Asianet News MalayalamAsianet News Malayalam

ഡീസലോ പെട്രോളോ വേണ്ട, വിശേഷങ്ങള്‍ ഇനിയുമേറെ!

നിയോ, റാപ്റ്റര്‍, എമേര്‍ജ് സ്‍കൂട്ടറുകളുടെ പ്രധാന വിശേഷങ്ങള്‍ 

Specialities Of Techo Electra Scooters
Author
Pune, First Published Jul 27, 2019, 4:40 PM IST

ഇരുചക്രവാഹന സ്റ്റാര്‍ട്ടപ്പ് സ്ഥാപനമായ ടെക്കോ ഇലക്ട്രയുടെ മൂന്ന് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അടുത്തിടെയാണ് വിപണിയിലെത്തിയത്. നിയോ, റാപ്റ്റര്‍, എമേര്‍ജ് എന്നീ മോഡലുകളാണ് പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനി അവതരിപ്പിച്ചത്. ഈ മോഡലുകളുടെ പ്രധാന വിശേഷങ്ങള്‍ എന്തൊക്കെയെന്ന് അറിയാം.

ഹൃദയങ്ങള്‍
നിയോയില്‍ 12v 20 Ah ലെഡ് ആസിഡ് ബാറ്ററി
റാപ്റ്ററില്‍    12v 32 Ah ലെഡ് ആസിഡ് ബാറ്ററി
എമേര്‍ജില്‍ 48v 28 Ah ലിഥിയം അയേണ്‍ ബാറ്ററി

Specialities Of Techo Electra Scooters

ചാര്‍ജ്ജിംഗ് സമയം
നിയോയും റാപ്റ്ററും 5-7 മണിക്കൂറിനുളളില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാം
എമേര്‍ജ്  ചാര്‍ജ് ചെയ്യാന്‍ 4-5 മണിക്കൂര്‍

റേഞ്ച് അഥവാ മൈലേജ്
നിയോ ഒറ്റചാര്‍ജില്‍ 60-65 കിലോമീറ്റര്‍ ഓടും 
റാപ്റ്റര്‍ 75-85 കിലോമീറ്റര്‍ ഓടും 
എമേര്‍ജ് 70-80 കിലോമീറ്റര്‍ ദൂരം ഓടും

രൂപം
കൂടുതല്‍ സ്‌പോര്‍ട്ടി രൂപത്തില്‍ നിയോയും റാപ്‍ടറും
റെട്രോ രൂപത്തില്‍ എമേര്‍ജ് 
എല്‍ഇഡി ഹെഡ്‌ലാമ്പ്, ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ്, യുഎസ്ബി ചാര്‍ജിങ്, അലോയി വീല്‍

സുരക്ഷ
നിയോയില്‍ മുന്നിലും പിന്നിലും ഡ്രം ബ്രേക്ക്
റാപ്‍ടറിലും എമേര്‍ജിലും മുന്നില്‍ ഡിസ്‌കും പിന്നില്‍ ഡ്രം ബ്രേക്കും
മൂന്നു മോഡലുകളിലും മുന്നില്‍ ടെലസ്‌കോപ്പിക്കും പിന്നില്‍ ഡ്യുവല്‍ മോണോയും സസ്‌പെന്‍ഷന്‍

Specialities Of Techo Electra Scooters

വില
നിയോക്ക് 43,000 രൂപ
റാപ്റ്ററിന് 60,771 രൂപ
എമേര്‍ജിന് 72,247 രൂപ

Specialities Of Techo Electra Scooters
 

Follow Us:
Download App:
  • android
  • ios