റെയില്‍വേ ഗേറ്റ് അടയ്ക്കുന്നത് വകവയ്ക്കാതെ അപ്പുറം കടന്ന എസ് യുവിയെ ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അമേരിക്കയിലെ ഫ്ലോറിഡയില്‍ നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

റേയിൽവേ ഗേറ്റിന് മുന്നിൽ നിർത്തിയ എസ്‌യുവി ട്രെയിനു മുന്നിലൂടെ അപ്പുറം കടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം. പാഞ്ഞെത്തുന്ന ട്രെയിന്‍ വാഹനത്തെ ഇടിച്ചു തെറിപ്പിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. അപകടത്തില്‍ എസ്‍യുവിയുടെ ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.