കമ്മ്യൂട്ടര്‍ ബൈക്ക് GSX -150 ബാന്‍ഡിറ്റിന്റെ 2020 പതിപ്പ് തായ്‍വാനില്‍ അവതരിപ്പിച്ച് ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ സുസുക്കി. 120,000 ന്യൂ തായ്വാന്‍ ഡോളറാണ് ബൈക്കിന്റെ വില. ഇത് ഏകദേശം 3.06 ലക്ഷം ഇന്ത്യന്‍ രൂപയോളം വരും.

വെറും 135 കിലോഗ്രാം ഭാരം മാത്രമാണ് വാഹനത്തിനുള്ളത്. കൂടാതെ 790 mm ആക്‌സസ് ചെയ്യാവുന്ന സീറ്റ് ഉയരം ബൈക്ക് ഓഫര്‍ ചെയ്യുന്നു. പിന്നില്‍ ഷോവ ലിങ്കുചെയ്ത മോണോഷോക്ക്, മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്ക് എന്നിവയും ഇതിലുണ്ട്. ഒപ്റ്റിമൈസ് ചെയ്ത ബ്രേക്കിംഗ് പ്രകടനത്തിനായി മുന്‍വശത്ത് 290 mm പെറ്റല്‍ ഡിസ്‌കും പിന്നില്‍ 187 mm പെറ്റല്‍ ഡിസ്‌കും ബൈക്കിന് ലഭിക്കും. എന്നിരുന്നാലും, ഒരു ഓപ്ഷനായി പോലും ABS കമ്പനി വാഗ്ദാനം ചെയ്യുന്നില്ല.

തീര്‍ത്തും ആധുനികമായ ലിക്വിഡ്-കൂള്‍ഡ് 147 സിസി സിംഗിള്‍ സിലിണ്ടര്‍ DOHC എഞ്ചിനാണ് ഈ മോട്ടോര്‍ സൈക്കിളിന്‍റെ ഹൃദയം. 10,500 rpm -ല്‍ 19 bhp കരുത്തും 9000 rpm -ല്‍ 14 Nm ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. ബാന്‍ഡിറ്റിന് ലിറ്ററിന് 37.45 കിലോമീറ്റര്‍ സിറ്റി മൈലേജ് ആണ് ഈ എഞ്ചിന്‍ വാഗ്‍ദാനം ചെയ്യുന്നത്.