Asianet News MalayalamAsianet News Malayalam

ഇഡബ്ല്യുഎക്സ് എന്ന പേരിൽ പേറ്റെന്‍റെടുത്ത് സുസുക്കി,ഒറ്റ ചാർജ്ജിൽ 230 കിമി, ഇലക്ട്രിക്ക് വാഗണാറെന്ന് സൂചന

സുസുക്കി ഇഡബ്ല്യുഎക്സിനെ ഒരു നഗര സൗഹൃദ വൈദ്യുത വാഹനമായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഉൽപ്പാദനത്തിലേക്ക് കടക്കുമ്പോൾ ഇതിന് മറ്റൊരു പേര് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു

Suzuki eWX EV like electric version of Wagon R design patented in India
Author
First Published May 23, 2024, 12:41 PM IST

സുസുക്കി ഇന്ത്യയിൽ വരാനിരിക്കുന്ന ഇലക്ട്രിക് വാഹനമായ ഇഡബ്ല്യുഎക്സിന് വേണ്ടി ഒരു ഡിസൈൻ ട്രേഡ്‍മാർക്ക് ഫയൽ ചെയ്തു. ഈ കോംപാക്റ്റ് ഇവിയുടെ കൺസെപ്റ്റ് പതിപ്പ് ടോക്കിയോയിൽ നടന്ന ജപ്പാൻ മൊബിലിറ്റി ഷോ 2023-ൽ അനാച്ഛാദനം ചെയ്‍തിരുന്നു. ഡിസൈൻ പേറ്റൻ്റ് ഫയൽ ചെയ്യുന്നത് വാഹനത്തിൻ്റെ ലോഞ്ച് ഉറപ്പ് നൽകുന്നില്ലെങ്കിലും, അതിൻ്റെ ഡിസൈൻ സംരക്ഷിക്കാനുള്ള സുസുക്കിയുടെ ലക്ഷ്യത്തെ സൂചിപ്പിക്കുന്നു.

സുസുക്കി ഇഡബ്ല്യുഎക്സിനെ ഒരു നഗര സൗഹൃദ വൈദ്യുത വാഹനമായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഉൽപ്പാദനത്തിലേക്ക് കടക്കുമ്പോൾ ഇതിന് മറ്റൊരു പേരുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒറ്റ ചാർജിൽ 230 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് ഇബ്ല്യുഎക്സ് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. അളവുകളുടെ കാര്യത്തിൽ, ഇഡബ്ല്യുഎക്സ് 3,395 എംഎം നീളവും 1,475 എംഎം വീതിയും 1,620 എംഎം ഉയരവും ലഭിക്കുന്നു. ഇത് നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായ സുസുക്കി എസ്-പ്രസോയേക്കാൾ ചെറുതാണ്. ഇഡബ്ല്യുഎക്സിൻ്റെ ഉയരമുള്ള ഡിസൈൻ യാത്രക്കാർക്ക് വിശാലമായ ഹെഡ്‌റൂം വാഗ്‍ദാനം ചെയ്യുന്നു.

സുസുക്കി ഇഡബ്ല്യുഎക്സിനെ ഒരു നഗര സൗഹൃദ വൈദ്യുത വാഹനമായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഉൽപ്പാദനത്തിലേക്ക് കടക്കുമ്പോൾ ഇതിന് മറ്റൊരു പേരുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒറ്റ ചാർജിൽ 230 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് ഇബ്ല്യുഎക്സ് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. അളവുകളുടെ കാര്യത്തിൽ, ഇഡബ്ല്യുഎക്സ് 3,395 എംഎം നീളവും 1,475 എംഎം വീതിയും 1,620 എംഎം ഉയരവും ലഭിക്കുന്നു. ഇഡബ്ല്യുഎക്സിൻ്റെ ഉയരമുള്ള ഡിസൈൻ യാത്രക്കാർക്ക് വിശാലമായ ഹെഡ്‌റൂം വാഗ്‍ദാനം ചെയ്യുന്നു. eWX കൺസെപ്റ്റിന് 3.4 മീറ്റർ നീളമേ ഉള്ളൂ. അതായത് ജപ്പാനിൽ നിലവിലുള്ള കെയ് കാർ അളവുകൾ ഇത് പാലിക്കുന്നു. മൊത്തത്തിലുള്ള ബോക്‌സി, ടോൾബോയ് ഡിസൈൻ വാഗൺ ആറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്നു. എന്നാൽ അളവുകൾ അനുസരിച്ച് ഇന്ത്യയിൽ വിൽക്കുന്ന മാരുതി സുസുക്കി എസ്-പ്രസോയേക്കാൾ ചെറുതാണ് ഇത് കൺസെപ്റ്റ്.

ഇഡബ്ല്യുഎക്സിന് പുറമേ, മാരുതി സുസുക്കി മറ്റൊരു ഇലക്ട്രിക് വാഹനം വികസിപ്പിക്കുന്നുണ്ട്.  ഇവിഎക്സ് എന്നാണ് ഇതിന്‍റെ പേര്. ഇത് നിലവിൽ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പുതിയ ഇലക്ട്രിക് സ്കേറ്റ്‌ബോർഡ് പ്ലാറ്റ്‌ഫോമിലാണ് ഇവിഎക്‌സ് നിർമ്മിച്ചിരിക്കുന്നത്. ഇവിഎക്‌സിൽ ഏകദേശം 550 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 60 kWh ബാറ്ററി പായ്ക്ക് ഫീച്ചർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഇലക്ട്രിക് ക്രോസ്ഓവർ അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.

ജപ്പാനിലും ഇന്ത്യയിലും പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റിക്കൊണ്ട്, ഇലക്ട്രിക് മൊബിലിറ്റിയിലേക്കുള്ള സുസുക്കിയുടെ തന്ത്രപരമായ മുന്നേറ്റത്തെ ഈ നീക്കങ്ങൾ പ്രതിഫലിപ്പിക്കുന്നു. ഇഡബ്ല്യുഎക്സ്, ഇവിഎക്‌സ് തുടങ്ങിയ മോഡലുകൾ അവതരിപ്പിക്കുന്നതിലൂടെ, വിവിധ വിപണി വിഭാഗങ്ങൾക്കും ഉപഭോക്തൃ ആവശ്യങ്ങൾക്കും അനുസൃതമായി വൈദ്യുത വാഹനങ്ങളുടെ ഒരു ശ്രേണി വാഗ്ദാനം ചെയ്യാൻ സുസുക്കി ലക്ഷ്യമിടുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios