ആക്ടിവ തന്നെ ഒന്നാമൻ, ഇതാ കഴിഞ്ഞ മാസം മികച്ച വിൽപ്പന നേടിയ 10 സ്‍കൂട്ടറുകൾ

ഇരുചക്രവാഹനങ്ങളുടെ ശക്തമായ ഡിമാൻഡാണ് ഈ വളർച്ച പ്രതിഫലിപ്പിക്കുന്നത്. 2024 മെയ് മാസത്തിൽ വിൽപ്പന ചാർട്ടുകളിൽ ആധിപത്യം പുലർത്തിയ ടോപ്പ്-10 സ്കൂട്ടറുകളുടെ വിൽപ്പന നോക്കാം.

Scooter sales report in 2024 May

2024 മെയ് മാസത്തിൽ ഇന്ത്യൻ സ്‍കൂട്ടർ വിപണി ഗണ്യമായ വളർച്ച രേഖപ്പെടുത്തി. മികച്ച 10 സ്‌കൂട്ടറുകളുടെ വിൽപ്പന 2024 മെയ് മാസത്തിൽ 5.16 ലക്ഷം കവിഞ്ഞു. പ്രതിവർഷം 26 ശതമാനം വർധനവാണിത്. 2024 മെയ് മാസത്തിൽ മൊത്തം വിൽപ്പന 5,16,110 യൂണിറ്റിലെത്തി, 2023 മെയ് മാസത്തിൽ വിറ്റ 4,10,455 യൂണിറ്റുകളിൽ നിന്ന് 25.74% വളർച്ച. ഇരുചക്രവാഹനങ്ങളുടെ ശക്തമായ ഡിമാൻഡാണ് ഈ വളർച്ച പ്രതിഫലിപ്പിക്കുന്നത്. 2024 മെയ് മാസത്തിൽ വിൽപ്പന ചാർട്ടുകളിൽ ആധിപത്യം പുലർത്തിയ ടോപ്പ്-10 സ്‍കൂട്ടറുകളുടെ വിൽപ്പന നോക്കാം.

ആക്ടിവ തന്നെ ഒന്നാമൻ
പതിവുപോലെ വിൽപ്പനയിൽ ഹോണ്ട ആക്ടീവയാണ് ഒന്നാം സ്ഥാനത്ത്. 216,352 യൂണിറ്റ് വിൽപ്പനയുമായി ആക്ടിവ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‍കൂട്ടറായി തുടർന്നു. ഇത് 6.39 ശതമാനം വാർഷിക വളർച്ചയാണ്. ആക്ടിവയുടെ വിപണി വിഹിതം 41.92% ആയി ശക്തിപ്പെട്ടു. 

ടിവിഎസ് ജൂപ്പിറ്റർ രണ്ടാം സ്ഥാനത്ത്
രണ്ടാം സ്ഥാനത്തെത്തിയ ടിവിഎസ് ജൂപിറ്റർ 75,838 യൂണിറ്റ് വിൽപ്പനയോടെ 31.44% വാർഷിക വളർച്ച കൈവരിച്ചു. ഈ മോഡൽ 14.69% വിപണി വിഹിതം പിടിച്ചെടുത്തു. 64,812 യൂണിറ്റുകളുടെ വിൽപ്പനയോടെ, സുസുക്കി ആക്‌സസ് 41.06% വാർഷിക വളർച്ച പ്രകടമാക്കി. ഈ സ്കൂട്ടറിന് ഇപ്പോൾ 12.56% വിപണി വിഹിതമുണ്ട്.

ഓല ഇലക്ട്രിക്
37,225 യൂണിറ്റുകളുടെ വിൽപ്പനയോടെ ഓല ഇലക്ട്രിക്കിൻ്റെ S1 മോഡൽ ജനപ്രീതി നേടി. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 29.51% കൂടുതലാണ്. ഈ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഇപ്പോൾ 7.21% വിപണി വിഹിതമുണ്ട്.

ടിവിഎസ് എൻടോർക്ക്
സ്‌പോർടി ടിവിഎസ് എൻടോർക്ക് 2024 മെയ് മാസത്തിൽ 29,253 യൂണിറ്റുകൾ വിറ്റഴിച്ചു. പ്രതിവർഷം 6.16 ശതമാനം വളർച്ച. ഇതിന് 5.67% വിപണി വിഹിതമുണ്ട്. അതേസമയം, ഹോണ്ട ഡിയോ 29,041 യൂണിറ്റുകളുടെ വിൽപ്പന കൈവരിച്ചു, ഇത് വിപണി വിഹിതത്തിൽ 5.63  ശതമാനം സംഭാവന നൽകി.

സുസുക്കി ബർഗ്മാൻ വിൽപ്പന
സുസുക്കി ബർഗ്മാൻ 19,523 യൂണിറ്റുകളുടെ വിൽപ്പനയോടെ ടോപ്പ്-10ൽ 90.77 ശതമാനം വളർച്ച രേഖപ്പെടുത്തി. ഈ മാക്സി-സ്കൂട്ടറിന് ഇപ്പോൾ 3.78 ശതമാനം വിപണി വിഹിതമുണ്ട്.

ടിവിഎസ് ഐക്യൂബ് വിൽപ്പന
ടിവിഎസ് ഐക്യൂബ്  വിൽപ്പനയിൽ നേരിയ ഇടിവ് നേരിട്ടു. 17,230 യൂണിറ്റുകളുടെ വിൽപ്പനയിൽ 3.81% ഇടിവുണ്ടായി. ഇതൊക്കെയാണെങ്കിലും, അതിൻ്റെ വിപണി വിഹിതം 3.34% ആയി തുടരുന്നു.

യമഹ റേ സെഡ്ആറും ബജാജ് ചേതക്കും
യമഹ റേ സെഡ്ആർ  പ്രതിവർഷം  40.84 ശതമാനം ​​വളർച്ചയാണ് നേടിയത്. ഇതിൻ്റെ 13,794 യൂണിറ്റുകൾ വിറ്റു. ഇതിന് 2.67 ശതമാനം വിപണി വിഹിതമുണ്ട്. ആദ്യ പത്തിൽ പ്രവേശിച്ച ബജാജ് ചേതക് 13,042 യൂണിറ്റുകൾ വിറ്റു, ഇത് വാർഷികാടിസ്ഥാനത്തിൽ 41.64 ശതമാനമാണ് വളർച്ച. 

Latest Videos
Follow Us:
Download App:
  • android
  • ios