Asianet News MalayalamAsianet News Malayalam

റോബിൻ ബസിന് തമിഴ്നാട്ടിലും കുരുക്ക്; കേരള അതിർത്തി കടന്നെത്തിയ ബസ് തടഞ്ഞ് തമിഴ്നാട് ആർടിഒ

വാളയാർ അതിർത്തി കടന്നെത്തിയ ബസ് തമിഴ്നാട് ആർടിഒ തടഞ്ഞു. ഒറിജിനല്‍ രേഖകള്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ ബസ് ഗാന്ധിപുരം ആര്‍ടി ഓഫീലേക്കെത്തിക്കാന്‍ നിര്‍ദേശം നല്‍കി.

TamilNadu RTO stopped robin bus in walayar border nbu
Author
First Published Nov 19, 2023, 12:13 PM IST

പാലക്കാട്: റോബിൻ ബസിന് തമിഴ്നാട്ടിലും കുരുക്ക് വീണു. വാളയാർ അതിർത്തി കടന്നെത്തിയ ബസ് തമിഴ്നാട് ആർടിഒ തടഞ്ഞു. രാവിലെ 11.45 ഓടെ വാളയാര്‍ അതിര്‍ത്തി കടന്ന ബസ് ചാവടിയിലെ ആര്‍ടിഒ ഉദ്യോഗസ്ഥരാണ് തടഞ്ഞത്. ഒറിജിനല്‍ രേഖകള്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ ബസ് ഗാന്ധിപുരം ആര്‍ടി ഓഫീലേക്കെത്തിക്കാന്‍ നിര്‍ദേശം നല്‍കി. കേരളത്തിലെ ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ് തമിഴ്‌നാട് ആര്‍ടിഒ ബസ് പിടിച്ചെടുത്തതെന്ന് ബസുടമ റോബിന്‍ ഗിരീഷ് ആരോപിച്ചു. നിയമനടപടി നേരിടാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

അഖിലേന്ത്യ പെർമിറ്റുമായി സർവീസ് തുടങ്ങിയ റോബിൻ ബസിന് ഇന്നലെ കേരളത്തിലും തമിഴ്നാട്ടിലുമായി ഒരുലക്ഷത്തിലധികം രൂപ പിഴയാണ് ചുമത്തിയത്. സംസ്ഥാനത്ത് ഇന്നലെ നാലിടത്ത് ബസ് തടഞ്ഞ് മോട്ടോർ വാഹന വകുപ്പ് 37500 രൂപയാണ് പിഴ ചുമത്തിയത്. പിടിച്ചെടുക്കരുത് ഹൈക്കോടതി ഉത്തരവുള്ളതിനാൽ പിഴയീടാക്കി എംവിഡി വിട്ടയച്ചു. കോൺട്രാക്ട് ക്യാരേജായി വിനോദ സഞ്ചാരമടക്കമുള്ള കാര്യങ്ങൾക്ക് മാത്രമേ അനുവാദമുള്ളൂവെന്നും, ഓരോ സ്റ്റോപ്പിൽ നിന്ന് ആളെ എടുത്ത് പോകാനുള്ള സ്റ്റേജ് ക്യാരേജായി ഓ‍ടാൻ അനുവാദമില്ലെന്നുമാണ് മോട്ടോർ വാഹനവകുപ്പ് നിലപാട്.

അതേസമയം, തമിഴ്നാട്ടിലേക്ക് കയറിയ റോബിൻ ബസിന് 70,410 രൂപ ചാവടി ചെക്ക് പോസ്റ്റിൽ ഈടാക്കിയത്. അനുമതിയില്ലാതെ സർവ്വീസ് നടത്തിയതിനാണ് നടപടി. ഈ തുകയിൽ പിഴയ്ക്കൊപ്പം ടാക്സ് കൂടെയാണ് ഈടാക്കിയത്.  ടാക്സിനത്തിൽ 32000 രൂപയും പെനാൽറ്റി ടാക്സായി 32000 രൂപയുമടക്കമാണ് 70,410 രൂപ റോബിൻ മോട്ടോഴ്സ് അടച്ചത്.

Follow Us:
Download App:
  • android
  • ios