വാഹനങ്ങൾക്ക് രണ്ടു ലക്ഷം രൂപ വരെ ഇളവു പ്രഖ്യാപിച്ച് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനൊ. ചെറു എസ്‌യുവി ഡസ്റ്ററിന്റെ പ്രീ ഫെയ്സ്‌ലിഫ്റ്റ്, ഫെയ്‌സ്‌ലിഫ്റ്റ് വകഭേദത്തിനും രണ്ടു ലക്ഷം രൂപ വരെ ആനുകൂല്യങ്ങളും 20000 രൂപ ലോയൽറ്റി ബോണസും 10000 കോർപറേറ്റ് ഡിസ്കൗണ്ടുമാണ് നൽകുന്നത്. ‌‌എംപിവിയായ ലോഡ്ജിക്കും 2 ലക്ഷം വരെ ക്യാഷ് ഡിസ്കൗണ്ടും 10000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും ക്യാപ്ച്ചറിന് 2 ലക്ഷം രൂപ വരെ ക്യാഷ് ഡിസ്കൗണ്ടും 20000 രൂപ ലോയൽറ്റി ബോണസും 10000 കോർപ്പറേറ്റ് ഡിസ്കൗണ്ടും നല്‍കും.

കൂടാതെ ക്വിഡിന്റെ ബിഎസ് 4 പതിപ്പിന്റെ പ്രീഫെയ്സ്‍ലിഫ്റ്റ് പതിപ്പിന് നാല് വർഷം വരെ വാറന്റിയും 54000 രൂപയുടെ ആനുകൂല്യങ്ങളും 10000 രൂപ ലോയലിറ്റി ബോണസുമാണ് നൽകുന്നത്. ഫെയ്സ്‌ലിഫ്റ്റഡ് പതിപ്പിന്റെ ബിഎസ്4 മോഡലിന് 4 വർഷം വരെ വാറന്റിയും 29000 രൂപ വരെ ആനുകൂല്യങ്ങളും 10000 രൂപ ലോയൽറ്റി ബോണസും 4000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും നൽകുന്നുണ്ട്. കൂടാതെ ബിഎസ് 6 വകഭേദത്തിന് 4 വർഷ വാറന്റിയും 24000 രൂപ വരെ ആനുകൂല്യങ്ങളും ലഭിക്കും. 

മോഡലുകളുടെ ലഭ്യതയ്ക്കും ഡീലർഷിപ്പുകൾക്കും അനുസരിച്ചായിരിക്കും ഓഫറുകൾ ലഭിക്കുന്നത്.