Asianet News MalayalamAsianet News Malayalam

മിനിറ്റുകൾക്കുള്ളിൽ നിങ്ങളുടെ കാറിന്‍റെ മൈലേജ് കുത്തനെ കൂടും, ഇതാ ചില സൂത്രപ്പണികള്‍!

കാറിന് മികച്ച മൈലേജ് ലഭിക്കുന്ന വിധത്തില്‍ ഡ്രൈവിംഗ് ചെയ്യുന്നതിനുള്ള അഞ്ച് കാര്യങ്ങൾ അറിയാം. ഇത് ഉപയോഗിക്കുന്നത് നിങ്ങളുടെ കാറിന്‍റെ മൈലേജ് തീർച്ചയായും വർദ്ധിപ്പിക്കും.

Some important tips to how increase mileage of your car prn
Author
First Published Sep 22, 2023, 2:18 PM IST

ങ്ങളുടെ കാർ നല്ല മൈലേജ് നൽകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില വർധിക്കുന്ന സാഹചര്യത്തിൽ മൈലേജിനെപ്പറ്റിയുള്ള ചിന്ത കൂടും. നല്ല മൈലേജ് ലഭിക്കാൻ നിരവധി മാർഗങ്ങളുണ്ടാകാം. എന്നാൽ ഇതില്‍ ഏറ്റവും ഫലപ്രദമായത് ഡ്രൈവിംഗ് രീതിയാണ്. കാറിന് മികച്ച മൈലേജ് ലഭിക്കുന്ന വിധത്തില്‍ ഡ്രൈവിംഗ് ചെയ്യുന്നതിനുള്ള അഞ്ച് കാര്യങ്ങൾ അറിയാം. ഇത് ഉപയോഗിക്കുന്നത് നിങ്ങളുടെ കാറിന്‍റെ മൈലേജ് തീർച്ചയായും വർദ്ധിപ്പിക്കും.

ഈ വേഗതയിൽ ഡ്രൈവ് ചെയ്യുക: 
വാഹനത്തിന്റെ വേഗത അതിന്റെ മൈലേജിനെ നേരിട്ട് ബാധിക്കുന്നു. നിങ്ങൾ തിരക്കില്ലാത്ത റോഡിലൂടെ വാഹനമോടിക്കുമ്പോഴെല്ലാം, പ്രത്യേകിച്ചും എക്സ്പ്രസ് വേകളിലും മറ്റും ടോപ്പ് ഗിയറിൽ 80 കിലോമീറ്റർ വേഗത നിലനിർത്തുക. വേഗത കൂടുന്തോറും കൂടുതൽ ഇന്ധനം ചെലവഴിക്കുന്നതും കൂടും. പരമാവധി ഉയര്‍ന്ന ഫോര്‍ത്ത്, ഫിഫ്ത്ത് ഗിയറുകളില്‍ കഴിവതും 50 - 60 കിലോമീറ്റര്‍ വേഗതയില്‍ കൂടുതല്‍ സമയം ഓടിക്കാനുള്ള മിടുക്കും കാറിന്‍റെ ഇന്ധനക്ഷമത ഉയര്‍ത്തും. 

ബ്രേക്ക് വീണ്ടും വീണ്ടും അമർത്തുന്നത് ഒഴിവാക്കുക: 
ബ്രേക്ക് വീണ്ടും വീണ്ടും അമർത്തുന്നത് ഒഴിവാക്കണം. മുന്നിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കുക എന്നതാണ് ഇതിനുള്ള എളുപ്പവഴി. ഇതുകൂടാതെ, മുന്നിൽ സ്പീഡ് ബ്രേക്കറോ മറ്റ് തടസ്സമോ കണ്ടതിനുശേഷം വേഗത കുറയ്ക്കുക. അങ്ങനെ കുറച്ച് ബ്രേക്ക് പ്രയോഗിക്കാൻ എപ്പോഴും ശ്രദ്ധിക്കുക. ആക്‌സിലറേറ്റര്‍ ഒരു നിയന്ത്രണവുമില്ലാതെ പ്രയോഗിക്കുകയും ബ്രേക്കിങ് സംവിധാനം അലക്ഷ്യമായി ഉപയോഗിക്കുകയും ചെയ്യരുത്. 

ശരിയായ വേഗതയിൽ ശരിയായ ഗിയർ: 
എപ്പോഴും ശരിയായ ഗിയറിൽ വാഹനം ഓടിക്കുന്നത് നിങ്ങൾക്ക് നല്ല മൈലേജ് നൽകും. ഉയർന്ന ഗിയറിൽ വേഗത കുറവും താഴ്ന്ന ഗിയറിൽ ഉയർന്ന വേഗതയും ഇന്ധനം പാഴാക്കുന്നതിന് കാരണമാകുന്നു. വേഗത അനുസരിച്ച് ഗിയർ മാറ്റുക. ഇത് നിങ്ങളുടെ വാഹനത്തിന്റെ എഞ്ചിനിലെ മർദ്ദവും കുറയ്ക്കുന്നു.

മിനിറ്റുകൾക്കുള്ളിൽ നിങ്ങളുടെ ബൈക്കിന്‍റെ മൈലേജ് കുത്തനെ കൂടും, ഇതാ ചില സൂത്രപ്പണികള്‍!

