ഇന്ത്യയില്‍ വാഹനങ്ങള്‍ക്ക് ഓഫറുകളുമായി ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ. തിരഞ്ഞെടുത്ത ചില ഡീലർഷിപ്പുകളിലാണ് കമ്പനി വാഹനങ്ങൾക്ക് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാഷ് ഡിസ്കൗണ്ട്,  എക്സ്ചേഞ്ച് ബോണസ്,  കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിങ്ങനെയാണ് ഓഫറുകൾ. ഈ ഒരു മാസത്തേക്ക് മാത്രമാണ് ഓഫർ നൽകിയിരിക്കുന്നത്. 

റെനോ ക്വിഡിന് 10,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും,  10,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും,  4000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റെനോ ട്രൈബറിനു ലോയൽറ്റി ബോണസ് ആയ 5000 രൂപയുടെ ഓഫറുണ്ട്. ഇത് നിലവിലെ റെനോ  ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും ലഭിക്കുക. നിലവിലെ റെനോ വാഹനവുമായി തന്നെ എക്സ്ചേഞ്ച് ചെയ്ത് ട്രൈബർ  വാങ്ങുകയാണെങ്കിൽ 10000രൂപ എക്സ്ചേഞ്ച് ബോണസും വാഗ്ദാനം ചെയ്യുന്നു. കൃഷി സംബന്ധമായ ജോലി ചെയ്യുന്നവർക്ക് 4000 രൂപയുടെ ഓഫറും നൽകുന്നുണ്ട്.

നിലവിലുള്ള റെനോ ഉപഭോക്താക്കൾ റെനോ ഡസ്റ്റർ വാങ്ങുകയാണെങ്കിൽ പതിനായിരം രൂപയുടെ ലോയൽറ്റി ബോണസ് അല്ലെങ്കിൽ ഇരുപതിനായിരം രൂപയുടെ എക്സ്ചേഞ്ച് ബോണസ് നൽകും. 10,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ടും റെനോ ഡസ്റ്ററിനു നൽകിയിട്ടുണ്ട്.