈ മാസം ഒരു പുതിയ ഹോണ്ട കാർ വാങ്ങുന്നതിലൂടെ ആയിരക്കണക്കിന് രൂപ ലാഭിക്കാം. ഹോണ്ട സിറ്റി, ഹോണ്ട സിറ്റി ഹൈബ്രിഡ്, അമേസ്, എലിവേറ്റ് തുടങ്ങിയ കാറുകൾക്ക് കിഴിവിൻ്റെ ആനുകൂല്യം ലഭിക്കും. ക്യാഷ് ഡിസ്‍കൌണ്ട്, ലോയൽറ്റി ബോണസ്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് സ്‍കീമുകൾ, സർവീസ് പാക്കേജുകൾ എന്നിവയിലൂടെ കമ്പനി നിങ്ങൾക്ക് വലിയ ആനുകൂല്യങ്ങൾ നൽകും. ഏതൊക്കെ ഹോണ്ട കാറുകൾക്ക് എത്ര ഡിസ്‍കൌണ്ട് ലഭ്യമാണെന്ന് നമുക്ക് നോക്കാം.

നിലവിൽ, ഹോണ്ട കാറുകളിൽ എലവേറ്റ് എസ്‌യുവിക്കാണ് ഏറ്റവും ശക്തമായ ഡിമാൻഡ് കാണുന്നത്. മികച്ച സവിശേഷതകളും സവിശേഷതകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന എലിവേറ്റാണ് ഇന്ത്യയിൽ വിൽക്കുന്ന ഏക ഹോണ്ട എസ്‌യുവി. ഈ കാറിന് നിങ്ങൾക്ക് വലിയ കിഴിവ് ലഭിക്കും. ഇതുകൂടാതെ ജനപ്രിയ മോഡലായ ഹോണ്ട സിറ്റി, അമേസ് സെഡാൻ എന്നിവയും വൻ വിലക്കിഴിവോടെ വാങ്ങാം.

ഹോണ്ട സിറ്റി ഹൈബ്രിഡ്:
ഹോണ്ട സിറ്റി ഹൈബ്രിഡിന് ഏറ്റവും ഉയർന്ന കിഴിവ് ലഭ്യമാണ്. ഓഗസ്റ്റിൽ ഈ കാർ വാങ്ങുന്നതിലൂടെ മൊത്തം 98,000 രൂപ വരെ ലാഭിക്കാം. ഇതിൽ 78,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപയുടെ കോംപ്ലിമെൻ്ററി മൂന്നു വർഷത്തെ സേവന പാക്കേജും ഉൾപ്പെടുന്നു. 20.55 ലക്ഷം രൂപ മുതലാണ് ഹോണ്ട സിറ്റി ഹൈബ്രിഡിൻ്റെ എക്‌സ് ഷോറൂം വില.

ഹോണ്ട സിറ്റി:
അപ്‌ഡേറ്റ് ചെയ്യാത്ത ഹോണ്ട സിറ്റി വാങ്ങുമ്പോൾ നിങ്ങൾക്ക് 88,000 രൂപ വരെ ആനുകൂല്യം ലഭിക്കും. പുതുക്കിയ ഹോണ്ട സിറ്റി വാങ്ങുകയാണെങ്കിൽ 68,000 രൂപ വരെ ലാഭിക്കാം. 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ പവറും ആറ് സ്‍പീഡ് മാനുവൽ/സിവിടി ഗിയർബോക്സുമാണ് ഈ കാർ വരുന്നത്. 12.08 ലക്ഷം രൂപ മുതലാണ് ഹോണ്ട സിറ്റിയുടെ ഇന്ത്യയിലെ എക്‌സ് ഷോറൂം വില.

ഹോണ്ട അമേസ്:
ഹോണ്ട അമേസ് വാങ്ങുമ്പോൾ ഒരു ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും. ഈ ആഡംബര സെഡാൻ 96,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ്. മാരുതി സുസുക്കി ഡിസയർ, ഹ്യുണ്ടായ് ഓറ എന്നിവയോട് മത്സരിക്കുന്ന അമേസിന് 1.2 ലിറ്റർ പെട്രോൾ എൻജിനാണ് കരുത്ത് പകരുന്നത്. 7.92 ലക്ഷം രൂപയാണ് ഇതിൻ്റെ പ്രാരംഭ എക്‌സ് ഷോറൂം വില.

ഹോണ്ട എലിവേറ്റ്:
ഹോണ്ടയുടെ പുതിയ എസ്‌യുവി എലിവേറ്റിനും ഡിസ്‌കൗണ്ടിൻ്റെ ആനുകൂല്യം ലഭിക്കും. 65,000 രൂപ വരെ കിഴിവോടെ നിങ്ങൾക്ക് ഈ ഭീമാകാരമായ എസ്‌യുവി വാങ്ങാം. ഏപ്രിലിൽ, ആറ് എയർബാഗുകൾ, മൂന്നു പോയിൻ്റ് ഇഎൽആർ സീറ്റ് ബെൽറ്റ്, സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവ ഉൾപ്പെടുന്ന സുരക്ഷാ സാങ്കേതികവിദ്യ കമ്പനി എലിവേറ്റിലേക്ക് പ്രത്യേകം ചേർത്തിട്ടുണ്ട്.

അപ്‌ഡേറ്റ് ചെയ്യാത്ത എലിവേറ്റിൽ 65,000 രൂപ വരെ കിഴിവ് ലഭിക്കും. ഹ്യുണ്ടായ് ക്രെറ്റ , കിയ സെൽറ്റോസ് എന്നിവയുമായി മത്സരിക്കുന്ന എലിവേറ്റിൻ്റെ എക്‌സ് ഷോറൂം വില 11.91 ലക്ഷം രൂപ മുതലാണ്.

ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios