Asianet News MalayalamAsianet News Malayalam

ബീജ് അകത്തളവുമായി ഒരു റെനോ കിഗര്‍

ചുരുങ്ങിയ കാലയളവിനുള്ളിൽ വാഹന പ്രേമികളുടെ മനം കവർന്ന വാഹനമായ കിഗറിന് അകത്തളം പുതിയ രൂപത്തില്‍ ഒരുക്കിയിരിക്കുകാണ് ഇപ്പോല്‍ ഒരു ഡീലര്‍. 

Renault Kiger customized by dealer with beige interiors
Author
Mumbai, First Published May 24, 2021, 6:08 PM IST

ഫ്രെഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ ജനപ്രിയ മോഡലാണ് കിഗര്‍. 2021 ഫെബ്രുവരി അവസാനവാരമാണ് റെനോ പുതിയ സബ്‌കോംപാക്റ്റ് എസ്‌യുവിയായ കിഗര്‍ വിപണിയിൽ അവതരിപ്പിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളിൽ വാഹന പ്രേമികളുടെ മനം കവർന്ന വാഹനമായ കിഗറിന് അകത്തളം പുതിയ രൂപത്തില്‍ ഒരുക്കിയിരിക്കുകാണ് ഇപ്പോല്‍ ഒരു ഡീലര്‍. കിഗറിന്‍റെ ഇന്‍റീരിയര്‍ ബീജ് ടോണില്‍ പ്രീമിയം ലുക്കില്‍ അണിയിച്ചൊരുക്കിയ വാര്‍ത്ത കാര്‍ ടോര്‍ക്കാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

നിലവില്‍ എല്ലാ വേരിയന്റുകളിലും ഫാബ്രിക് സീറ്റുകള്‍ മാത്രമാണ് റെനോ കൈഗറിന് ലഭിക്കുന്നത്. എന്നാല്‍ സീറ്റുകള്‍ക്ക് ഇപ്പോള്‍ ബ്രൗണ്‍ നിറമുള്ള ലെതര്‍ സീറ്റ് കവര്‍ ലഭിക്കും. സീറ്റ് കവറില്‍ ഡയമണ്ട് പാറ്റേണുകള്‍ നല്‍കി മനോഹരമാക്കിയിരിക്കുന്നതും കാണാന്‍ സാധിക്കും.

ഇന്ത്യയിലെ ഏറ്റവും പരിമിത വിലയുള്ള സബ് -4 മീറ്റര്‍ കോംപാക്ട് എസ്‌യുവിയാണ് റെനോ കിഗര്‍. വാഹനത്തിന്‍റെ ടോപ്പ് എന്‍ഡ് വേരിയന്റിന് 10 ലക്ഷം രൂപയില്‍ താഴെയാണ് എക്സ്ഷോറൂം വില. റെനോ കിഗര്‍  എസ്‌യുവിയില്‍ റെനോ നിരവധി ആക്സസറികളും വാഗ്ദാനം ചെയ്യുന്നുണ്ട്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് കിഗര്‍ ലഭ്യമാകുന്നത്. അവ രണ്ടും പെട്രോളാണ്. 1.0 ലിറ്റര്‍, ത്രീ സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 72 bhp കരുത്തും 96 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അഞ്ച സ്‍പീഡ് മാനുവലും അഞ്ച് സ്‍പീഡ് AMT ഗിയര്‍ബോക്‌സ് ഓപ്ഷനും ഈ എഞ്ചിനില്‍ ലഭ്യമാണ്. 100 bhp കരുത്തും 160 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റാണ് അടുത്ത എഞ്ചിന്‍ ഓപ്ഷന്‍. മാനുവല്‍, CVT ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ ഇത് ലഭ്യമാണ്.

പ്ലാനറ്റ് ഗ്രേ, ഐസ് കൂൾ വൈറ്റ്, മൂൺലൈറ്റ് ഗ്രേ, മഹാഗണി ബ്രൗൺ, കാസ്പിയൻ ബ്ലൂ, റേഡിയൻറ് റെഡ് വിത്ത് മിസ്റ്ററി ബ്ലാക്ക് റൂഫ് എന്നിങ്ങനെ 6 നിറങ്ങളിൽ റെനോ കിഗെർ വാങ്ങാം. റെനോയുടെ സ്വന്തം വിങ് ഗ്രിൽ, രണ്ടായി ഭാഗിച്ച ഹെഡ്‍ലാംപ് ക്ലസ്റ്റർ, C ഷെയ്പ്പിലുള്ള ടെയിൽ ലാംപ് എന്നിവ ലഭിക്കുന്നു. കിഗെറിന് ഒരു കൂപെ എസ്‌യുവി ഡിസൈൻ ഭാഷ്യം ആണ് ഉള്ളത്. ഹെക്‌സഗോണൽ എസി വെന്റുകൾക്ക് ഇളം ചാരനിറത്തിലുള്ള ഫിനിഷ്, ചാരനിറത്തിലുള്ള ലേയേർഡ് ഡാഷ്‌ബോർഡ്, സെന്റർ കൺസോളിലും പവർ വിൻഡോ സ്വിച്ചുകളിലും കറുത്ത പ്ലാസ്റ്റിക് ഹൈലൈറ്റുകൾ എന്നിവയാണ് റെനോ കിഗെറിന്റെ ഇന്റീരിയറിൽ.

