വാഷിംഗ്ടണ്‍: ഹൈവേയിലൂടെ വാഹനമോടിച്ച് പോകുമ്പോള്‍ മുന്നിലേക്ക്, അല്ലെങ്കില്‍ തൊട്ടടുത്ത് ഒരു വിമാനം പറന്നിറങ്ങിയാല്‍ എങ്ങനെയിരിക്കും...! ഭയം? അത്ഭുതം? എല്ലാം ഉണ്ടാകാം അല്ലേ. ഇത്തരമൊരു അവസ്ഥായാണ് കഴിഞ്ഞ ദിവസം വാഷിംഗ്ടണിലും സംഭവിച്ചത്. 

ഓഗസ്റ്റ് ഒന്നിന് തിരക്കുള്ള ഹൈവോയിലേക്ക് ഒരു ചെറുവിമാനം പറന്നിറങ്ങി. രാവിലെ 8.15നാണ് വിമാനം നിരത്തിലിറങ്ങിയത്. ഇന്ധന സംവിധാനത്തിന് തകരാറ് സംഭവിച്ചതിനെ തുടര്‍ന്നാണ് സിംഗിള്‍ പ്രൊപ്പല്ലര്‍ കെആര്‍2 വിമാനം ഹൈവേയിലിറക്കിയത്. 

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ട്വിറ്ററില്‍ വിമാനം റോഡില്‍ പറന്നിറങ്ങുന്നതിന്‍റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ചിലര്‍ പൈലറ്റിനെ പ്രശംസിക്കുമ്പോള്‍ മറ്റുചിലര്‍ പരിഹസിക്കുന്നുമുണ്ട്.