മാരുതിയുടെ ജനപ്രിയ മോഡല്‍ ബലേനോയുടെ ടൊയോട്ട വേര്‍ഷനായ ഗ്ലാന്‍സ ജൂണ്‍ 6ന് വിപണിയിലെത്താനിരിക്കുകയാണ്. പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് അവതരിപ്പിക്കുന്ന ഈ സങ്കര വാഹനത്തെക്കുറിച്ച് അറിയാം. 

ബലോനോയുടെ അപരന്‍
ടൊയോട്ട ബാഡ്‍ജിംങ് നല്‍കിയിട്ടുള്ള അലോയി വീലുകള്‍, ബോഡി കളര്‍ റിയര്‍വ്യു മിറര്‍, ബ്ലാക്ക് ബി പില്ലര്‍, ക്രോമിയം ഫിനീഷ് ഡോര്‍ ഹാന്‍ഡില്‍ എന്നിവ വശങ്ങളിലും സ്‌പോയിലര്‍ ഉള്‍പ്പെടെയുള്ളവ പിന്നിലും നിലനിര്‍ത്തിയതല്ലാതെ വശങ്ങളിലും പിന്‍ഭാഗത്തും ബലേനോയില്‍ നിന്നും പ്രത്യേകിച്ച് യാതൊരു മാറ്റവുമില്ല. എന്നാല്‍ ബലേനൊയിലെ വലിയ ഗ്രില്ല് ഗ്ലാന്‍സയില്‍ ഇല്ല. പക്ഷേ ഗ്ലാന്‍സയെ കൂടുതല്‍ സ്റ്റൈലിഷാക്കി വലിയ എയര്‍ഡാമും സ്‌പോര്‍ട്ടി ബമ്പറും നീളമേറിയ ഡ്യുവല്‍ ബീം ഹെഡ്‌ലാമ്പും ടൊയോട്ട ലോഗോയുമുണ്ട്.  

ഫീച്ചറുകളില്‍ മുമ്പന്‍
ബ​ലേ​നോ​യെ അ​പേ​ക്ഷി​ച്ച് നി​ര​വ​ധി ഫീ​ച്ച​റു​ക​ൾ ഗ്ലാ​ൻ​സ​യി​ലു​ണ്ടാ​കും. ടൊ​യോ​ട്ട​യു​ടെ എ​ക്സ്ക്ലൂ​സീ​വ് ആ​ക്സ​സ​റീ​സു​ക​ളാ​യ സ്‍മാർ​ട്ട്ഫോ​ൺ ആ​പ്, ടൊ​യോ​ട്ട എ​ക്സ്പ്ര​സ് സ​ർ​വീ​സ്, ബോ​ഡി ആ​ൻ​ഡ് പെ​യി​ന്‍റ് വാ​റ​ന്‍റി, ടൊ​യോ​ട്ട ക്യു ​സ​ർ​വീ​സ്, ടോ​യോ​ട്ട ഫി​നാ​ൻ​ഷ​ൽ സ​ർ​വീ​സ​സ്, റോ​ഡ്സൈ​ഡ് അ​സി​സ്റ്റ​ൻ​സ് തു​ട​ങ്ങി​യ​വ​യു​ണ്ടാ​കും.

എഞ്ചിന്‍
ബി​എ​സ് 6ലു​ള്ള 1.2 ലി​റ്റ​ർ കെ12​ബി പെ​ട്രോ​ൾ എ​ൻ​ജി​നാ​ണ് ഗ്ലാ​ൻ​സ​യുടെ ഹൃദയം. ഇ​തി​ന് 83 ബി​എ​ച്ച്പി പ​വ​റി​ൽ 113 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യും. ഡീ​സ​ൽ എ​ൻ​ജി​നി​ൽ വാ​ഹ​നം അ​വ​ത​രി​പ്പി​ക്കി​ല്ല. 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനിലും ഗ്ലാന്‍സ എത്തും. 5 സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകളാവും ട്രാന്‍സ്‍മിഷന്‍.

ക്യാബിന്‍
പുതുതലമുറ ബലേനൊയിലെ ക്യാബിന്‍ തന്നെയാണ് ഗ്ലാന്‍സയിലും. എന്നാല്‍ അകത്തളത്തിലെ നിറത്തിലും സീറ്റുകളിലും ചെറിയ ചില മാറ്റങ്ങള്‍ ഗ്ലാന്‍സയിലുണ്ടായേക്കും. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവ വാഹനത്തിലുണ്ടാകും.

സുരക്ഷ
ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് എന്നിവയാണ് അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ സുരക്ഷ ഒരുക്കാനെത്തും.