സാവധാനം വേഗത കൂട്ടുക: 
വാഹനത്തിന്റെ വേഗത പതുക്കെ കൂട്ടുക. പെട്ടെന്ന് വേഗം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്‍താൽ വാഹനത്തിന് നല്ല മൈലേജ് നൽകാൻ കഴിയില്ല. വാഹനം പരമാവധി ഒരേ പാതയിൽ നിലനിർത്തുക. ഇത് വാഹനത്തിന്റെ വേഗതയും ഒരേപോലെ നിലനിർത്തും. യാത്ര പുറപ്പെടുന്നതിനുമുമ്പ് ജിപിഎസ് നോക്കി പാത കണ്ടെത്തുന്നതുവഴി സമയവും പണവും ലാഭിക്കാനാകും. ചെറിയ യാത്രകളൊഴികെയുള്ള യാത്രകള്‍ മുന്‍കൂട്ടി തയ്യാറാക്കുക. പാര്‍ക്കിംഗിനെപ്പറ്റി മുന്‍കൂട്ടി ധാരണയുണ്ടാക്കുക

ക്രൂയിസ് കൺട്രോൾ ഉപയോഗിക്കുക: 
ക്രൂയിസ് കൺട്രോൾ ഫീച്ചർ ഇപ്പോള്‍മിക്ക വാഹനങ്ങളിലും ലഭ്യമാണ്. ഈ ഫീച്ചർ വഴി നിങ്ങൾ നിശ്ചയിച്ച വേഗതയിൽ കാർ നീങ്ങിക്കൊണ്ടിരിക്കും. ഹൈവേകളിലും വിശാലമായ മറ്റ് റോഡുകളിലും നിങ്ങൾക്ക് ഈ ഫീച്ചർ ഉപയോഗിക്കാം. ഇത് നല്ല മൈലേജും നൽകും.

വിൻഡോകള്‍
വേഗത കൂടുന്നതിനനുസരിച്ചുള്ള കാറ്റിന്റെ പ്രതിരോധം മൈലേജിനെ ബാധിക്കും. വേഗതയില്‍ പോകുമ്പോള്‍ വിന്‍ഡോകള്‍ പൊക്കിവെയ്ക്കുകയും എന്നാല്‍ വേഗം കുറഞ്ഞ യാത്രയില്‍ വിന്‍ഡോ തുറന്നിടുകയും ചെയ്യുന്നതാണ് നല്ലത്

ഭാരം
വാഹനത്തില്‍ നിന്നും ഭാരമേറിയ വസ്തുക്കളും മറ്റ് അനാവശ്യ സാധനങ്ങളും എടുത്തു മാറ്റുന്നത് കൂടുതല്‍ ഇന്ധനക്ഷമത നല്‍കും. അധിക ഭാരം കൂടുതല്‍ ഇന്ധനം കത്തിച്ചുകളയുന്നതിന് ഇടയാക്കും. അധികമായി 20 കിലോയോളം ഭാരം വണ്ടിയില്‍ ഉണ്ടെങ്കില്‍ ഇന്ധന ക്ഷമത ഏകദേശം ഒരുശതമാനം കുറയും.

എൻജിൻ
നിര്‍ത്തിയിടുമ്പോഴും വാഹനത്തിന്റെ എന്‍ജിന്‍ ഓണാക്കിവയ്ക്കുന്നത് ഇന്ധനം ലാഭിക്കുമെന്ന കരുതുന്നവരാണ് 26 ശതമാനം ഇന്ത്യന്‍ ഡ്രൈവര്‍മാരും. എന്നാല്‍ എന്‍ജിന്‍ ഓഫാക്കുകയും പിന്നീട് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതാണ് യഥാര്‍ഥത്തില്‍ കൂടുതല്‍ ഇന്ധന ലാഭമുണ്ടാക്കുന്നത്.

സര്‍വ്വീസും ടയര്‍ പ്രഷറും
നിരന്തര സര്‍വീസുകള്‍ വാഹനത്തെ കൂടുതല്‍ ഇന്ധനക്ഷമതയുള്ളതാക്കും. കൃത്യമായ കാലയളവിലുള്ള സര്‍വ്വീസിംഗും എയര്‍ ഫില്‍റ്റര്‍ മാറ്റവും. കൂടുതല്‍ പൊടിയുള്ള സാഹചര്യങ്ങളില്‍ ഓടിക്കുന്ന വാഹനങ്ങളാണെങ്കില്‍ നിര്‍മ്മാതാക്കള്‍ പറയുന്ന കാലയളവിനും മുമ്പേ എയര്‍ ഫില്‍റ്റര്‍ മാറ്റുക കാറിന്റെ ടയറിലെ പ്രഷര്‍ നിരന്തരം പരിശോധിക്കുന്നത് ഇന്ധനലാഭം ഉണ്ടാക്കും. 

ശാന്തമായ ഡ്രൈവിംഗ്
മൈലേജിനെ ഏറ്റവും അധികം സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ് ലളിതമായ ഡ്രൈവിംഗ്. പെട്ടെന്നുള്ള വേഗമെടുക്കലും ബ്രേക്കിംഗും ഗിയര്‍ ചെയിഞ്ചിംഗുമൊക്കെ മൈലേജ് മാത്രമല്ല വാഹനത്തിന്‍റെയും ചിലപ്പോള്‍ നിങ്ങളുടെയും ദീര്‍ഘായുസ് തന്നെ നഷ്‍ടപ്പെടുത്തും. 

youtubevideo


 

Follow Us:
Download App:
  • android
  • ios