ഡ്രൈവറില്ലാതെ തനിയെ ഓടിയ കാറില്‍ നിന്നും യാത്രികരെ അദ്ഭുതകരമായി രക്ഷപ്പെടുത്തി ടാക്സി ഡ്രൈവര്‍. ചൈനയിലാണ് സംഭവം. റോഡരികിൽ പാർക്ക് ചെയ്‍ത കാർ തനിയെ മുന്നോട്ടു നീങ്ങുകയായിരുന്നു. ഏറെ നേരം മുന്നോട്ടോടിയ കാര്‍ കൂടുതല്‍ വേഗം ആര്‍ജ്ജിക്കുന്നതിനിടെ കാറിലേക്ക് ഓടിക്കയറിയ മറ്റൊരു ടാക്സി ഡ്രൈവറാണ് രക്ഷകനായത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറ

മധ്യ ചൈനയിലെ യിച്ചാംഗ് സിറ്റിയിലാണ് സംഭവം. റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്‍ത് ഡ്രൈവര്‍ പുറത്തിറങ്ങുന്നതും പിന്നാലെ കാര്‍ ഉരുണ്ടു നീങ്ങുന്നതും വീഡിയോയില്‍ കാണാം. നാലു യാത്രികരുമായാണ് കാര്‍ തനിയെ ഓടിയത്. അതിൽ ഒരു സ്ത്രീ വാഹനത്തിൽ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്.

തുടർന്ന് കാറിന്‍റെ പാച്ചില്‍ കണ്ട ഒരു ടാക്സി ഡ്രൈവർ പുറകേ ഓടി കാറിൽ കയറിയ ശേഷമാണ് വാഹനം നിര്‍ത്തുന്നത്. ടാക്സി ഡ്രൈവറുടെ ഇടപെടൽ കാരണം മൂന്നു പേരുടെ ജീവനാണ് രക്ഷപ്പെട്ടത്. ഇദ്ദേഹത്തിന് അഭിനന്ദനവുമായി നിരവധിപേര്‍ എത്തുന്നുണ്ട്. 

കാർ നിർത്തി പുറത്തിറങ്ങിയപ്പോൾ ഹാൻഡ് ബ്രേക്ക് ഇട്ടിരുന്നെന്നും അതിന് തകരാർ സംഭവിച്ചതാണ് അപകട കാരണമെന്നുമാണ് വാഹനത്തിന്റെ ഡ്രൈവർ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.