Asianet News MalayalamAsianet News Malayalam

ഈ സ്‍കൂട്ടർ കമ്പനിക്ക് യമഹ വക 335 കോടിയുടെ ഫണ്ടിംഗ്!

പരമ്പരാഗത ഐസിഇ ഇരുചക്രവാഹനങ്ങളുമായി മാത്രം മുന്നേറിയിരുന്ന യമഹ മോട്ടോർ കമ്പനി ഇപ്പോൾ ബെംഗളൂരു ആസ്ഥാനമായുള്ള മൾട്ടി-യൂട്ടിലിറ്റി ഇലക്ട്രിക് സ്‍കൂട്ടർ സ്റ്റാർട്ടപ്പായ റിവർ മൊബിലിറ്റിയിൽ 40 മില്യൺ ഡോളർ (ഏകദേശം 335 കോടി രൂപ) നിക്ഷേപിച്ചു. യമഹ മോട്ടോർ കമ്പനിയുടെ നേതൃത്വത്തിൽ ഓവർസബ്‌സ്‌ക്രൈബ് ചെയ്‍ത സീരീസ് ബി ഫണ്ടിംഗിലാണ് റിവർ മൊബിലിറ്റിക്ക് ഈ നിക്ഷേപം ലഭിച്ചത്.

River Mobility Bagged Rs 332 Cr In Series B Funding Led By Yamaha
Author
First Published Feb 7, 2024, 5:19 PM IST

ന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം മിക്ക വാഹന നിർമ്മാതാക്കളുടെയും ശ്രദ്ധ ആകർഷിച്ചു. ഇതുവരെ പരമ്പരാഗത ഐസിഇ ഇരുചക്രവാഹനങ്ങളുമായി മാത്രം മുന്നേറിയിരുന്ന യമഹ മോട്ടോർ കമ്പനി ഇപ്പോൾ ബെംഗളൂരു ആസ്ഥാനമായുള്ള മൾട്ടി-യൂട്ടിലിറ്റി ഇലക്ട്രിക് സ്‍കൂട്ടർ സ്റ്റാർട്ടപ്പായ റിവർ മൊബിലിറ്റിയിൽ 40 മില്യൺ ഡോളർ (ഏകദേശം 335 കോടി രൂപ) നിക്ഷേപിച്ചു. യമഹ മോട്ടോർ കമ്പനിയുടെ നേതൃത്വത്തിൽ ഓവർസബ്‌സ്‌ക്രൈബ് ചെയ്‍ത സീരീസ് ബി ഫണ്ടിംഗിലാണ് റിവർ മൊബിലിറ്റിക്ക് ഈ നിക്ഷേപം ലഭിച്ചത്.

അൽ ഫുട്ടൈം ഗ്രൂപ്പ്, ലോവർകാർബൺ കാപ്പിറ്റൽ, ടൊയോട്ട വെഞ്ച്വേഴ്‌സ്, ഹ്യൂമൻ മൊബിലിറ്റി എന്നിവയുൾപ്പെടെ ഈ റൗണ്ടിലെ മുൻ നിക്ഷേപകരിൽ നിന്നുള്ള ഫണ്ടിംഗ് കൂടി ചേർത്തതോടെ നിക്ഷേപം 68 മില്യൺ ഡോളറിലെത്തി. ഇത് ഏകദേശം 565 കോടി രൂപയോളം വരും. ഇത് 2021 മാർച്ച് മുതൽ ആരംഭിച്ചു. ഈ പുതിയ ഫണ്ടിംഗ് ഉപയോഗിച്ച്, റിവർ മൊബിലിറ്റി രാജ്യത്തുടനീളം അതിന്‍റെ വിതരണവും സേവന ശൃംഖലയും വിപുലീകരിക്കാനും പുതിയ ഉൽപ്പന്നങ്ങളുടെ ശ്രേണി അവതരിപ്പിക്കാനും ഗവേഷണത്തിലും വികസനത്തിലും നിക്ഷേപിക്കാനും പദ്ധതിയിടുന്നു.

"ബുള്ളറ്റ് ട്രെയിൻ കുതിക്കും, എഐ സാങ്കേതിക വിദ്യകള്‍ പടരും"മോദി തറപ്പിച്ച് പറയുന്നു, മൂന്നാമതും ഉറപ്പ്!

ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ റിവർ മൊബൈലിറ്റി കൈവരിച്ച പുരോഗതി തങ്ങളെ ആകർഷിക്കുന്നുവെന്ന് യമഹ മോട്ടോർ കമ്പനി ലിമിറ്റഡിലെ ന്യൂ ബിസിനസ് ഡെവലപ്‌മെന്‍റ് സെന്‍റർ ചീഫ് ജനറൽ മാനേജർ ഹാജിം ജിം ഓട്ട പറഞ്ഞു.  2030-ഓടെ ബില്യൺ ഡോളർ ആഗോള യൂട്ടിലിറ്റി ലൈഫ്‌സ്റ്റൈൽ ബ്രാൻഡായി മാറാനുള്ള തങ്ങളുടെ പദ്ധതിയുടെ സുപ്രധാന ചുവടുവയ്പാണ് ഈ നിക്ഷേപമെന്ന് റിവറിന്‍റെ സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് മണി പറഞ്ഞു.

കർണാടകയിലെ ഹോസ്‌കോട്ടിലുള്ള പ്ലാന്‍റിൽ നിന്ന് 2023 ഓഗസ്റ്റ് അവസാനത്തോടെ റിവർ മൊബിലിറ്റി അതിന്‍റെ ആദ്യ ഉൽപ്പന്നമായി ഇലക്ട്രിക് സ്‌കൂട്ടർ (ഇൻഡി ഇ-സ്‌കൂട്ടർ) പുറത്തിറക്കി. ഒക്ടോബർ മുതലാണ് ഇതിന്‍റെ വിൽപ്പന ആരംഭിച്ചത്. ബെംഗളൂരുവിലെ പ്ലാന്‍റിലാണ് കമ്പനി ഈ ഇലക്ട്രിക് സ്‍കൂട്ടർ പൂർണ്ണമായും രൂപകൽപ്പന ചെയ്‍ത് വികസിപ്പിച്ചിരിക്കുന്നത്. ഇതിനുപുറമെ, കമ്പനിയുടെ ആദ്യ സ്റ്റോർ 2024 ജനുവരിയിൽ ബെംഗളൂരുവിൽ ആരംഭിച്ചു. 

ഈ മൾട്ടി-യൂട്ടിലിറ്റി ഇലക്ട്രിക് സ്‌കൂട്ടറിന് എല്ലാത്തരം റോഡ് സാഹചര്യങ്ങളിലും എളുപ്പത്തിൽ പ്രവർത്തിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്ന സ്‌കൂട്ടറുകളുടെ എസ്‌യുവിയായി കമ്പനി അതിന്‍റെ ആദ്യ വാഹനം പ്രമോട്ട് ചെയ്‍തിരുന്നു. റിവർ ഇൻഡിയുടെ പ്രാരംഭ എക്സ്-ഷോറൂം വില 1,38,000 രൂപയാണ്. ഇതിന് 4 kWh ശേഷിയുള്ള ബാറ്ററി പായ്ക്ക് ഉണ്ട്. ഇത് സ്‍കൂട്ടറിന് 120 കിലോമീറ്റർ റേഞ്ച് നൽകുന്നു. മണിക്കൂറിൽ 90 കിലോമീറ്ററാണ് ഇതിന്‍റെ ഉയർന്ന വേഗത. 

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios