അടുത്ത പർച്ചേസ് വിൻഡോ മാർച്ച് 17 ന് വീണ്ടും തുറക്കുമെന്ന് കമ്പനി ഇപ്പോള്‍ അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒല ഇലക്ട്രിക്കില്‍ (Ola Electric) നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് സ്‍കൂട്ടറാണ് ഒല എസ് 1 പ്രോ (Ola S1 Pro). പൂർണ്ണമായും ഓൺലൈനിൽ വിൽപ്പനയുള്ള ഡയറക്ട്-ടു-ഹോം ഡെലിവറി മോഡലിൽ ആണ് കമ്പനി ഈ സ്‍കൂട്ടറുകളെ വില്‍ക്കുന്നത്. Ola S1, S1 Pro ഇലക്ട്രിക് സ്‍കൂട്ടർ വേരിയന്റുകൾക്ക് ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് വില.
പുതിയ നഗരങ്ങളിലും ഡെലിവറി ആരംഭിക്കാൻ ഒല ഇലക്ട്രിക്
ഒല എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടർ ചൂടപ്പം പോലെ വിറ്റഴിയുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒല ഇലക്ട്രിക്കിന് ഡെലിവറി സംബന്ധമായ പ്രശ്‌നങ്ങൾ നേരിടേണ്ടി വരികയും പര്‍ച്ചേസ് വിന്‍ഡോ അടയ്ക്കുകയും ചെയ്‍തിരുന്നു. എന്നാല്‍ അടുത്ത പർച്ചേസ് വിൻഡോ മാർച്ച് 17 ന് വീണ്ടും തുറക്കുമെന്ന് കമ്പനി ഇപ്പോള്‍ അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓല എസ് 1 പ്രോ മോഡൽ ഇതിനകം വന്ന 10 നിറങ്ങൾക്ക് പുറമെ, ഇപ്പോൾ ഒരു പുതിയ കളർ ഓപ്ഷന്‍ സഹിതമാണ് എത്തുന്നത്. ഇതിനകം ലഭ്യമായ വർണ്ണ ഓപ്ഷനുകളുടെ നീണ്ട പട്ടികയ്ക്ക് പുറമേ, ഹോളി ആഘോഷങ്ങൾ അടയാളപ്പെടുത്തുന്നതിനായി ഇപ്പോൾ ഒരു പുതിയ 'ഗെറുവ' നിറവും സ്‍കൂട്ടറിന് ഉണ്ടാകുമെന്നും കമ്പനി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
എസ് 1 പ്രോയ്‌ക്കായി റിസർവേഷൻ ചെയ്‌ത ഉപഭോക്താക്കൾക്ക് വാങ്ങാൻ നേരത്തേ ആക്‌സസ് ഉണ്ടായിരിക്കുമെന്നും മറ്റുള്ളവർക്ക് ഒരു ദിവസം കഴിഞ്ഞ് വാങ്ങാൻ കഴിയുമെന്നും ഒല ഇലക്ട്രിക് അറിയിച്ചു. പർച്ചേസ് പ്രോസസ്സ്, മുമ്പത്തെപ്പോലെ, ഒല ആപ്പ് വഴി പൂർണ്ണമായും ഓൺലൈനിൽ ആയിരിക്കും. ഡയറക്ട് ടു ഹോം മോഡലിന്റെ തുടർച്ചയായി ഈ റൗണ്ടിൽ വാങ്ങിയ യൂണിറ്റുകളുടെ ഡെലിവറി ഏപ്രിൽ മുതൽ ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
ഡെലിവറിക്ക് തയ്യാറായി ഒല സ്‍കൂട്ടറുകള്‍
തമിഴ്‌നാട്ടിലെ കമ്പനി ഫെസിലിറ്റിയിലാണ് എസ്1 പ്രോ നിർമ്മിക്കുന്നത്. 500 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന വനിതാ തൊഴിലാളികൾ മാത്രമുള്ള, ഫ്യൂച്ചർഫാക്‌ടറിക്ക് പൂർണ്ണ ശേഷിയിൽ, 10 ദശലക്ഷം യൂണിറ്റുകളുടെ വാർഷിക ഉൽപ്പാദന ശേഷി ഉണ്ടായിരിക്കും. ഒല ഇലക്ട്രിക്, തുടർച്ചയായി ഉൽപ്പാദനം വർധിപ്പിക്കുകയാണെന്നും പുതിയ പർച്ചേസ് വിൻഡോ തുറക്കുന്നത്, ഉൽപ്പാദനത്തിലും ഡെലിവറിയിലും ഒരു കുതിച്ചുചാട്ടത്തെ സൂചിപ്പിക്കുമെന്നും പറയുന്നു.
