ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പിന്തുണയുള്ള ഇന്ത്യന്‍ ഇവി സ്റ്റാർട്ടപ്പാണ് പ്യുവർ ഇവി

ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പിന്തുണയുള്ള ഇന്ത്യന്‍ ഇവി സ്റ്റാർട്ടപ്പാണ് പ്യുവർ ഇവി. ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഇട്രാന്‍സ് പ്ലസ് എന്ന സ്‌കൂട്ടര്‍ പുറത്തിറക്കിയിരിക്കുകയാണ് ഈ കമ്പനി. 

1.25 കിലോവാട്ട്‌സ് പോര്‍ട്ടബിള്‍ ബാറ്ററിയാണ് സ്‌കൂട്ടറിന്റെ ഹൃദയം. യഥാര്‍ത്ഥ പരിസ്ഥിതിയില്‍ 65 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. ബാറ്ററി ശേഷിയുടെ ശതമാനം കാണിക്കുന്ന പുനരുല്‍പ്പാദന ബ്രേക്കിംഗ്, eABS, SOC ഇന്‍ഡിക്കേറ്റര്‍ എന്നിവ ഇട്രാന്‍സ്+ സ്‌കൂട്ടറില്‍ ഉണ്ടായിരിക്കുമെന്നും കമ്പനി പറയുന്നു.

ശക്തമായ ചാസി ഡിസൈന്‍, ഇന്ത്യന്‍ റോഡ് അവസ്ഥകള്‍ക്കായി നിര്‍മ്മിച്ച ബോഡി ഭാഗങ്ങള്‍, റീജനറേറ്റീവ് ബ്രേക്കിംഗ്, eABS, അവശേഷിക്കുന്ന ബാറ്ററി ശേഷിയുടെ ശതമാനം കാണിക്കുന്ന SOC ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ നൂതന സവിശേഷതകളുമായിട്ടാണ് എന്‍ട്രാന്‍സ്+ വരുന്നത്. ഈ മോഡല്‍ ദൈനംദിന ഹ്രസ്വ യാത്രകള്‍ക്കായി ഇവികള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യകതകള്‍ നിറവേറ്റും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

56,999 രൂപയാണ് പുത്തന്‍ സ്‍കൂട്ടറിന്‍റെ വില. സ്‌കൂട്ടറിന്റെ പൂര്‍ണ വിവരങ്ങള്‍ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.