പുഷ്-ബട്ടൺ സ്റ്റാർട്ട്, കീലെസ് എൻട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, പിഎം 2.5 എയർ ഫിൽട്ടർ എന്നിവയാണ് കിഗെറിന്റെ ഉയർന്ന ട്രിമ്മുകളിൽ നൽകിയിരിക്കുന്നു. ട്രൈബറിലെ 1.0 ലിറ്റർ 3 സിലിണ്ടർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിൻ ആണ് ഒന്ന്. 72 പിഎസ് പവറും 96 എൻഎം ടോർക്കും ഇത് നിർമ്മിക്കുന്നു. ഈ എൻജിൻ 5-സ്പീഡ് മാന്വൽ, എഎംടി ഗിയർബോക്‌സുകളോടൊപ്പം ലഭിക്കും. 98 ബിഎച്പി പവറും 160 എൻഎം ടോർക്കും നിർമ്മിക്കുന്ന നിസ്സാൻ മാഗ്‌നൈറ്റിലെ 1.0-ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനിലും കിഗെർ എത്തുന്നു. 5-സ്പീഡ് മാന്വൽ, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ഈ എൻജിനോടൊപ്പമുള്ള ഗിയർബോക്‌സുകൾ.

റെനോയുടെ സ്വന്തം വിങ് ഗ്രിൽ, ക്വിഡിൽ നിന്നും പ്രചോദനമുൾക്കൊണ്ട് അവതരിപ്പിച്ച രണ്ടായി ഭാഗിച്ച ഹെഡ്‍ലാംപ് ക്ലസ്റ്റർ, C ഷെയ്പ്പിലുള്ള ടെയിൽ ലാംപ് എന്നിവ മാറ്റമില്ലാതെ ലോഞ്ചിന് തയ്യാറാവുന്ന മോഡലിലും തുടരും. എന്നാൽ, ഷോ കാറിന്റെ 19-ഇഞ്ച് അലോയ് വീൽ, വലിപ്പമേറിയ മുൻ പിൻ ബമ്പറുകൾ, പുറകിൽ മധ്യഭാഗത്തായുള്ള ട്വിൻ എക്സ്ഹോസ്റ്റ് സിസ്റ്റം എന്നിവയ്ക്ക് പ്രായോഗികത മുൻനിർത്തി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

പങ്കാളികളായ നിസാനും റെനോയും ഒന്നിച്ചു തയ്യാറാക്കിയ CMF-A പ്ലാറ്റ്ഫോമിൽ തന്നെയാണ് കിഗെർ തയ്യാറാക്കുന്നത്. റെനോ കിഗെറിന്റെ ഇന്റീരിയറിൽ ചാരനിറത്തിലുള്ള ലേയേർഡ് ഡാഷ്‌ബോർഡ്, സെന്റർ കൺസോളിലും പവർ വിൻഡോ സ്വിച്ചുകളിലും കറുത്ത പ്ലാസ്റ്റിക് ഹൈലൈറ്റുകൾ, ഹെക്‌സഗോണൽ എസി വെന്റുകൾക്ക് ഇളം ചാരനിറത്തിലുള്ള ഫിനിഷ് എന്നിവയാണ് ലഭിക്കുന്നത്. സ്റ്റിയറിംഗ് വീലിന് പിന്നിലായി 7.0 ഇഞ്ച് ടിഎഫ്ടി ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ ഡിസ്‌പ്ലേയുമണ്ട്. ലോഞ്ചിന് തയ്യാറാക്കിയ മോഡലിന് 16 ഇഞ്ച് അലോയ് വീൽ ആണ് ലഭിക്കുക. ഒരു കൂപെ എസ്‌യുവി ഡിസൈൻ ഭാഷ്യം ആണ് കിഗെറിന്. 

ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്സോൺ, മാരുതി വിറ്റാര ബ്രെസ, നിസാൻ മാഗ്നൈറ്റ് എന്നി മോഡലുകളാണ് എതിരാളികൾ. അമേരിക്കൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഒരു തരം കുതിരയാണ് കിഗർ. പുത്തന്‍ വാഹനം കരുത്തനാണെന്ന സൂചനയാണ് റെനോ ഈ പേരിലൂടെ നല്‍കുന്നത്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios