Asianet News MalayalamAsianet News Malayalam

ഈ ജനപ്രിയ കാറുകളുടെ ഈ മോഡലുകള്‍ ഇനി ഉണ്ടാവില്ല!

മാരുതി, ഫോക്‌സ്‌വാഗണ്‍, ടാറ്റ, മഹീന്ദ്ര തുടങ്ങിയ വാഹന നിര്‍മ്മാതാകകളുടെ ചെറുകാറുകള്‍ ഡീസല്‍ എന്‍ജിനോട് വിട പറയാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍

Reports Says Popular Cars to go Petrol Only
Author
Mumbai, First Published Mar 4, 2019, 9:35 AM IST

മാരുതി, ഫോക്‌സ്‌വാഗണ്‍, ടാറ്റ, മഹീന്ദ്ര തുടങ്ങിയ വാഹന നിര്‍മ്മാതാകകളുടെ ചെറുകാറുകള്‍ ഡീസല്‍ എന്‍ജിനോട് വിട പറയാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.  പെട്രോള്‍, സിഎന്‍ജി എന്‍ജിനുകളിലേക്ക് മാത്രം ഈ കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രകൃതി സൗഹാര്‍ദ ഇന്ധനങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നതിനൊപ്പം ബിഎസ്-6 എന്‍ജിന്റെ നിര്‍മാണചിലവ് കൂടി കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള ചെറിയ ഡീസല്‍ എന്‍ജിനുകള്‍ ബിഎസ്-6 നിലവാരത്തിലേക്ക് മാറ്റാന്‍ ഏകദേശം 1.5 ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. അതേസമയം ബിഎസ്-6 പെട്രോള്‍ എന്‍ജിന്‍ നിര്‍മ്മിക്കാന്‍ വെറും 30,000 രൂപ മതിയാകും. 

ഭാവിയില്‍ പെട്രോള്‍, സിഎന്‍ജി എന്‍ജിനുകളില്‍ മാത്രമേ ചെറുകാറുകള്‍ പുറത്തിറക്കൂവെന്ന് മാരുതി മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു. മാരുതിയുടെ ടോപ്പ് സെല്ലിങ് മോഡലുകളില്‍ പ്രവര്‍ത്തിക്കുന്ന 1.3 ലിറ്റര്‍ ഫിയറ്റ് ഡീസല്‍ എന്‍ജിന്‍ ഈ വര്‍ഷം അവസാത്തോടെ നിര്‍മാണം അവസാനിപ്പിക്കുമെന്നാണ് വിവരം. 

ഫോക്സ വാഗണ്‍ പോളോ ഉള്‍പ്പെടെയുള്ള കാറുകള്‍ ഭാവിയില്‍ പെട്രോള്‍ മാത്രമേ എത്താനിടയുള്ളൂ.

Follow Us:
Download App:
  • android
  • ios