Asianet News MalayalamAsianet News Malayalam

ടാറ്റ സഫാരി റെഡ് ഡാർക്ക് എഡിഷൻ അവതരിപ്പിച്ചു

എസ്‌യുവിയുടെ ഈ ഡാർക്ക് എഡിഷൻ ടോപ്പ്-എൻഡ് അകംപ്ലിഷ്‍ഡ് + 6-സീറ്റർ ഓട്ടോമാറ്റിക് വേരിയന്‍റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ വയർലെസ് ആപ്പിൾ കാർപ്ലേയെയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയെയും പിന്തുണയ്ക്കുന്ന 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു.

Tata Safari Red Dark Edition Revealed
Author
First Published Feb 3, 2024, 3:29 PM IST

ദില്ലിയിൽ നടന്നുകൊണ്ടിരിക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ ടാറ്റ മോട്ടോഴ്‌സ് സഫാരി റെഡ് ഡാർക്ക് എഡിഷൻ അവതരിപ്പിച്ചു. ടാറ്റ സഫാരി ഡാർക്ക് എഡിഷൻ ഒബ്‌റോൺ ബ്ലാക്ക് പെയിന്‍റ് സ്‍കീമിലും ചാർക്കോൾ ബ്ലാക്ക് R19 അലോയി വീലുകളിലും എത്തുന്നു. ഫെൻഡർ ബാഡ്‍ജിംഗ്, ഫോഗ് ലാമ്പ് ഇൻസെർട്ടുകൾ, ബ്രേക്ക് കാലിപ്പറുകൾ എന്നിവയിൽ ശ്രദ്ധേയമായ ചുവന്ന ഹൈലൈറ്റുകൾ ഉണ്ട്.

ടാറ്റ സഫാരി റെഡ് ഡാർക്ക് എഡിഷൻ ഒരു കാർമേലിയൻ റെഡ്, സ്റ്റീൽ ബ്ലാക്ക് തീം അവതരിപ്പിക്കുന്നു. റെഡ് ലെതറെറ്റ് അപ്ഹോൾസ്റ്ററിയും ഡാർക്ക് ക്രോം ഇൻസെർട്ടുകളും ലഭിക്കുന്നു. ഡാഷ്‌ബോർഡ് ഒരു സ്റ്റീൽ ബ്ലാക്ക് ഫിനിഷ് കാണിക്കുന്നു. അതിന് കുറുകെ ഒരു കോൺട്രാസ്റ്റിംഗ് റെഡ് എൽഇഡി സ്ട്രിപ്പും കാണാം.

എസ്‌യുവിയുടെ ഈ ഡാർക്ക് എഡിഷൻ ടോപ്പ്-എൻഡ് അകംപ്ലിഷ്‍ഡ് + 6-സീറ്റർ ഓട്ടോമാറ്റിക് വേരിയന്‍റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ വയർലെസ് ആപ്പിൾ കാർപ്ലേയെയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയെയും പിന്തുണയ്ക്കുന്ന 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു.

10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 10 സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, വേറിട്ട ടെയിൽഗേറ്റ്, എയർ പ്യൂരിഫയർ, വെന്‍റിലേറ്റഡ് ഫ്രണ്ട് ആൻഡ് റിയർ സീറ്റുകൾ, 6-വേ പവർഡ് ഡ്രൈവർ സീറ്റ് എന്നിവ ഇൻറീരിയറിൽ ഉൾപ്പെടുന്നു. ഒരു മെമ്മറി ഫംഗ്‌ഷൻ, വയർലെസ് ഫോൺ ചാർജിംഗ്, ഇലക്ട്രിക് ബോസ് മോഡ് ഉള്ള 4-വേ പവർഡ് കോ-ഡ്രൈവർ സീറ്റ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയൻറ് ലൈറ്റിംഗ് തുടങ്ങിയ ഫീച്ചറുകളും ലഭിക്കുന്നു. സുരക്ഷയുടെ കാര്യത്തിൽ, ടാറ്റ സഫാരി ഡാർക്ക് എഡിഷനിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സാങ്കേതികവിദ്യ, ഏഴ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, എബിഎസ് വിത്ത് ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി) തുടങ്ങിയവയും ഉണ്ട്.

വാഹനത്തിന്‍റെ എഞ്ചിനിൽ, മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ടാറ്റ സഫാരി ഡാർക്ക് എഡിഷൻ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ 2.0 എൽ ഡീസൽ എഞ്ചിൻ നിലനിർത്തുന്നു. ഈ സജ്ജീകരണം 170PS ന്‍റെ ശക്തിയും 350Nm ടോർക്കും നൽകുന്നു.

ലോഞ്ച് തീയതി വ്യക്തമാക്കിയിട്ടില്ലെങ്കിലും സഫാരി റെഡ് ഡാർക്ക് എഡിഷൻ ഉടൻ നിരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. വിലയെ സംബന്ധിച്ചിടത്തോളം, സാധാരണ ടോപ്പ്-എൻഡ് ഡാർക്ക് എഡിഷനുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ചെറുതായി പ്രീമിയം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 27.34 ലക്ഷം രൂപയാണ് ഇതിന്‍റെ എക്സ്-ഷോറൂം വില. 

youtubevideo
 

Latest Videos
Follow Us:
Download App:
  • android
  • ios