Asianet News MalayalamAsianet News Malayalam

ഇവിടെ ഇനി ബൈക്ക് വില്‍ക്കുമ്പോള്‍ തന്നെ ബിഐഎസ് ഹെല്‍മറ്റും നിര്‍ബന്ധം

ബൈക്കിനൊപ്പം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേഡ്  (ബിഐഎസ്) സര്‍ട്ടിഫൈഡ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി തമിഴ്‍നാട് സര്‍ക്കാര്‍. 

Tamil Nadu Govt Makes BIS Certified Helmets Mandatory When Buying New Two Wheeler
Author
Chennai, First Published Apr 18, 2019, 12:46 PM IST

ചെന്നൈ: തമിഴ്‌നാട്ടില്‍ ബൈക്കിനൊപ്പം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേഡ്  (ബിഐഎസ്) സര്‍ട്ടിഫൈഡ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. ഇരുചക്രവാഹനാപകടങ്ങളും മരണങ്ങളും കൂടി വരുന്ന പശ്ചാത്തലത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ പുതിയ നിര്‍ദേശം. 

തമിഴ്‌നാട്ടില്‍ 2018-ല്‍ മാത്രം നടന്ന അപകട മരണങ്ങളില്‍ 33 ശതമാനവും ഇരുചക്ര വാഹനങ്ങളില്‍ നിന്നുള്ളതാണെന്നാണ് കണക്കുകള്‍. ഈ സാഹചര്യത്തിലാണ് പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ പുതിയ പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാനത്തെ ഹെല്‍മറ്റ് നിര്‍മാതാക്കളുടെ സംഘടന ഈ തീരുമാനത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഉയര്‍ന്ന നിലവാരത്തിലുള്ള ഹെല്‍മറ്റ് ഉപയോഗിക്കുന്നത് അപകട മരണങ്ങളും തലയ്ക്ക് ഏല്‍ക്കുന്ന ആഘാതങ്ങളും കുറയ്ക്കുമെന്നും സംഘടന വ്യക്തമാക്കി.

1989-ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 138(4 )(f)അനുസരിച്ച് മോട്ടോര്‍ സൈക്കിളുകള്‍ വാങ്ങുമ്പോള്‍ തന്നെ ബിഐഎസ് അനുശാസിക്കുന്ന നിലവാരത്തിലുള്ള ഹെല്‍മറ്റുകള്‍ നല്‍കണമെന്ന് നിര്‍ദേശമുണ്ട്. 
 

Follow Us:
Download App:
  • android
  • ios