Asianet News MalayalamAsianet News Malayalam

കാര്‍ ഓട്ടോ മോഡിലിട്ട് ലൈംഗികബന്ധം; പുലിവാല് പിടിച്ച് നടിയും 'കാറുടമയും'

തനിയെ ഓടുന്ന കാറില്‍ നടിയും കാമുകനും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ

Sex in tesla model X while autopilot mode
Author
USA, First Published May 14, 2019, 2:52 PM IST

കാര്‍ ഓട്ടോ പൈലറ്റ് മോഡിലിട്ട് പോണ്‍ നടി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ വിവാദം പുകയുന്നു. ഇലക്ട്രിക്ക് വാഹന രാജാവായ ടെസ്‍ലയുടെ മോഡല്‍ എക്സും പോണ്‍ താരം ടെയ്‍ലര്‍ ജാക്സണും കമ്പനി ഉടമ ഇലോണ്‍ മസ്‌കും ഉള്‍പ്പെട്ട വിവാദമാണ് പുകയുന്നത്. 

ഒരു പോണ്‍ വെബ്‌സൈറ്റില്‍ ടെയ്‌ലര്‍ ജാക്‌സണ്‍ തന്നെ അപ് ലോഡ് ചെയ്‍ത വീഡിയോയോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തനിയെ ഓടുന്ന ടെസ്‍ല കാറില്‍ വച്ച് തന്റെ കാമുകനൊപ്പം ചിത്രീകരിച്ച വീഡിയോ ആണന്നു വ്യക്തമാക്കിയായിരുന്നു ടെയ്‌ലര്‍ ജാക്‌സണ്‍ ദൃശ്യങ്ങള്‍ പങ്കുവച്ചത്. 

വീഡിയോ വൈറലായതിനൊപ്പം വന്‍വിമര്‍ശനങ്ങളും ഉയര്‍ന്നു. ഓട്ടോണസ് വാഹനങ്ങളെപ്പറ്റിയുള്ള സംശയങ്ങള്‍ക്ക് ബലംപകരുന്നതാണ് വീഡിയോ എന്ന് ഒരുവിഭാഗം വാദിക്കുന്നതിനിടെ ടെസ്‍ല ഉടമ ഇലോണ്‍ മസ്‌കിന്‍റെ ട്വീറ്റ് പ്രശ്‍നം വീണ്ടും വഷളാക്കി.  ഓട്ടോപൈലറ്റ് മോഡ് ഉപയോഗിക്കുന്നതിനായി  സങ്കല്‍പിച്ചതിനേക്കാള്‍ കൂടുതല്‍ വഴികളുണ്ട് എന്നായിരുന്നു മസ്‌കിന്‍റെ ട്വീറ്റ്. 

ഈ ട്വീറ്റിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. നിരുത്തരവാദപരമായ ട്വീറ്റെന്നായിരുന്നു ആരോപണം. വീഡിയോ അപ് ലോഡ് ചെയ്‍ത പോണ്‍ സൈറ്റില്‍ കഴിഞ്ഞ ഒരാഴ്ചയായി  ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് ടെസ്‍ല എന്ന വാക്കാണ്. പിന്നാലെ പോണ്‍ സൈറ്റ് സെര്‍ച്ചില്‍ താന്‍ ടെസ്ലയെ ഒന്നാമതാക്കി എന്നും ടെയ്‌ലര്‍ ജാക്‌സണ്‍ ട്വീറ്റും ചെയ്തു. 

സുരക്ഷയില്‍ അമേരിക്കയില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയിട്ടുള്ള ടെസ്‌ല മോഡല്‍ എക്‌സ് ഒറ്റത്തവണ ചാർജ് ചെയ്താൽ ഏകദേശം 475 കിലോമീറ്റർ വരെ സഞ്ചരിക്കും. നാല്, അഞ്ച്, ഏഴ് സീറ്റ് വകഭേദങ്ങളിൽ വാഹനം ലഭ്യമാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ ഏകദേശം 2.9 സെക്കന്റുകൾ മാത്രം മതി ഈ കരുത്തന്. 79,500 ഡോളർ (ഏകദേശം 50.62 ലക്ഷം രൂപ) ആണ് വാഹനത്തിന്‍റെ അടിസ്ഥാന വകഭേദത്തിന്റെ വില.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഓട്ടോണമസ് വാഹനങ്ങളുടെ പരീക്ഷണയോട്ടങ്ങളെ ഇത്തരം സംഭവങ്ങള്‍ പ്രതികൂലമായി ബാധിക്കുമോ എന്നാണ് വാഹനലോകം ഉറ്റുനോക്കുന്നത്.

Follow Us:
Download App:
  • android
  • ios