ഒല ഇലക്ട്രിക് സ്‍കൂട്ടറുകൾ എസ്1, എസ് 1 പ്രോ എന്നിങ്ങനെ രണ്ട് വേരിയന്‍റുകളിൽ വരുന്നു . എസ്1 ന്‍റെ വില ഒരു ലക്ഷം രൂപയാണെങ്കിൽ, രണ്ടാമത്തേതിന് 1.30 ലക്ഷം രൂപ (എക്‌സ് ഷോറൂം, സംസ്ഥാന സബ്‌സിഡികൾക്ക് മുമ്പ്) ലഭിക്കും. S1 വേരിയൻറ് 121 കിലോമീറ്റർ സഞ്ചരിക്കുമെന്ന് അവകാശപ്പെടുമ്പോൾ, കൂടുതൽ ചെലവേറിയ S1 പ്രോ റീചാർജ് ചെയ്യുന്നതിന് മുമ്പ് 180 കിലോമീറ്റർ റേഞ്ച് ലഭിക്കും എന്ന് കമ്പനി പറയുന്നു.
ഒല ഇലക്ട്രിക് എസ് 1, എസ് 1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകൾ നിരവധി കാലതാമസങ്ങൾക്ക് ശേഷം 2021 ഡിസംബർ 15 മുതൽ ഡെലിവറി ആരംഭിച്ചു. ഓഗസ്റ്റ് 15-ന് ഇലക്ട്രിക് സ്‌കൂട്ടറുകൾ അവതരിപ്പിച്ച് ഏകദേശം നാല് മാസത്തിന് ശേഷമാണ് ഡെലിവറികൾ ആരംഭിച്ചത്. ഈ മാസം അവസാനത്തോടെ ബംഗളൂരു, ചെന്നൈ, മുംബൈ, പൂനെ, അഹമ്മദാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിൽ ഉൾപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഒല ഇലക്ട്രിക്ക് അതിന്റെ ഇ-സ്കൂട്ടറുകൾക്ക് EV ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിനായി ഹൈപ്പർചാർജർ നെറ്റ്‌വർക്ക് ഇൻസ്റ്റാൾ ചെയ്യാൻ തുടങ്ങി. അടുത്ത വർഷം അവസാനത്തോടെ ഇന്ത്യയില്‍ ഉടനീളം ഇലക്ട്രിക് സ്‌കൂട്ടറുകൾക്കായി ഇത്തരത്തിലുള്ള 4,000 ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാൻ കമ്പനി പദ്ധതിയിടുന്നു.
ഒക്ടോബറിൽ ഓല ഇലക്ട്രിക് തങ്ങളുടെ ആദ്യത്തെ ഹൈപ്പർചാർജർ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 400 ഇന്ത്യൻ നഗരങ്ങളിലായി 100,000-ലധികം സ്ഥലങ്ങളിൽ/ടച്ച് പോയിന്റുകളിൽ ഇൻസ്റ്റാൾ ചെയ്യുന്ന 'ഹൈപ്പർചാർജർ' സജ്ജീകരണത്തിന് കീഴിൽ ഉപഭോക്താക്കൾക്കായി ചാർജിംഗ് പിന്തുണ സജ്ജീകരിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 400 ഇന്ത്യൻ നഗരങ്ങളിലായി 100,000-ലധികം സ്ഥലങ്ങളിൽ/ടച്ച് പോയിന്റുകളിൽ ഇൻസ്റ്റാൾ ചെയ്യുന്ന 'ഹൈപ്പർചാർജർ' സജ്ജീകരണത്തിന് കീഴിൽ ഉപഭോക്താക്കൾക്കായി ചാർജിംഗ് പിന്തുണ സജ്ജീകരിക്കുമെന്നായിരുന്നു കമ്പനി നേരത്തെ പ്രഖ്യാപിച്ചത്.
