Asianet News MalayalamAsianet News Malayalam
breaking news image

ബ്രെസയുടെ എതിരാളിയായ ഈ എസ്‌യുവിക്ക് വില കുറഞ്ഞു! ആറുലക്ഷത്തിന് സ്വന്തമാക്കാം

അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ നിങ്ങൾ ഒരു പുതിയ എസ്‌യുവി വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു മികച്ച വാർത്തയുണ്ട്. ഫ്രഞ്ച് വാഹന ബ്രാൻഡായ റെനോ ജനപ്രിയ എസ്‌യുവിയായ കിഗറിന് 2024 ജൂലൈയിൽ ബമ്പർ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. 

Renault Kiger get massive price cut in 2024 July
Author
First Published Jul 7, 2024, 12:18 PM IST

ഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ എസ്‌യുവി സെഗ്‌മെൻ്റ് കാറുകളുടെ ഡിമാൻഡിൽ തുടർച്ചയായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ നിങ്ങൾ ഒരു പുതിയ എസ്‌യുവി വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു മികച്ച വാർത്തയുണ്ട്. ഫ്രഞ്ച് വാഹന ബ്രാൻഡായ റെനോ ജനപ്രിയ എസ്‌യുവിയായ കിഗറിന് 2024 ജൂലൈയിൽ ബമ്പർ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. 

ഈ കാലയളവിൽ നിങ്ങൾ റെനോ കിഗർ വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് 40,000 രൂപ വരെ ലാഭിക്കാം. ഈ ഓഫറിൽ 15,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും 10,000 രൂപയുടെ ലോയൽറ്റി ബോണസും ഉൾപ്പെടുന്നു. ഡിസ്‌കൗണ്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാവുന്നതാണ്. റെനോ കിഗറിൻ്റെ സവിശേഷതകൾ, പവർട്രെയിൻ, വില എന്നിവയെക്കുറിച്ച് വിശദമായി അറിയാം. 

കിഗറിന്‍റെ ഇൻ്റീരിയറിൽ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ്, വയർലെസ് ഫോൺ ചാർജർ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ ലഭിക്കും.  ഇതുകൂടാതെ, സുരക്ഷയ്ക്കായി, എസ്‌യുവിയിൽ 4-എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, റിയർ പാർക്കിംഗ് സെൻസർ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റിയർ പാർക്കിംഗ് ക്യാമറ എന്നിവയും ഉണ്ട്. ടാറ്റ നെക്‌സോൺ, മാരുതി സുസുക്കി ബ്രെസ്സ, ഹ്യുണ്ടായ് വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV 3X0 എന്നിവയുമായാണ് റെനോ കിഗർ വിപണിയിൽ മത്സരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഈ എസ്‌യുവിയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വില 6 ലക്ഷം മുതൽ 11.23 ലക്ഷം രൂപ വരെയാണ് മുൻനിര മോഡലിന്.

റെനോ കിഗറിൻ്റെ എഞ്ചിനിൽ രണ്ട് എഞ്ചിനുകളുടെ ഓപ്ഷൻ ലഭിക്കും. ആദ്യത്തേത് 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ്, അത് പരമാവധി 72 ബിഎച്ച്പി പവറും 96 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കും. രണ്ടാമത്തേത് 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ്, ഇത് പരമാവധി 100 ബിഎച്ച്പി കരുത്തും 160 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തമാണ്. രണ്ട് എഞ്ചിനുകളിലും 5-സ്പീഡ് ട്രാൻസ്മിഷൻ സ്റ്റാൻഡേർഡായി ഘടിപ്പിച്ചിരിക്കുന്നു. നിലവിൽ അഞ്ച് വേരിയൻ്റുകളിലാഅ ഈ അഞ്ച് സീറ്റർ എസ്‍യുവി എത്തുന്നത്. 

ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക. 

Latest Videos
Follow Us:
Download App:
  • android
  • ios