Asianet News MalayalamAsianet News Malayalam

പെട്രോളോ ഡീസലോ വേണ്ടാത്ത ബുള്ളറ്റുകള്‍ ഉടന്‍ ശരിയാകുമെന്ന് എന്‍ഫീല്‍ഡ്!

ഈ ബൈക്കുകളുടെ പ്രോട്ടോടൈപ്പുകൾ കമ്പനി ഉണ്ടാക്കിയിട്ടുണ്ടെന്നും ഉടൻ തന്നെ ഇവ വിപണിയിൽ എത്തിയേക്കുമെന്നുമാണ് സൂചന.

Royal Enfield electric bullet prototypes developed
Author
Mumbai, First Published Aug 19, 2020, 7:08 PM IST

പെട്രോളോ ഡീസലോ വേണ്ടാത്ത ബുള്ളറ്റുകള്‍ ഉടന്‍ റെഡിയാകുമെന്ന് എന്‍ഫീല്‍ഡ്!
ഇലക്ട്രിക് മോട്ടോർ‌സൈക്കിളുകൾ‌ വികസിപ്പിക്കുന്നതിനുള്ള നീക്കത്തിലാണ് ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് എന്ന് റിപ്പോര്‍ട്ട്. ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെ പ്രോട്ടോടൈപ്പുകൾ കമ്പനി ഉണ്ടാക്കിയിട്ടുണ്ടെന്നും  ഉടൻ തന്നെ ഇവ വിപണിയിൽ എത്തിയേക്കുമെന്നുമാണ് സൂചന.

ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളിനായി, റോയൽ എൻഫീൽഡ് ഇതിനകം തന്നെ കുറച്ച് സെഗ്‌മെന്റുകൾ പരിഗണിച്ചിട്ടുണ്ട് എന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. കുറച്ചു കാലമായി തങ്ങൾ ചിന്തിക്കുന്ന കാര്യമാണ് ഇലക്ട്രിക് വാഹന വിപണിയെന്നും തങ്ങൾക്ക് അനുയോജ്യമായ സെഗ്മെന്റ് ഏതെന്ന് കൃത്യമായി കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി എന്നുമാണ് വിവരം.

വളരെ ഗൗരവമായി കാണുന്ന ഒന്നാണ് ഇലക്ട്രിക് വിഭാഗമെന്നും ഇലക്ട്രിക് മൊബിലിറ്റി വരുമോ ഇല്ലയോ എന്നതിനെക്കുറിച്ചല്ല ഇത് എപ്പോൾ എന്ന ചോദ്യമാണ് നിലവിൽ ഉയർന്നു വരുന്നത് എന്നും റോയൽ എൻഫീൽഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിനോദ് ദസാരി പറയുന്നു. ചില പ്രോട്ടോടൈപ്പുകൾ‌ ഉണ്ടാക്കി, അവ നിരവധി സെഗ്‌മെന്റുകൾ‌ പരിശോധിച്ചു വരികയാണെന്നും സമീപ ഭാവിയിൽ‌ ഇലക്ട്രിക് മോഡലുകൾ തങ്ങളുടെ വാഹന നിരയിൽ ചേർ‌ക്കും എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

രാജ്യത്തെ മുന്‍ നിര ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോർകോർപ്പ്, ബജാജ്, ടിവിഎസ്, സുസുക്കി, യമഹ എന്നിവ ഇതുവരെ വിപണിയിൽ ഒരു ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കിയിട്ടില്ല. എന്നാല്‍ ബജാജ്, ഹീറോ ഇലക്ട്രിക് എന്നിവയിൽ നിന്ന് ഇലക്ട്രിക് സ്‍കൂട്ടറുകൾ നിലവില്‍ വിപണിയില്‍ ലഭ്യമാണ്.

Follow Us:
Download App:
  • android
  • ios