Asianet News MalayalamAsianet News Malayalam

പെട്രോള്‍ എസ് ക്രോസ് ഉടനെത്തും

മാരുതിയുടെ പ്രീമിയം വാഹനമായ എസ് ക്രോസിന്റെ പെട്രോൾ പതിപ്പ് അടുത്ത മാസം വിപണിയിൽ എത്തും

Petrol S Cross Launch Follow Up
Author
Mumbai, First Published Apr 6, 2020, 3:17 PM IST

മാരുതിയുടെ പ്രീമിയം വാഹനമായ എസ് ക്രോസിന്റെ പെട്രോൾ പതിപ്പ് അടുത്ത മാസം വിപണിയിൽ എത്തും. കൊവിഡ് 19 മൂലം ഈ മാസം നടക്കാനിരുന്ന വില പ്രഖ്യാപനം നീട്ടിവെച്ചിരുന്നു. നേരത്തെ ഉണ്ടായിരുന്ന 1.3 ലിറ്റർ ടർബോ ഡീസൽ എൻജിനു പകരമായിട്ടായിരിക്കും പെട്രോൾ എൻജിൻ വാഹനത്തിന് നൽകുക. പുതിയ വിറ്റാര ബ്രെസയിൽ ഉള്ളതുപോലെ 1.5 ലിറ്റർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിൻ ആയിരിക്കും പുതിയ എസ് ക്രോസ് ലും ഉണ്ടാവുക.

ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച വാഹനം മാര്‍ച്ച് മാസത്തോടെ ഷോറൂമുകളിലെത്തും എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് ഇത് മാറ്റുകയായിരുന്നു. നിലവില്‍ ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് ക്രോസ്ഓവര്‍ ലഭിക്കുന്നത്. ഇനി പെട്രോള്‍ എന്‍ജിന്‍ മാത്രം ഉപയോഗിക്കും.

ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, കെ15ബി പെട്രോള്‍ എന്‍ജിനാണ് പുതുതായി നല്‍കിയത്. ഈ എഞ്ചിന്‍ 105 എച്ച്പി കരുത്തും 138 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയായിരിക്കും ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. സിയാസ്, എര്‍ട്ടിഗ, എക്‌സ്എല്‍6 മോഡലുകളില്‍നിന്ന് വ്യത്യസ്തമായി എസ്-ക്രോസിന്റെ പെട്രോള്‍-ഓട്ടോമാറ്റിക് ട്രിമ്മില്‍ മാത്രമായിരിക്കും സുസുക്കിയുടെ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ (എസ്എച്ച്‌വിഎസ്) നല്‍കുന്നത്. പെട്രോള്‍-മാന്വല്‍ എസ്-ക്രോസില്‍ എസ്എച്ച്‌വിഎസ് ലഭിക്കില്ല.

ഫിയറ്റില്‍നിന്ന് വാങ്ങിയ 1.3 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമാണ് ഇതുവരെ മാരുതി സുസുകി എസ്-ക്രോസ് ലഭിച്ചിരുന്നത്. 5 സ്പീഡ് മാന്വല്‍ മാത്രമാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. 1.3 ലിറ്റര്‍ ഡീസല്‍ മോട്ടോറിന്റെ ഉല്‍പ്പാദനം ഫിയറ്റ് ഈയിടെ അവസാനിപ്പിച്ചിരുന്നു. മാരുതിയുടെ പുതിയ കാറുകള്‍ ഈ എന്‍ജിന്‍ ഉപയോഗിക്കുന്നില്ല.

എസ്-ക്രോസിന്റെ ഭംഗി വര്‍ധിപ്പിക്കുന്ന നടപടികള്‍ ഒന്നുമില്ലെങ്കിലും പുതുതായി 7 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ 2.0 സിസ്റ്റം നല്‍കിയിരിക്കുന്നു. നിലവിലെ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ എസ്-ക്രോസ് പെട്രോള്‍ വേരിയന്റുകള്‍ക്ക് വില അല്‍പ്പം കുറവായിരിക്കും. ഭാവിയില്‍ ഡീസല്‍ പവര്‍ട്രെയ്ന്‍ നല്‍കുമോയെന്ന് വ്യക്തമല്ല.  

എൻജിൻ മാറ്റം കൂടാതെ ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാവില്ല എന്നാണ് അറിയുന്നത്. 2017 ലാണ് എസ് ക്രോസിന് ചെറിയ രീതിയിലുള്ള ഒരു മുഖംമിനുക്കൽ കമ്പനി വരുത്തിയത്. ഡീസൽ എഞ്ചിനിൽ നിന്നും പെട്രോൾ എൻജിനിലേക്കുള്ള മാറ്റം ഈ വാഹനത്തിന്റെ വിലയിൽ അല്പം കുറവ് വരുത്താനാണ് സാധ്യത. സിഗ്മ, ഡെൽറ്റ,സീറ്റ,  ആൽഫ എന്നീ നാലു വേരിയന്റുകളിലായിരിക്കും ഈ വാഹനം ലഭ്യമാകുക. നിലവിലുള്ളതുപോലെതന്നെ നെക്സ ഡീലർഷിപ്പ് വഴിയായിരിക്കും വാഹനത്തിന്റെ വില്പന.

Follow Us:
Download App:
  • android
  • ios