. ഇപ്പോൾ ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയിലെ ആദ്യത്തെ സിഎൻജി ഓട്ടോമാറ്റിക് കാർ പുറത്തിറക്കി. സിഎൻജി ടിയാഗോ, ടിഗോർ എഎംടി കാറുകളാണ് ടാറ്റ പുറത്തിറക്കിയത്. 28.06 കിലോമീറ്റർ മൈലേജ് തരാൻ കഴിയുന്നതാണ് ഈ കാറെന്ന് കമ്പനി പറയുന്നു.

ഗര, ദീർഘദൂര യാത്രകൾ വളരെ എളുപ്പവും സുഖകരവുമാക്കാൻ ഓട്ടോമാറ്റിക് ഗിയർ കാറുകൾ അനുയോജ്യമാണ്. അതുകൊണ്ടുതന്നെ വാഹന പ്രേമികൾക്ക് ഇടയിൽ രാജ്യത്തെ ഓട്ടോമാറ്റിക്ക് കാറുകളുടെ ആവശ്യം വർധിക്കുന്നു. ഇപ്പോൾ ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയിലെ ആദ്യത്തെ സിഎൻജി ഓട്ടോമാറ്റിക് കാർ പുറത്തിറക്കി. സിഎൻജി ടിയാഗോ, ടിഗോർ എഎംടി കാറുകളാണ് ടാറ്റ പുറത്തിറക്കിയത്. 28.06 കിലോമീറ്റർ മൈലേജ് തരാൻ കഴിയുന്നതാണ് ഈ കാറെന്ന് കമ്പനി പറയുന്നു.

ടിയാഗോ, ടിഗോർ എന്നിവയുടെ സിഎൻജി എഎംടി മോഡലുകൾ മൂന്ന് വേരിയൻ്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. പുതിയ ടിയാഗോ ഐസിഎൻജി ഓട്ടോമാറ്റിക് 7.89 ലക്ഷം രൂപ പ്രാരംഭ വിലയിലും ടിഗോർ ഐസിഎൻജി 8.84 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലും ലഭ്യമാണ്. നിലവിലുള്ള നിറങ്ങൾക്ക് പുറമേ, കമ്പനി ടിയാഗോയിൽ രസകരമായ പുതിയ ടൊർണാഡോ ബ്ലൂ നിറവും ചേർത്തിട്ടുണ്ട്. ഗ്രാസ്‌ലാൻഡ് ബീജ് ടിയാഗോ എൻആർജിയിലും മെറ്റിയർ ബ്രോൺസ് ടിഗോറിലും ലഭ്യമാണ്. 

ട്വിൻ-സിലിണ്ടർ സാങ്കേതികവിദ്യ (കൂടുതൽ ബൂട്ട് സ്പേസ് നൽകാൻ സഹായിക്കുന്നു), ഹൈ-എൻഡ് ഫീച്ചർ ഓപ്ഷനുകൾ, സിഎൻജിയിൽ ഡയറക്ട് സ്റ്റാർട്ട് എന്നിങ്ങനെ വിവിധ ഇൻഡസ്ട്രി ഫസ്റ്റ് ഫീച്ചറുകൾ വാഗ്ദാനം ചെയ്ത് ടാറ്റ മോട്ടോഴ്സ് സിഎൻജി വിഭാഗത്തിൽ വിപ്ലവം സൃഷ്ടിച്ചു. ടിയാഗോ, ടിഗോർ, ആൾട്രോസ്, പഞ്ച് എന്നിവയുൾപ്പെടെയുള്ള സിഎൻജി ഉൽപ്പന്നങ്ങളുടെ വിപുലമായ പോർട്ട്‌ഫോളിയോ ടാറ്റ മോട്ടോഴ്‌സിനുണ്ടെന്ന് ടാറ്റ മോട്ടോഴ്‌സിന്‍റെ കൊമേഴ്‌സ്യൽ ഓഫീസർ അമിത് കാമത്ത് പറഞ്ഞു.

മികച്ച മൈലേജും എളുപ്പത്തിലുള്ള ഉപയോഗവും സമന്വയിപ്പിക്കുന്നതിനാൽ ടിയാഗോയുടെയും ടിഗോറിന്‍റെയും വിൽപ്പന വർദ്ധിപ്പിക്കാൻ ഇത്തരമൊരു നീക്കം ടാറ്റയെ സാഹിയിക്കും എന്നാണ് കരുതുന്നത്. ടിയാഗോയുടെയും ടിഗോറിൻ്റെയും സിഎൻജി വേരിയൻ്റുകൾക്ക് മുൻവർഷത്തെ അപേക്ഷിച്ച് 2024 സാമ്പത്തിക വർഷത്തിൽ 67.9 ശതമാനം വളർച്ച കൈവരിക്കാനായെന്നും, പുതിയ എഎംടി മോഡലുകളുടെ വരവോടെ വിൽപ്പന ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടാറ്റ മോട്ടോർസ് അധികൃർ പറയുന്നു. എന്തായാലും ടാറ്റയുടെ പുത്തൻ സിഎൻജി മോഡലുകളുടെ വരവോടെ മാരുതി സുസുക്കിയുടെ സിഎൻജി കോട്ടയിൽ വിള്ളൽ വീഴുമെന്ന് ഉറപ്പായി. 

youtubevideo