ലോകത്തെ ആദ്യ ആന്‍ഡ്രോയിഡ് സ്‌കൂട്ടര്‍ ഇനി ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഒല ഇലക്ട്രിക്കിന് സ്വന്തം. ആംസ്റ്റര്‍ഡാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൂട്ടര്‍ നിര്‍മാണക്കമ്പനിയായ എട്ടെര്‍ഗോയെ 'ഒല' ടാക്സി കമ്പനിയുടെ കീഴിലുള്ള ഒല ഇലക്ട്രിക് ഏറ്റെടുത്തു. ഇതോടെ കമ്പനിയുടെ സാങ്കേതികവൈദഗ്ധ്യവും ഡിസൈനും പകര്‍പ്പവകാശവുമെല്ലാം 'ഒല'യ്ക്ക് സ്വന്തമായി. 

9.2 കോടി ഡോളര്‍(ഏകദേശം 690 കോടി രൂപ) ചെലവഴിച്ചാണ് ഏറ്റെടുക്കൽ നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്‍ഡ്രോയിഡ് ആപ്പ് വഴി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ സ്‌കൂട്ടര്‍ എട്ടെര്‍ഗോയുടേതാണ്. അടുത്തവര്‍ഷം ഇന്ത്യയിലടക്കം വൈദ്യുത സ്‌കൂട്ടര്‍ വിപണിയിലെത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ ഏറ്റെടുക്കൽ.

240 കിലോമീറ്റര്‍വരെ യാത്രയ്ക്കുള്ള ശേഷിയുണ്ട് ഉയര്‍ന്ന ഊര്‍ജ സാന്ദ്രതയുള്ള ബാറ്ററി ഉപയോഗിക്കുന്ന എട്ടെര്‍ഗോയുടെ സ്‌കൂട്ടറിന്. വാഹനത്തില്‍തന്നെ ജി.പി.എസ്. സംവിധാനവും 4 ജി കണക്ടിവിറ്റിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.