കമ്പനി ചെടിയെ പരിപാലിക്കുകയും, ഉപഭോക്താവിന് ഒരു സർട്ടിഫിക്കറ്റും തോട്ടത്തിന്റെ ജിയോടാഗ് ചെയ്ത സ്ഥലവുമായി ഒരു ലിങ്ക് നൽകുകയും ചെയ്യും
മുംബൈ: പരിസ്ഥിതി സുസ്ഥിരതയുടെ ഭാഗമായി ടാറ്റാ മോട്ടോഴ‍്‍സ് ഗോ ഗ്രീൻ എന്നപേരിൽ പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി എൻജിഒകളുമായി സഹകരിച്ച് ടാറ്റാ മോട്ടോഴ്സ് ഒരു വാണിജ്യ വാഹനം വിൽക്കുകയോ, ഏതെങ്കിലും ഒരു വാണിജ്യ വാഹനം ടാറ്റയുടെ അംഗീകൃത സർവീസ് കേന്ദ്രത്തിൽ നിന്നോ, ഡീലർ വർക്ക് ഷോപ്പിൽ നിന്നോ സർവീസ് നടത്തുകയോ ചെയ്യുമ്പോൾ ഒരു തൈ നടുന്നു. കമ്പനി ചെടിയെ പരിപാലിക്കുകയും, ഉപഭോക്താവിന് ഒരു സർട്ടിഫിക്കറ്റും തോട്ടത്തിന്റെ ജിയോടാഗ് ചെയ്ത സ്ഥലവുമായി ഒരു ലിങ്ക് നൽകുകയും ചെയ്യുമെന്നും അതുവഴി ഉപഭോക്താവിന് അതിന്റെ തൽസ്ഥിതി നിരീക്ഷിക്കാം എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പുതിയതായി നട്ടുപിടിപ്പിക്കുന്ന ചെടികൾ നല്ലനിലയിൽ വളരുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം ഫലവൃക്ഷങ്ങൾ, ഔഷധ മരങ്ങൾ, തദ്ദേശീയമായ വൃക്ഷങ്ങൾ എന്നിവ വളർത്തുകയും ചെയ്യും. പുതിയതായി നിർമ്മിക്കുന്ന തോട്ടം 10 സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നതിനാൽ രാജ്യത്തിന്റെ വൃക്ഷ സമ്പത്ത് വിപുലമാക്കുകയും ചെയ്യുമെന്ന് കമ്പനി പറയുന്നു.
പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ നടത്തുന്നതിൽ അതുല്യമായ സ്ഥാനം വഹിക്കുന്ന മുൻനിര കമ്പനികളിലൊന്നാണ് ടാറ്റാ മോട്ടോഴ്സ്. പ്രവർത്തനം വിലയിരുത്തി പരമാവധി പാരിസ്ഥിതികാഘാതം കുറച്ചും, പരിസ്ഥിതിക്ക് അനുകൂലമായതുമായ നവീന പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യുന്നു. പുതുതായി പുറത്തിറക്കിയ ഏറ്റവും ആധുനികമായ ബിഎസ്6 ഉൽപ്പന്നങ്ങൾ വാതക ബഹിർഗമനം കുറയ്ക്കുന്നതിലൂടെ കാലാവസ്ഥ വ്യതിയാനത്തിന് എതിരായ കമ്പനിയുടെ ഉത്തരവാദിത്വമാണ് പ്രതിഫലിപ്പിക്കുന്നത്. കാർബൺ ബഹിർഗമനം കുറയ്ക്കുക ലക്ഷ്യമിട്ടുള്ള പരിസ്ഥിതി സൗഹൃദ ഇന്ധന ഉപഭോഗത്തിന് നേതൃത്വം നൽകുന്നു. ഉത്തരവാദിത്തപ്പെട്ട ഒരു കോർപ്പറേറ്റ് എന്ന നിലയ്ക്കും ആർഇ 100 പദ്ധതിയുടെ ഭാഗമായും 2030 ഓടുകൂടി പൂർണ്ണമായും പുനരുപയോഗ ഊർജ്ജം ലഭ്യമാക്കുകയാണ് ടാറ്റാ മോട്ടോഴ്സ് ലക്ഷ്യമിടുന്നത്.
“പാരിസ്ഥിതിക സുസ്ഥിരത എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഊർജ്ജസംരക്ഷണ നിർമ്മാണ മാതൃക, പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ എന്നിവയാണ് അതിന് അവലംബിക്കുന്നത്. 'സങ്കൽപ് തരു'വുമായി സഹകരിച്ച് ഈ പദ്ധതി നടപ്പിലാക്കുന്നതിൽ ഏറെ സന്തോഷിക്കുന്നു. ഞങ്ങളുടെ വിപുലമായ ഉപഭോക്തൃ നിരയിലൂടെ മരം നടീൽ പദ്ധതി നടപ്പിലാക്കും. വരും തലമുറയുടെ നല്ല ഭാവിക്കായി പരിശ്രമങ്ങൾ തുടരുന്നതോടൊപ്പം പ്രതിസന്ധികൾ നേരിടുന്നതിന് അതുല്യവും സുസ്ഥിരവുമായ പരിഹാരങ്ങൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുകയും ചെയ്യും” ടാറ്റാ മോട്ടോഴ്സ് കൊമേഴ്സ്യൽ വെഹിക്കിൾ ബിസിനസ് യൂണിറ്റ് വൈസ് പ്രസിഡന്റ് രാജേഷ് കൗൾ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 22, 2020, 9:14 AM IST
Post your Comments