ഇപ്പോൾ, ടാറ്റ മോട്ടോഴ്‌സ് അതിൻ്റെ ജനപ്രിയ കാറായ ടാറ്റ പഞ്ചിൽ പരിമിതകാല ഡിസ്‌കൗണ്ട് നൽകാൻ തീരുമാനിച്ചു . ഇതാദ്യമായാണ് കമ്പനി പഞ്ചിൽ ഇത്രയും വലിയ ഇളവ് നൽകുന്നത്. 

ല്ലാ വിഭാഗത്തിലെയും കാറുകൾക്കിടയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമായി ടാറ്റ പഞ്ച് അടുത്തിടെ ചരിത്രം സൃഷ്‍ടിച്ചിരുന്നു . ഈ ചെറുകാർ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ആളുകളുടെ നമ്പർ വൺ പ്രിയപ്പെട്ട കാറായി മാറി. ഇപ്പോൾ, ടാറ്റ മോട്ടോഴ്‌സ് അതിൻ്റെ ഈ ജനപ്രിയ കാറിൽ പരിമിതകാല ഡിസ്‌കൗണ്ട് നൽകാൻ തീരുമാനിച്ചിരിക്കുന്നു . ഇതാദ്യമായാണ് കമ്പനി പഞ്ചിൽ ഇത്രയും വലിയ ഇളവ് നൽകുന്നതെന്നാണ് റി്പപോര്‍ട്ടുകൾ.

പഞ്ചിൻ്റെ എല്ലാ പതിപ്പുകൾക്കും ( പ്യുവർ ട്രിം ഒഴികെ) 15,000 രൂപ കിഴിവ് ലഭിക്കും. അത് പെട്രോൾ അല്ലെങ്കിൽ സിഎൻജി പതിപ്പിലും ലഭിക്കും. ഡീലർഷിപ്പിന് അയച്ച അറിയിപ്പിൽ, ഈ ഓഫർ ജൂലൈ 18 മുതൽ ജൂലൈ 31 വരെ ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു. ടാറ്റ പഞ്ച് ഐസിഇ പതിപ്പ് ലോഞ്ച് ചെയ്തതു മുതൽ വിപണിയിൽ ചലനങ്ങൾ സൃഷ്‍ടിക്കുന്നു. അതിൻ്റെ വിൽപ്പന തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇക്കാരണത്താൽ, ഈ കാറിന് ഒരിക്കലും കിഴിവ് നൽകേണ്ടതില്ല. എങ്കിലും, ഇപ്പോൾ ടാറ്റ മോട്ടോഴ്‌സ് പഞ്ച് ഐസിഇയിൽ പരിമിതകാല ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു എന്നതാണ് ശ്രദ്ധേയം.

ടാറ്റ പഞ്ചിനൊപ്പം, ജൂലൈ 18 മുതൽ ജൂലൈ 31 വരെ ടാറ്റ ആൾട്രോസിനും കിഴിവുകൾ നൽകുന്നുണ്ട്. കമ്പനി ഈ ഓഫറിന് "ഇൻ്റർവെൻഷൻ സ്കീമുകൾ" എന്ന് പേരിട്ടിരിക്കുന്നു. ഇതിൽ XE, XE+, XM, XM S, XM+, XM+ S, XMA+, XMA+ S ട്രിം ലെവലുകൾക്ക് അൾട്രോസിന് 10,000 രൂപ കിഴിവ് ലഭിക്കും.

അടുത്തിടെ ആൾട്രോസിൻ്റെ വിൽപ്പനയിൽ വർധനവുണ്ടായിട്ടുണ്ട് . 2024 ജൂണിലെ വിൽപ്പന കണക്കുകൾ നോക്കുമ്പോൾ, അൾട്രോസ് ​​വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പകുതിയോളം കുറഞ്ഞിരുന്നു. എന്നാൽ പ്രതിമാസം 87.65% വർദ്ധിച്ചു. 2024 ജൂണിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കാറായിരുന്നു പഞ്ച്.

ഈ പരിമിതകാല വിലക്കിഴിവ് പഞ്ച്, ആൾട്രോസ് എന്നിവയുടെ വിൽപ്പന വർദ്ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് കരുതുന്നു. കാറുകളുടെ വിൽപ്പന വർധിപ്പിക്കാൻ കമ്പനി പുതിയ ഓഫറുകളും സ്കീമുകളും കൊണ്ടുവരുന്നു. ഈ രണ്ട് കാറുകളും വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഈ ഓഫർ നല്ലൊരു അവസരമാണ്.

ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക. 

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News