ഈ വിദേശിക്കു മുന്നില്‍ ഈ ഇന്ത്യന്‍ മോഡലുകള്‍ മുട്ടുമടക്കുമോ?!

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 17, Apr 2019, 12:56 PM IST
Renault HBC Compact SUV
Highlights

എച്ച്ബിസി എന്ന കോഡ് നാമത്തിലെത്തുന്ന ഈ പുതിയ വാഹനം റെനോയുടെ സിഎംഎഫ്-എ മോഡുലാര്‍ പ്ലാറ്റ്‌ഫോമിലായിരിക്കും ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

രാജ്യത്തെ കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ മാരുതി ബ്രെസ്, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര എക്‌സ്‌യുവി300 തുടങ്ങിയ മോഡലുകള്‍ക്ക് വെല്ലുവിളിയുമായി ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ.  

എച്ച്ബിസി എന്ന കോഡ് നാമത്തിലെത്തുന്ന ഈ പുതിയ വാഹനം റെനോയുടെ സിഎംഎഫ്-എ മോഡുലാര്‍ പ്ലാറ്റ്‌ഫോമിലായിരിക്കും ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എതിരാളികളെക്കാള്‍ കുറഞ്ഞ വിലയും ഉയര്‍ന്ന കരുത്തും ഈ വാഹനത്തിനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വാഹനം 2020-ന്റെ ആദ്യം  നിരത്തിലെത്തിയേക്കും.

അടുത്ത 16 മാസത്തിനുള്ളില്‍ നാല് പുതിയ മോഡലുകള്‍ നിരത്തിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് റെനോ. എംപിവി ശ്രേണിയിലേക്ക് അവതരിപ്പിക്കുന്ന ട്രൈബര്‍ എന്ന മോഡല്‍ ഈ സെപ്റ്റംബറില്‍ വിപണിയിലെത്തിയേക്കും. 

loader