Asianet News MalayalamAsianet News Malayalam

വരുന്നൂ, പുത്തന്‍ ജീപ്പ് റാങ്ക്ളര്‍

അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ജീപ്പിന്‍റെ ഐക്കണിക്ക് മോഡല്‍ റാങ്ക്‌ളറിന്‍റെ ഉയര്‍ന്ന വകഭേദം റൂബികോണിന്‍റെ  ഇന്ത്യയിലെ പരീക്ഷണയോട്ട ചിത്രങ്ങളും പുറത്തുവന്നു. 

The Jeep Wrangler Rubicon
Author
Trivandrum, First Published May 20, 2019, 4:52 PM IST

അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ജീപ്പിന്‍റെ ഐക്കണിക്ക് മോഡല്‍ റാങ്ക്‌ളറിന്‍റെ ഉയര്‍ന്ന വകഭേദം റൂബികോണിന്‍റെ  ഇന്ത്യയിലെ പരീക്ഷണയോട്ട ചിത്രങ്ങളും പുറത്തുവന്നു. 

പരുക്കനായ ബോഡിയാണ് നാലാം തലമുറ റാങ്ക്ളറായ റൂബികോണിനെ മറ്റ് എസ്‍‍യുവികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, പരിഷ്‌കരിച്ച ബമ്പര്‍, പുത്തന്‍ അലോയ് വീലുകള്‍, തുടങ്ങിയവയാണ് മൂന്നു ഡോറുള്ള പുത്തന്‍ റാങ്ക്ളറിലെ പ്രധാന മാറ്റങ്ങള്‍. പുറക് വശത്തെ ബമ്പറിലും മാറ്റങ്ങളുണ്ട്. 44 ഡിഗ്രി അപ്പോച്ച് ആംഗിളും 27.8 ഡിഗ്രി ബ്രേക്ക്-ഓവര്‍ ആംഗിളും 37 ഡിഗ്രി ഡിപ്പാര്‍ച്ചര്‍ ആംഗിളുമുണ്ട് ഈ വാഹനത്തിന്. 

3.0 V6 ഡീസല്‍, 3.6 ലിറ്റര്‍ V6 പെട്രോള്‍ എഞ്ചിനുകളാണ് പ്രതീക്ഷിക്കുന്നത്. 3.0 ലിറ്റര്‍ V6 ഡീസല്‍ എഞ്ചിന്‍ പരമാവധി 259 bhp കരുത്തും 600 Nm torque ഉം  ഉല്‍പ്പാദിപ്പിക്കും. 3.6 ലിറ്റര്‍ V6 പെട്രോള്‍ എഞ്ചിന്‍ 285 bhp കരുത്തും 325 Nm torque ഉം ഉല്‍പ്പാദിപ്പിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സായിരിക്കും ഇരു എഞ്ചിന്‍ പതിപ്പുകളിലും ട്രാന്‍സ്‍മിഷന്‍. 

വാഹനത്തിന്‍റെ  ഇന്റീരിയര്‍ വിശേഷങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രാജ്യാന്തര വിപണിയില്‍ ലഭ്യമാവുന്ന മോഡലിലെ എല്‍സിഡി ഇന്‍സ്ട്രമന്റ് ക്ലസ്റ്റര്‍, ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയോട് കൂടിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം എന്നീ ഫീച്ചറുകളും പ്രതീക്ഷിക്കുന്നുണ്ട്. 58.74 ലക്ഷം രൂപ മുതല്‍ 67.60 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില. 

Follow Us:
Download App:
  • android
  • ios