മുംബൈ: ഉപഭോക്താക്കള്‍ക്ക് ഒന്നര ലക്ഷം രൂപവരെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന 'ഫെസ്റ്റിവൽ ഓഫ് കാർസ്' ക്യാമ്പെയിനുമായി ടാറ്റ മോട്ടോർസ്. ടാറ്റ ഹെക്സ,  നെക്‌സോൺ,  ഹാരിയർ,  ടിയാഗോ,  ടിയാഗോ എൻആർജി,  ടിഗോർ തുടങ്ങിയ എല്ലാ മോഡലുകൾക്കും ആനുകൂല്യങ്ങൾ ലഭ്യമാകും.

എല്ലാ  സെഗ്‌മെന്റുകളുടെയും ഉപയോക്താക്കൾക്ക് അനുയോജ്യമായ രീതിയിലാണ്  ഓഫറുകളെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ആവേശകരമായ ക്യാഷ് ആനുകൂല്യങ്ങൾക്ക് പുറമെ, പുതിയ ടാറ്റ കാറിനായി പഴയ കാറുകൾ കൈമാറ്റം ചെയ്യുന്ന ഉപഭോക്താക്കൾക്കായി ഓഫറുകളും ഉണ്ട്.  കൂടാതെ, സർക്കാർ ജീവനക്കാർക്കും കോർപ്പറേറ്റുകൾക്കുമായി പ്രത്യേക പദ്ധതികളുമുണ്ട്.  ടാറ്റ മോട്ടോഴ്‌സ് ഒന്നിലധികം ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും ചേർന്ന് ഈ ഉത്സവ സീസണിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾക്കായി 100% ഓൺ റോഡ് ഫിനാൻസ്, കുറഞ്ഞ ഇഎംഐ ഫിനാൻസ് പാക്കേജുകൾ എന്നിവയും  വാഗ്ദാനം ചെയ്യുന്നു.

ടാറ്റ ഹെക്സ മോഡലിന് 1,50,000 രൂപവരെ ആനുകൂല്യം ലഭിക്കും, രാജ്യത്തെ എറ്റവും സുരക്ഷിതമായ കാർ എന്ന ബഹുമതി കരസ്ഥമാക്കിയ നെക്‌സോണിന് 85000രൂപയുടെ ആനുകൂല്യങ്ങൾ സ്വന്തമാക്കാം. ഹാച്ച്ബാക്ക് മോഡലായ ടിയാഗോ,  ടിയാഗോ എൻആർജി എന്നിവക്ക് 70,000 രൂപവരെ ആനുകൂല്യങ്ങൾ ലഭ്യമാകും. സെഡാൻ പതിപ്പായ ടിഗോറിന് 1,15,000 രൂപവരെയും ആനുകൂല്യങ്ങൾ ലഭിക്കും. ടാറ്റയുടെ ഏറ്റവും പുതിയ എസ് യുവിയായ ഹാരിയർ 50,000രൂപവരെ ആനുകൂല്യത്തിൽ സ്വന്തമാക്കാം. ഓഫറുകൾ പ്രാദേശികമായി വ്യത്യാസപ്പെടാം. 

ഉത്സവ സീസണിന്റെ ആരംഭം ആവേശകരമായ സമയമാണെന്നും വിവിധ ഓഫറുകളും ആനുകൂല്യങ്ങളും നൽകിക്കൊണ്ട് ആഘോഷങ്ങളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെന്നും പുതിയ ഉത്സവ ഓഫറുകൾ പ്രഖ്യാപിച്ചുകൊണ്ട് ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് സെയിൽസ്, മാർക്കറ്റിംഗ് ആൻഡ് കസ്റ്റമർ സപ്പോർട്ട് വൈസ് പ്രസിഡന്റ് എസ് ബർമാൻ പറഞ്ഞു.