Asianet News MalayalamAsianet News Malayalam

അഞ്ച് ഡോർ മാരുതി ജിംനി , കൂടുതൽ വിശദാംശങ്ങൾ പുറത്ത്

 ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി, ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയുടെ എഞ്ചിനെയും ഓഫ്-റോഡ് ഗിയറിനെയും കുറിച്ചുള്ള പുതിയ വിശദാംശങ്ങൾ പുറത്തുവന്നു.

Specifications Of Five Door Maruti Jimny
Author
First Published Dec 9, 2022, 9:23 PM IST

രാജ്യത്തെ വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാരുതി ജിംനി അഞ്ച് ഡോർ ഓഫ്-റോഡ് എസ്‌യുവി 2023 ഓട്ടോ എക്‌സ്‌പോയിൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. ഇത് ഇതിനകം തന്നെ ഇന്ത്യൻ റോഡുകളിൽ ഒന്നിലധികം തവണ പരീക്ഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി, ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയുടെ എഞ്ചിനെയും ഓഫ്-റോഡ് ഗിയറിനെയും കുറിച്ചുള്ള പുതിയ വിശദാംശങ്ങൾ പുറത്തുവന്നു. 

ബ്രെസയിൽ നിന്നുള്ള 1.5 എൽ ഡ്യുവൽജെറ്റ് കെ 15 സി പെട്രോൾ എഞ്ചിൻ മൈൽഡ് ഹൈബ്രിഡ് ടെക്നോളജി ജിംനി 5-ഡോർ പതിപ്പില്‍ ഉപയോഗിക്കുമെന്ന് ഊഹിക്കപ്പെടുന്നു. എന്നിരുന്നാലും, തിരഞ്ഞെടുത്ത വിപണികളിൽ 3-ഡോർ ജിംനിയെ ശക്തിപ്പെടുത്തുന്ന പഴയ കെ 15 ബി എഞ്ചിനിനൊപ്പം ലൈഫ്‌സ്‌റ്റൈൽ എസ്‌യുവി വാഗ്ദാനം ചെയ്യുമെന്നും ഓട്ടോ കാര്‍ ഇന്ത്യയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വര്‍ഷം പുറത്തിറങ്ങിയ ശ്രദ്ധേയമായ ചില ഇലക്ട്രിക് കാറുകൾ

ഈ 1462 സിസി എഞ്ചിന് 102 ബിഎച്ച്പിയും 130 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കാൻ കഴിയും. ഈ എഞ്ചിൻ മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി ജോടിയാക്കാൻ സാധ്യതയുണ്ട്. ഇത് എസ്‌യുവിയെ ഉയർന്ന കാര്യക്ഷമതയും കുറഞ്ഞ മലിനീകരണ കണക്കുകളും കൈവരിക്കാൻ അനുവദിക്കും. മൂന്ന് ഡോർ ജിംനിയിലെ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവലും നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കും ഉൾപ്പെടുന്നു. രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകളും സുസുക്കിയുടെ ഓള്‍ഗ്രിപ്പ് പ്രോ എഡബ്ല്യുഡി സിസ്റ്റത്തിനൊപ്പം വാഗ്ദാനം ചെയ്യുന്നു.

പഴയ 1.5L K15B പെട്രോൾ എഞ്ചിനാണ് നിലവിൽ സിയാസ് സെഡാന് കരുത്ത് പകരുന്നത്. വാസ്തവത്തിൽ, കയറ്റുമതി വിപണികൾക്കായുള്ള എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റ്, ജിംനി 3-ഡോർ എന്നിവയും പഴയ K15B യൂണിറ്റാണ് നൽകുന്നത്. പഴയ കെ 15 ബി സീരീസ് എഞ്ചിൻ ഉൽപ്പാദനച്ചെലവ് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അഞ്ച് വാതിലുകളുള്ള ജിംനിയുടെ ഉത്പാദനത്തിന്റെ വലിയൊരു ഭാഗം കർശനമായ എമിഷൻ മാനദണ്ഡങ്ങൾ അവതരിപ്പിക്കാത്ത വിപണികളിലേക്ക് കയറ്റുമതി ചെയ്യും.

നെക്സോണിനെ മലര്‍ത്തിയടിച്ച് ബലേനോ, ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാര്‍!

നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിന് പകരം, ഇന്ത്യ-സ്പെക്ക് മാരുതി ജിംനി 5-ഡോറിന് പുതിയ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ യൂണിറ്റ് ലഭിക്കാൻ സാധ്യതയുണ്ട്. ബ്രെസ, ഗ്രാൻഡ് വിറ്റാര, എർട്ടിഗ, XL6 എന്നിവയുൾപ്പെടെ പുതിയ മാരുതി സുസുക്കി മോഡലുകളിൽ ഈ ഗിയർബോക്സ് അടുത്തിടെ അവതരിപ്പിച്ചു. ഗ്രാൻഡ് വിറ്റാരയിൽ വാഗ്ദാനം ചെയ്യുന്ന ഓൾഗ്രിപ്പ് എഡബ്ല്യുഡി സജ്ജീകരണത്തേക്കാൾ കൂടുതൽ ശേഷിയുള്ള സുസുക്കിയുടെ ഓൾ ഗ്രിപ്പ് പ്രോ 4-വീൽ ഡ്രൈവ് ടെക്‌നിലാണ് ഇത് വരുന്നത്. ഓള്‍ഗ്രിപ്പ് പ്രോ 4WD സജ്ജീകരണത്തിന് കുറഞ്ഞ അനുപാതത്തിലുള്ള ഗിയർ ഉണ്ട്. അത് എഞ്ചിൻ ടോർക്ക് വർദ്ധിപ്പിക്കുകയും വേഗത പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ഓഫ്-റോഡ് സാഹചര്യങ്ങൾക്കായി ഡ്രൈവർക്ക് ടു-വീൽ-ഡ്രൈവ് ഹൈ (2H), ഫോർ-വീൽ-ഡ്രൈവ് ഹൈ (4H) എന്നിവയ്ക്കിടയിൽ മാറാനാകും. 

ഈ പുത്തൻ മാരുതി മോഡലുകള്‍ തിരിച്ചുവിളിച്ചു, ഇതാണ് തകരാര്‍!

ജിംനി ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിക്ക് 3,850 എംഎം നീളവും 1,645 എംഎം വീതിയും 1,730 എംഎം ഉയരവും 2,550 എംഎം വീൽബേസും ഉണ്ടാകുമെന്നാണ് മുൻ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ജിംനി സിയറയുമായി താരതമ്യപ്പെടുത്തുമ്പോൾ, 5-ഡോർ ജിംനിക്ക് 300 എംഎം നീളമുള്ള വീൽബേസ് ഉണ്ടായിരിക്കും, മൊത്തത്തിലുള്ള നീളം 300 എംഎം വർദ്ധിപ്പിക്കും.

Follow Us:
Download App:
  • android
  • ios