Asianet News MalayalamAsianet News Malayalam

വന്‍ ദുരന്തങ്ങളിലും 'പപ്പട'മാകാത്ത ടാറ്റയുടെ കരുത്തനെ സ്വന്തമാക്കി ബംഗ്ലാദേശ് പട്ടാളം!

സായുധ സേനയ്ക്കായി ബംഗ്ലാദേശ് സർക്കാർ വാങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത വാഹനത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Tata Hexa Join To Bangladesh Army.
Author
Dhaka, First Published May 18, 2020, 4:24 PM IST

41,413 കിലോഗ്രാം ഭാരമുള്ള  വിമാനത്തെ അനായാസം കെട്ടിവലിക്കുന്ന വലിക്കുന്ന ടാറ്റ ഹെക്സയുടെ ദൃശ്യങ്ങള്‍ വാഹനപ്രേമികള്‍ മറന്നുകാണില്ല. കുഴിയില്‍ വീണ ഇന്നോവ ക്രിസ്റ്റയ്ക്കും മഹീന്ദ്ര സ്കോര്‍പ്പിയോയ്ക്കും രക്ഷകനായതും കനത്ത മഴയിൽ കടപുഴകി വീണ മരത്തിന്റെ അടിയിൽ നിന്നും രക്ഷപ്പെട്ടതും ഹെക്സയുടെ ചരിത്രത്തിലെ വീരഗാഥകളാണ്. 

ഇങ്ങനെ സുരക്ഷയുടെ കാര്യത്തില്‍ ടാറ്റയുടെ യശസ് വാനോളം ഉയര്‍ത്തിയ പ്രീമിയം ക്രോസോവറായ ഹെക്സയെ ഇപ്പോഴിതാ സ്വന്തമാക്കിയിരിക്കുകയാണ് അയല്‍രാജ്യമായ ബംഗ്ലാദേശ്. സായുധ സേനയ്ക്കായി ബംഗ്ലാദേശ് സർക്കാർ വാങ്ങിയ ടാറ്റ ഹെക്സ നാലു വീൽഡ്രൈവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ടാറ്റയുടെ ക്രോസ്ഓവർ എസ്‍യുവിയായ ഹെക്സയുടെ 200 യൂണിറ്റുകൾ നിർമിച്ചു നൽകാനുള്ള കരാർ കഴിഞ്ഞ വർഷം ബംഗ്ലദേശ് ആർമി നൽകി എന്നാണ് ടാറ്റ അറിയിച്ചത്. 1972 മുതൽ ബംഗ്ലദേശിലെ കോമേഷ്യൽ വെഹിക്കിൾ മാർക്കറ്റിലെ സജീവ സാന്നിധ്യമാണ് ടാറ്റ. ടിഗായോ, നെക്സോൺ തുടങ്ങിയ വാഹനങ്ങൾ കമ്പനി ബംഗ്ലദേശ് വിപണിയിൽ വിൽക്കുന്നുണ്ട്. പൊതുവിപണിയിൽ വിൽക്കാതെ ആർമിക്കുവേണ്ടി മാത്രമാണ് ഹെക്സ ബംഗ്ലദേശിൽ എത്തിക്കുന്നത്.

2016ലെ ദില്ലി ഓട്ടോ എക്സോപയില്‍ പ്രദര്‍ശിപ്പിച്ച ഹെക്സയെ 2017 ജനുവരിയിലാണ് ടാറ്റ വിപണിയിലെത്തിക്കുന്നത്.  നിലവിലുള്ള റഗുലര്‍ ഹെക്സയുടെ പരിഷ്‍കരിച്ച പതിപ്പിനെ 2019 മാര്‍ച്ചിലാണ് ടാറ്റ അവതരിപ്പിക്കുന്നത്. നിലവില്‍ XM മോഡലിലാണ് ടാറ്റ ഹെക്‌സ നിര തുടങ്ങുന്നത്.  2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഹെക്‌സയുടെ ഹൃദയം. വരിക്കോര്‍ 320, വരിക്കോര്‍ 400 എന്നിങ്ങനെ രണ്ടു ട്യൂണിങ് നിലകള്‍ എഞ്ചിന്‍ യൂണിറ്റുകള്‍ക്കുണ്ട്. 150 bhp കരുത്തും 320 Nm torque ഉം വരിക്കോര്‍ 320 എഞ്ചിന് പരമാവധി സൃഷ്ടിക്കുമ്പോള്‍ വരിക്കോര്‍ 400 എഞ്ചിന്‍ 156 bhp കരുത്തും 400 Nm torque ഉം സൃഷ്‍ടിക്കും.  മാനുവൽ ഗിയർബോക്സു മാത്രമേ നാലു വീൽഡ്രൈവ് മോ‍ഡലിലുള്ളൂ എന്നാൽ ആർമി സ്പെക്കിലെത്തുമ്പോൾ എന്തൊക്കെ മാറ്റങ്ങളാണ് വാഹനത്തിന് വന്നത് എന്ന് വ്യക്തമല്ല.

2020 ദില്ലി ഓട്ടോ എക്സ്പോയില്‍ ടാറ്റ മോട്ടോഴ്‍സ് ഹെക്‌സയുടെ സഫാരി എഡിഷന്‍ അനാവരണം ചെയ്‍തിരുന്നു. അടുത്തിടെ ഉല്‍പ്പാദനം അവസാനിപ്പിച്ച ടാറ്റ സഫാരി സ്‌റ്റോം എസ്‌യുവിയോടുള്ള ആദരസൂചകമായാണ് പ്രത്യേക പതിപ്പ് പ്രദര്‍ശിപ്പിച്ചത്.

ബിഎസ്6 എഞ്ചിന്‍ കരുത്തില്‍ 2020 അവസാനത്തോടെ ഈ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഹെക്‌സയുടെ 4x4 പതിപ്പിനെ അടിസ്ഥാനമാക്കിയായിരിക്കും ഹെക്‌സ സഫാരി ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രൂപത്തില്‍ നിരത്തൊഴിയുന്ന ഹെക്‌സയോട് സാമ്യം തോന്നുമെങ്കിലും പരുക്കന്‍ ഭാവമായിരിക്കും ഹെക്‌സ സഫാരിയുടെ ഡിസൈന്‍ ഭാഷ്യം.

Follow Us:
Download App:
  • android
  • ios