Asianet News MalayalamAsianet News Malayalam

ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് സമഗ്രപിന്തുണയുമായി ടാറ്റ

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് രാജ്യവ്യാപകമായി ട്രക്ക് ഡ്രൈവർമാർക്കും ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കും സമഗ്ര പിന്തുണ നൽകിക്കൊണ്ടിരിക്കുകയാണെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

Tata Motors press release
Author
Kochi, First Published Jun 18, 2020, 12:40 PM IST

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് രാജ്യവ്യാപകമായി ട്രക്ക് ഡ്രൈവർമാർക്കും ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കും സമഗ്ര പിന്തുണ നൽകിക്കൊണ്ടിരിക്കുകയാണെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആവശ്യമായ എല്ലാ സാധനങ്ങളും തടസ്സമില്ലാതെ ലഭിക്കുന്നതിനായി ചരക്കുനീക്കം ഉറപ്പാക്കാൻ ഗതാഗത സംവിധാനങ്ങളെ സമഗ്രമായി പിന്തുണയ്ക്കുന്നതാണ് ടാറ്റ മോട്ടോഴ്സിന്റെ പ്രവർത്തനങ്ങൾ എന്നും ട്രക്ക് ഡ്രൈവർമാർ, ചെറുകിട ട്രാൻസ്പോർട്ടറുകൾ, മിഡ്-സൈസ് ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർ, ഫ്ലീറ്റ് ഉടമകൾ എന്നിവരുമായി ഈ അസാധാരണ സാഹചര്യത്തിൽ  പ്രവർത്തിച്ച ടാറ്റാ മോട്ടോഴ്‌സ്, ഗതാഗത ശൃംഖലയുടെ ഓരോ വിഭാഗങ്ങളിലും നിലവിലുള്ളതും ഉയർന്നുവരുന്നതുമായ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവയെ ഏറ്റവും ഫലപ്രദമായും കാര്യക്ഷമമായും പരിഹരിക്കുന്നതിനു മുന്നിട്ടുനില്‍ക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.

രാജ്യത്തുടനീളം ചരക്ക് നീക്കത്തിന് ചുക്കാൻ പിടിക്കുന്ന ഫ്രണ്ട് ലൈൻ ഹീറോസായ  ട്രക്ക് ഡ്രൈവർമാർക്ക്, ടാറ്റാ മോട്ടോഴ്‌സ് ഓപ്പറേഷൻ ശൃംഖലയിലുടനീളം നിരവധി 'സാരഥി  ആരാം കേന്ദ്രങ്ങളിൽ' ഭക്ഷണം, മാസ്‌ക്കുകൾ, സാനിറ്റൈസറുകൾ എന്നിവ വിതരണം ചെയ്തിട്ടുണ്ട്.  രാജ്യത്തുടനീളമുള്ള ഹൈവേകളിൽ  ആയിരക്കണക്കിന് ട്രക്ക് ഡ്രൈവർമാർ ഈ  സൗകര്യങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്തി.

ലോക്ക് ഡൗൺ സമയത്ത്, ട്രക്ക് ഡ്രൈവർമാർക്കും രാജ്യത്തുടനീളമുള്ള ട്രാൻസ്പോർട്ടർമാർക്കും വേണ്ടി 1800 209 7979 എന്ന 24x7 ഹെൽപ്പ് ലൈൻ  ടോൾ ഫ്രീ നമ്പർ ടാറ്റ മോട്ടോർസ് പ്രവർത്തിപ്പിച്ചു. ലഭിച്ച അഭ്യർത്ഥനകൾ വേഗത്തിൽ പരിഹരിക്കുന്നതിന്, 900 അടിയന്തിര പ്രതികരണ ടീമുകളെ സൃഷ്ടിക്കുകയും പ്രധാന ഗതാഗത കേന്ദ്രങ്ങളിലും ഇടനാഴികളിലും കൃത്യമായി അവരെ കേന്ദ്രീകരിക്കുകയും  ചെയ്തു.  ടാറ്റാ മോട്ടോഴ്‌സിന്റെ രാജ്യമാകമാനമുള്ള 1400 വർക്ക്‌ഷോപ്പുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 4,000ത്തോളം പരിശീലനം സിദ്ധിച്ച പരിചയസമ്പന്നരായ സാങ്കേതിക വിദഗ്ധരാണ് ഈ ടീമുകളെ നിയന്ത്രിച്ചത്. 21 സംഭരണശാലകളിൽ നിന്നും എളുപ്പത്തിൽ സ്പെയർ പാർട്സുകൾ എത്തിച്ചു. അങ്ങനെ വാഹനവുമായി ബന്ധപ്പെട്ട സഹായത്തിനായി ലഭിച്ച 10,000 ത്തിലധികം അഭ്യർത്ഥനകൾ ഉടനടി പരിഹരിക്കാൻ സാധിച്ചു. ഇതിനായി ഒരു പ്രത്യേക സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് സിസ്റ്റം നടപ്പിലാക്കി.  ഇത് ഉപഭോക്താക്കളുമായി ഇടപഴകുമ്പോൾ വിവേകപൂർണ്ണമായ സാമൂഹിക അകലം, വാഹന സമ്പർക്കം, ശുചിത്വം എന്നിവ നടപ്പിലാക്കുവാൻ സഹായകരമായെന്നും കമ്പനി പറയുന്നു.  ദേശീയ ലോക്ക് ഡൗൺ കാലയളവിൽ വാറന്റി കാലഹരണപ്പെടുന്ന വാണിജ്യ വാഹനങ്ങളുടെ  വാറന്റി നീട്ടി നൽകി, കൂടാതെ ടാറ്റ സുരക്ഷ വാർഷിക അറ്റകുറ്റപ്പണി കരാറുകളുടെ സമയപരിധികളും ഉപഭോക്താക്കളുടെ പ്രയോജനത്തിനായി നീട്ടിയിട്ടുണ്ട്

ട്രക്ക് ഡ്രൈവർമാരും, ട്രാൻസ്പോർട്ടുകളും ഈ പോരാട്ടത്തിലെ മുൻ‌നിര നായകന്മാരാണ്, കാരണം രാജ്യത്തിന്റെ എല്ലാ സപ്ലൈകളും  തടസ്സമില്ലാത്ത എത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിൽ അവർ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും ടാറ്റാ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ സിവിബി‌യു കസ്റ്റമർ കെയർ ഗ്ലോബൽ ഹെഡ് ആർ രാമകൃഷ്ണൻ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

രാജ്യത്ത് പ്രവർത്തിക്കുന്ന വലിയ എൻ‌ബി‌എഫ്‌സികളിൽ ഒന്നായ ടാറ്റ മോട്ടോർസ് ഫിനാൻസ്, ക്യാപ്റ്റീവ് കൊമേഴ്‌സ്യൽ വെഹിക്കിൾ ഫിനാൻസർ എന്ന നിലയിൽ ഞങ്ങളുടെ ഉപഭോക്താക്കളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്നത് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യമാണെന്ന് ടാറ്റാ മോട്ടോഴ്‌സ് ഫിനാൻസ് സിഇഒ സാമ്രാത് ഗുപ്‍ത പറഞ്ഞു.  
 

Follow Us:
Download App:
  • android
  • ios