70ൽ അധികം സുരക്ഷാ ഫീച്ചറുകൾ! ഈ കാറിന് വൻ വിൽപ്പന

ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഹ്യുണ്ടായ് ക്രെറ്റയുടെ ആവശ്യകതയിൽ തുടർച്ചയായ വർധിക്കുന്നതായി റിപ്പോര്‍ട്ട്. ഹ്യൂണ്ടായ് ക്രെറ്റ വീണ്ടും കമ്പനിയുടെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള കാറായി മാറി. 

Sales report of Hyundai Creta

ന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഹ്യുണ്ടായ് ക്രെറ്റയുടെ ആവശ്യകത തുടർച്ചയായ വർധിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഹ്യൂണ്ടായ് ക്രെറ്റ വീണ്ടും കമ്പനിയുടെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള കാറായി മാറി. ഇതിനുപുറമെ, കഴിഞ്ഞ മാസത്തെ അതായത് 2024 ജൂണിലെ ഏറ്റവും മികച്ച 10 വിൽപ്പനയുള്ള കാർ പട്ടികയിൽ ഹ്യുണ്ടായ് ക്രെറ്റ മൂന്നാം സ്ഥാനത്ത് തുടർന്നു. ഇക്കാലയളവിൽ ഹ്യൂണ്ടായ് ക്രെറ്റയുടെ മൊത്തം 16,293 യൂണിറ്റുകൾ വിറ്റഴിച്ചു. 

2023 ജൂണിൽ, ഹ്യുണ്ടായ് ക്രെറ്റ മൊത്തം 14,447 യൂണിറ്റ് കാറുകൾ വിറ്റഴിച്ചിരുന്നു. ഇതനുസരിച്ച്  ഇക്കാലയളവിൽ ഹ്യുണ്ടായ് ക്രെറ്റയുടെ വിൽപ്പനയിൽ 11.12 ശതമാനം വർധനവുണ്ടായി. ഏറ്റവും മികച്ച 10 വിൽപ്പന പട്ടികയിൽ കമ്പനിയുടെ ഒരേയൊരു കാർ ഹ്യൂണ്ടായ് ക്രെറ്റയാണെന്നാണ് റിപ്പോര്‍ട്ടുകൾ. ഈ വിൽപ്പന പട്ടികയിൽ ടാറ്റ പഞ്ച് ഒന്നാം സ്ഥാനത്തെത്തി.

2024 ജനുവരിയിലാണ് കമ്പനി ഹ്യുണ്ടായ് ക്രെറ്റയുടെ അപ്‌ഡേറ്റ് പതിപ്പ് പുറത്തിറക്കിയത്. ഇതിനുശേഷം, കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഈ എസ്‌യുവിയുടെ 90,000 യൂണിറ്റുകൾ വിറ്റു. ഈ എസ്‌യുവിയിൽ  പുതിയ 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ നൽകിയിട്ടുണ്ട്. ഇത് പരമാവധി 160 ബിഎച്ച്പി കരുത്തും 253 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കും. കാറിൽ, ഉപഭോക്താക്കൾക്ക് ഇതിനകം തന്നെ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ലഭിക്കുന്നു. അത് പരമാവധി 115 ബിഎച്ച്പി കരുത്തും 144 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കും. കാറിന് 116 ബിഎച്ച്പി പരമാവധി കരുത്തും 250 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കാൻ കഴിയുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനുമുണ്ട്. കാർ എഞ്ചിനിൽ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപഭോക്താക്കൾക്ക് ലഭിക്കും.

പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പുതിയ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വോയ്‌സ് ശേഷിയുള്ള പനോരമിക് സൺറൂഫ്, 8-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഫ്രണ്ട് വെൻ്റിലേറ്റഡ് സീറ്റ്, ഡി-കട്ട് സ്റ്റിയറിംഗ് വീൽ തുടങ്ങിയ മികച്ച ഫീച്ചറുകൾ ഹ്യുണ്ടായ് ക്രെറ്റയുടെ ക്യാബിനിൽ ഉണ്ട്. അതേസമയം, സുരക്ഷയ്ക്കായി 6 എയർബാഗുകളും കാറിൽ നൽകിയിട്ടുണ്ട്. മൊത്തത്തിൽ, 70-ലധികം സുരക്ഷാ ഫീച്ചറുകൾ ഹ്യുണ്ടായ് ക്രെറ്റയിൽ നൽകിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായ് ക്രെറ്റയുടെ എക്‌സ് ഷോറൂം വില 11 ലക്ഷം മുതൽ 20.1 ലക്ഷം രൂപ വരെയാണ്. കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ എന്നിവയുമായാണ് ഹ്യുണ്ടായ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ മത്സരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios