Asianet News MalayalamAsianet News Malayalam

ടോൾ നിരക്കിൽ പകുതിയിലധികം ഓഫര്‍, യാത്രക്കാരെല്ലാം ഹാപ്പി, പക്ഷെ പിന്നെയാണ് ട്വിസ്റ്റ്, ടോൾ ബൂത്ത് വ്യാജൻ

ഗുജറാത്തിലെ മോര്‍ബി ജില്ലാ ഭരണകൂടത്തിന്റെ മൂക്കിൻ തുമ്പത്താണ് വ്യാജ ഉദ്യോഗ്സഥരും ടോൾ ബൂത്തും പ്രവര്‍ത്തിച്ചത്. 

Offer more than half off the toll fare police book five for running fake toll plaza ppp
Author
First Published Dec 5, 2023, 1:31 PM IST

അഹമ്മദാബാദ്: ഒന്നര വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ടോൾ ബൂത്ത്. വാഹനങ്ങളിൽ നിന്ന് ഈടാക്കുന്ന പണം കുന്നുകൂടി 18 കോടിയോളമായി. ഗുജറാത്തിലെ മോര്‍ബി ജില്ലാ ഭരണകൂടത്തിന്റെ മൂക്കിൻ തുമ്പത്താണ് വ്യാജ ഉദ്യോഗ്സഥരും ടോൾ ബൂത്തും പ്രവര്‍ത്തിച്ചത്. സര്‍ക്കാറിന് ലഭിക്കേണ്ടിരുന്ന 18 കോടിയിലധികം രൂപ  തട്ടിപ്പുകാര്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 

സംഭവത്തിൽ അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ദേശീയപാതാ അതോറിറ്റിയുടെ ടോൾ ബൂത്തിന് സമാന്തരമായി ഒഴിച്ചിട്ട ഫാക്ടറി വഴി റോഡ് നിര്‍മിച്ചാണ് ഒന്നര വര്‍ഷത്തോളം ഇവര്‍ വാഹനങ്ങളിൽ നിന്ന് പണപ്പിരിവ് നടത്തിയത്. ദേശീയപാതയിലുള്ള യതാര്‍ത്ഥ ബൂത്തിലെ ടോളിനേക്കാൾ കുറവ് തുക വാങ്ങിയായിരുന്നു സമാന്തരമായി റോഡിലൂടെ വാഹനങ്ങളെ കടത്തിവിട്ടത്. ദേശീയപാതാ അതോറിറ്റി 110 രൂപ മുതൽ 595 രൂപ വരെ ആയിരുന്നു ടോൾ ഈടാക്കിയിരുന്നത്. ഇതിന് പകരമായി 20 രൂപ മുതൽ 200 രൂപ വരെ മാത്രമായിരുന്നു തട്ടിപ്പുസംഘം ടോൾ ഈടാക്കിയത്. 

മാധ്യമ റിപ്പോർട്ടുകളെത്തുടർന്ന്, അന്വേഷണത്തിന് ഉത്തരവിട്ടതായും, നിയമലംഘനം കണ്ടെത്തിയതിന്റെ ഭാഗമായി കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി റുഷികേശ് പട്ടേൽ വാര്‍ത്താ സമ്മേളനത്തിൽ പറ‍ഞ്ഞു. അഞ്ച് പ്രതികൾക്കെതിരെ വാങ്കനീര്‍ സിറ്റി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യതാര്‍ത്ഥ ടോൾ ഏജൻസി പരാതി നൽകാൻ തയ്യാറാകാതിരുന്നതിനാൽ പൊലീസ് സ്വയമേവ കേസെടുക്കുകയായിരുന്നു.

അമർഷി പട്ടേൽ, രവിരാജ്‌സിംഗ് ഝല, ഹർവിജയ്‌സിൻഹ് ഝല, ധർമേന്ദ്രസിങ് ഝല, യുവരാജ്‌സിംഗ് ഝാല,  കണ്ടാലറിയുന്ന രണ്ട് പേര്‍ക്കെതിരെയുമാണ കേസ്. കൊള്ള, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളിൽ ഒരാൾ മുൻ സൈനികനാണെന്നും വിവരമുണ്ട്. അതേസമയം, ഒന്നര വര്‍ഷമായി വ്യാജ ടോൾ ബൂത്ത് പ്രവര്‍ത്തിക്കുന്നു എന്നത് അടിസ്ഥാനരഹിതമാണെന്നാണ് ജില്ലാ കളക്ടര്‍ ജിടി പാണ്ഡ്യ മാധ്യമങ്ങളോട് പറഞ്ഞു. നിയമലംഘനം ശ്രദ്ധയിൽ പെട്ടയുടൻ പ്രാദേശിക ഭരണകൂടം നടപടി എടുത്തതായും അദ്ദേഹം വ്യക്തമാക്കി.

സിആ‌ർപിഎഫ് ജവാന്‍റെ മകൾക്ക് ഓണ്‍ലൈന്‍ ട്യൂഷന്‍ വേണം; പണത്തട്ടിപ്പില്‍ നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

എന്നാൽ ഇത് തീര്‍ത്തും തെറ്റാണെന്ന് പ്രാദേശിക രാഷ്ട്രീയ നേതാക്കളും അവകാശപ്പെട്ടു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(എൻഎച്ച്എഐ)യ്ക്കും, പ്രാദേശിക ഭരണകൂടത്തിന് നിരവധി തവണ അപേക്ഷകൾ നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് അവര്‍ ആരോപിച്ചു. യതാര്‍ത്ഥ ടോൾ നിരക്കിനേക്കാൾ കുറവായതിനാൽ യാത്രക്കാര്‍ ആരും പരാതി നൽകിയില്ലെന്നതാണ് തട്ടിപ്പിന് ഏറെ സഹായകരമായത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios