Asianet News MalayalamAsianet News Malayalam

ഇന്ത്യയില്‍ പെട്രോള്‍ വില്‍പ്പന പൊടിപൊടിക്കുന്നു; എന്നാല്‍ ഡീസലിന്‍റെ കാര്യം പോക്കാ!

ഈ മാസം ആദ്യ 15 ദിവസങ്ങളിൽ രാജ്യത്തുടനീളമുള്ള പെട്രോൾ വിൽപ്പന 1.3 ദശലക്ഷം ടണ്ണായി ഉയർന്നുവെന്നും കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 1.2 ശതമാനം വർധനവുണ്ടായതായും റിപ്പോര്‍ട്ട്. അതേസമയം, ഇതേ കാലയളവിൽ ഡീസൽ വിൽപ്പന 2.72 ദശലക്ഷം ടണ്ണായി ഇടിഞ്ഞു.  

Petrol sales in India up in 2023 September and diesel sales fall prn
Author
First Published Sep 18, 2023, 12:23 PM IST | Last Updated Sep 18, 2023, 12:23 PM IST

ന്ത്യയിൽ പെട്രോൾ വിൽപ്പന കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. 2023 സെപ്റ്റംബർ മാസത്തിലെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിലെ പെട്രോൾ വിൽപ്പന കുതിച്ചുയർന്നതായാണ് കണക്കുകള്‍. ഈ മാസം ആദ്യ 15 ദിവസങ്ങളിൽ ഇന്ത്യയിലുടനീളമുള്ള പെട്രോൾ വിൽപ്പന 1.3 ദശലക്ഷം ടണ്ണായി ഉയർന്നുവെന്നും കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 1.2 ശതമാനം വർധനവുണ്ടായതായും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഇതേ കാലയളവിൽ ഡീസൽ വിൽപ്പന 2.72 ദശലക്ഷം ടണ്ണായി ഇടിഞ്ഞു.  കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 5.8 ശതമാനം ഇടിവാണ് ഡീസല്‍ വില്‍പ്പനയില്‍ സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം ജൂലൈയിലെ ആദ്യ രണ്ടാഴ്ചയിൽ ഇന്ത്യയിലുടനീളമുള്ള പെട്രോൾ ഉപഭോഗം 10.5 ശതമാനം കുറഞ്ഞതായും റിപ്പോർട്ട് പറയുന്നു. എന്നിരുന്നാലും, ജൂലൈ അവസാന പകുതിയിൽ പെട്രോളിന്റെ വിൽപ്പന ഉയർന്നു, അതേസമയം ഈ വർഷം ഓഗസ്റ്റ് ആദ്യ പകുതിയിൽ ഇത് എട്ട് ശതമാനം ഇടിഞ്ഞു. ഈ വർഷം ഓഗസ്റ്റിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് സെപ്തംബർ ആദ്യ പകുതിയിൽ പെട്രോൾ വിൽപ്പനയിൽ 8.8 ശതമാനം വർധനയുണ്ടായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കോവിഡ് ആഘാതത്തിന് ശേഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മികച്ച പ്രതിരോധം കാണിക്കുകയും പെട്രോൾ, ഡീസൽ വിൽപ്പനയും കഴിഞ്ഞ രണ്ട് വർഷമായി ഗണ്യമായ പുരോഗതിക്ക് സാക്ഷ്യം വഹിക്കുകയും ചെയ്‍തു. ഈ വർഷം സെപ്റ്റംബറിലെ ആദ്യ രണ്ടാഴ്ചയ്ക്കിടെ പെട്രോൾ ഉപഭോഗം 2021 സെപ്റ്റംബറിന്റെ ആദ്യ പകുതിയേക്കാൾ 29.2 ശതമാനം കൂടുതലും 2019 സെപ്റ്റംബറിന് മുമ്പുള്ളതിനേക്കാൾ 20.8 ശതമാനം കൂടുതലുമാണ്.

പെട്രോളിന് 333 രൂപ, ഡീസലിന് 330; റോക്കറ്റ് പോലെ ഇന്ധനവില കുതിക്കുന്നു, ഭീതിയില്‍ പാക്കിസ്ഥാൻ ജനത!

അതേസമയം ഡീസൽ വിൽപ്പന ഈ മാസം തുടർച്ചയായ രണ്ടാം മാസവും ഇടിവ് രേഖപ്പെടുത്തി. സെപ്റ്റംബറിലെ ആദ്യ രണ്ടാഴ്ചയിൽ പെട്രോൾ വിൽപന നേരിയ തോതിൽ ഉയർന്നപ്പോൾ, അതേ കാലയളവിൽ മൂന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികളുടെ ഡീസൽ വാര്‍ഷിക വിൽപ്പന കുറഞ്ഞു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇന്ധനമായ ഡീസൽ ഉപഭോഗം മൊത്തത്തിലുള്ള ഇന്ധന ആവശ്യത്തിന്റെ അഞ്ചിൽ രണ്ട് ഭാഗവും ഈ മാസത്തെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ 5.8 ശതമാനം കുറഞ്ഞ് 2.72 ദശലക്ഷം ടണ്ണായി. തുടര്‍ച്ചയായ മഴ ഇന്ധനത്തിന്റെ ആവശ്യകതയെ കുറച്ചതാണ് ഡീസല്‍ വില്‍പ്പനയെ പ്രതീകൂലമായി ബാധിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മഴ കാരണം ഡിമാൻഡ് കുറഞ്ഞതിനൊപ്പം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വ്യാവസായിക പ്രവർത്തനങ്ങൾ മന്ദഗതിയിലാവുകയും ചെയ്‍തതും സെപ്റ്റംബറിൽ തുടർച്ചയായ രണ്ടാം മാസവും ഇന്ത്യയിൽ ഡീസൽ വിൽപ്പന കുറഞ്ഞതിന് കാരണമായി പറയുന്നു.

എന്നാല്‍ ഈ വർഷം സെപ്റ്റംബറിലെ ആദ്യ രണ്ടാഴ്ചയിലെ ഡീസൽ വിൽപ്പന ഓഗസ്റ്റിനെ അപേക്ഷിച്ച് 0.9 ശതമാനം വർധിച്ചതായും റിപ്പോർട്ടുണ്ട്. ഓഗസ്റ്റ് ആദ്യ പകുതിയിൽ 2.7 ദശലക്ഷം ടൺ ആയിരുന്നു ഉപഭോഗം. 2021 സെപ്‌റ്റംബറിലെ അതേ കാലയളവിൽ ഡീസൽ വിൽപ്പനയിൽ 26 ശതമാനവും 2019 സെപ്റ്റംബറിന് മുമ്പുള്ള ഡീസൽ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ 36.4 ശതമാനവും വർധനവ് രേഖപ്പെടുത്തി എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണത്തിൽ തുടർച്ചയായ വർധനവുണ്ടായതോടെ, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് സെപ്തംബർ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ ജെറ്റ് ഇന്ധനത്തിന്റെ (എടിഎഫ്) ആവശ്യം 6.8 ശതമാനം ഉയർന്ന് 2,92,500 ടണ്ണായി. അതേസമയം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശ്രദ്ധേയമായ പ്രതിരോധശേഷി പ്രകടമാക്കിുകയാണെന്നും 2023-ന്റെ ആദ്യ പകുതിയിൽ മിക്ക പ്രമുഖ സമ്പദ്‌വ്യവസ്ഥകളുടെയും പ്രകടനത്തെ മറികടക്കാൻ സാധ്യതയുണ്ടെന്നും ഇത് ഇന്ധന ആവശ്യം വർദ്ധിക്കാൻ സഹായിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios