Asianet News MalayalamAsianet News Malayalam

നിര്‍മ്മിച്ചത് ഒരുദശലക്ഷം യൂണിറ്റ്; നാഴികക്കല്ല് പിന്നിട്ട് ഗുജറാത്ത് സുസുക്കി

സുസുക്കി മോട്ടോർ കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനമായ സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡ് (SMG) ഒരു മില്ല്യൺ യൂണിറ്റ് പ്രൊഡക്ഷൻ എന്ന നാഴികക്കല്ല് പിന്നിട്ടു

Suzukis Gujarat plant hits 1 million production milestone
Author
Mumbai, First Published Oct 24, 2020, 4:09 PM IST

സുസുക്കി മോട്ടോർ കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനമായ സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡ് (SMG) ഒരു മില്ല്യൺ യൂണിറ്റ് പ്രൊഡക്ഷൻ എന്ന നാഴികക്കല്ല് പിന്നിട്ടെന്ന ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ഒക്ടോബർ 21 -നാണ് ഈ നേട്ടം കൈവരിച്ചത്. ബലേനോ ഹാച്ച്ബാക്കാണ് ഒരു മില്ല്യൺ യൂണിറ്റ് എന്ന ഈ നേട്ടം കൈവരിക്കുന്നതിനുള്ള മോഡലായി മാറിയത്. 

മൂന്ന് വർഷവും ഒമ്പത് മാസവും കൊണ്ടാണ് ഈ നേട്ടം SMG കൈവരിക്കുന്നക്കുന്നതെന്നാണ് റിപ്പോർട്ട്. 2017 ഫെബ്രുവരിയിലാണ് ഈ ഉല്‍പ്പാദനശാല പ്രവർത്തനം ആരംഭിച്ചത്.  2017 ഫെബ്രുവരിയിൽ മാരുതി സുസുക്കി ബലേനോയുടെ നിർമ്മാണം തുടങ്ങി. അതിനുശേഷം 2018 ജനുവരിയിൽ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ ഉത്പാദനവും ആരംഭിച്ചു.

കയറ്റുമതിയും ഉൽ‌പാദനവും വർധിച്ചുവരുന്ന വാഹനങ്ങളുടെ ആവശ്യകത കണക്കിലെടുത്ത് 2019 ജനുവരിയിൽ, B-പ്ലാന്റ് എന്നറിയപ്പെടുന്ന രണ്ടാമത്തെ ഉൽ‌പാദന സൈറ്റും പവർട്രെയിൻ പ്ലാന്റും പ്രവർത്തനം ആരംഭിച്ചു. ഏകദേശം 1.44 ദശലക്ഷം യൂണിറ്റുകൾ 2019 സാമ്പത്തിക വർഷത്തിൽ സുസുക്കി വിറ്റു. വാർഷികാടിസ്ഥാനത്തിൽ വിൽപ്പനയിൽ 82 ശതമാനം വർധനയാണ് കമ്പനി കൈവരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Follow Us:
Download App:
  • android
  • ios