Asianet News MalayalamAsianet News Malayalam

റോഡിലെ വെള്ളക്കെട്ടില്‍ വാഹനവുമായി ഇറങ്ങുന്നവരുടെ ശ്രദ്ധക്ക്; ചെയ്യേണ്ടതും ചെയ്യരുതാത്തതും

ഴക്കാലം വാഹനങ്ങളുടെ കാര്യത്തിലും ശ്രദ്ധ വേണ്ട കാലമാണ്. എഞ്ചിനില്‍ വെള്ളം കയറുന്നതാണ് മിക്ക വാഹനങ്ങളുടെയും പ്രശ്നം. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വെള്ളം മൂലമുണ്ടാകുന്ന തകരാറുകളില്‍ നിന്നും വാഹനത്തെ ഒരു പരിധിവരെ സംരക്ഷിക്കാം.

things must follow to keep your vehicle safe while driving through water log
Author
Thiruvananthapuram, First Published Aug 10, 2019, 11:11 AM IST

കനത്ത മഴയില്‍ ഉരുള്‍പൊട്ടലും നദികളുടെ വഴിമാറിയൊഴുക്കലുമൊക്കെ എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാം. മഴക്കാലം വാഹനങ്ങളുടെ കാര്യത്തിലും ശ്രദ്ധ വേണ്ട കാലമാണ്. എഞ്ചിനില്‍ വെള്ളം കയറുന്നതാണ് മിക്ക വാഹനങ്ങളുടെയും പ്രശ്നം. വാഹനത്തിൽ വെള്ളം കയറിയാല്‍ എന്തു ചെയ്യണമെന്ന് പലര്‍ക്കും വലിയ ധാരണയുണ്ടാകില്ല. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വെള്ളം മൂലമുണ്ടാകുന്ന തകരാറുകളില്‍ നിന്നും വാഹനത്തെ ഒരു പരിധിവരെ സംരക്ഷിക്കാം.

വെള്ളക്കെട്ട് കടക്കരുത്
മുന്നിലുള്ള വെള്ളക്കെട്ട് മറ്റു വാഹനങ്ങൾ കടക്കുന്നതു കണ്ട് നിങ്ങളും ശ്രമിക്കരുത്. കാരണം ഓരോ വാഹനത്തിലെയും ഫിൽറ്ററും സ്‌നോർക്കലുമൊക്കെ ഘടിപ്പിച്ചിരിക്കുന്നത് വ്യത്യസ്തമായിട്ടാണ്. ഇതിലൂടെ വെള്ളം അകത്തു കടന്നേക്കാം. ഏതെങ്കിലും സാഹചര്യത്തില്‍ ചെറിയ വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുമ്പോൾ ഫസ്റ്റ് ഗിയറിലോ, സെക്കൻഡ് ഗിയറിലോ മാത്രം ഓടിക്കുക. ഗിയർ മാറ്റാൻ ശ്രമിക്കരുത്. മാറ്റുമ്പോൾ എക്സോസ്റ്റിലൂടെ വെള്ളം ഇരച്ചുകയറി എൻജിൻ നിശ്ചലമാകാനുള്ള സാധ്യത ഏറെയാണ്

things must follow to keep your vehicle safe while driving through water log

വാഹനം സ്റ്റാര്‍ട്ട് ചെയ്യരുത്
വെള്ളക്കെട്ടില്‍ ഓഫായിക്കിടക്കുന്ന വാഹനം പെട്ടെന്ന് വീണ്ടും സ്റ്റാർട്ട് ചെയ്യരുത്. സ്റ്റാർട്ട് ചെയ്യുമ്പോൾ എൻജിനിലേക്ക് വായു എത്തിക്കുന്ന എയർ ഇൻടേക്ക് സംവിധാനം വഴി വെള്ളം എൻജിനിലേക്കെത്താന്‍ സാധ്യത ഏറെയാണ്. സ്റ്റാര്‍ട്ട് ചെയ്യാതെ എത്രയും പെട്ടെന്ന്  വെള്ളക്കെട്ടിൽനിന്നു വാഹനം നീക്കുക.  അതുപോലെ ബാറ്ററി ടെർമിനലുകൾ എത്രയും പെട്ടെന്ന് മാറ്റി വർക്‌ഷോപ്പിലെത്തിക്കുക. ഇൻഷുറൻസ് കമ്പനിക്കാരെയും വിവരം അറിയിക്കുക.  ഇരുചക്ര വാഹനങ്ങള്‍  ഈർപ്പം കേറിയിരിക്കുന്ന അവസരത്തിൽ ക്രാങ്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ എൻജിൻ പൊട്ടിത്തെറിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. 

നിരപ്പായ പ്രതലം
ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ളതാണ് വാഹനമെങ്കില്‍ നിരപ്പായ എന്തെങ്കിലും പ്രതലത്തിൽവച്ചുവേണം കെട്ടിവലിക്കാൻ. ഇത് സാധ്യമല്ലെങ്കിൽ മുൻ വീലുകൾ അല്ലെങ്കിൽ ഡ്രൈവിങ് വീലുകൾ ഗ്രൗണ്ടിൽനിന്നുയർത്തി വലിക്കണം. വെള്ളക്കെട്ടിൽപെട്ടാൽ വാഹനം തള്ളി വെള്ളമില്ലാത്തിടത്തേക്ക് മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്. പിന്നീട് കെട്ടിവലിച്ച് അടുത്തുള്ള വർക്ക്ഷോപ്പിൽ എത്തിക്കുക.

എന്‍ജിന്‍ ഓയില്‍ മാറ്റുക
വെള്ളം കയറിയ വാഹനത്തിന്‍റെ എൻജിൻ ഓയിൽ മാറ്റണം. രണ്ടു മൂന്നു പ്രാവശ്യം എൻജിൻ ഓയില്‍ മാറ്റി എൻജിൻ വൃത്തിയാക്കണം.

things must follow to keep your vehicle safe while driving through water log

എയർ ഇൻടേക്കുകള്‍
എയർഫിൽറ്റർ, ഓയിൽ ഫിൽറ്റർ, ഫ്യുവൽ ഫിൽറ്റർ എന്നിവ മാറ്റി പുതിയ ഘടിപ്പിക്കണം. ഒപ്പം എൻജിനിലേയ്ക്ക് വെള്ളം കയറാൻ സാധ്യതയുള്ള എല്ലാം എയർ ഭാഗങ്ങളും നന്നായി വൃത്തിയാക്കണം.  വെള്ളം കയറിയ എൻജിന്‍റെ ഓയിൽ മൂന്നു തവണയെങ്കിലും  ക്ലീൻ ചെയ്യണം.

ടയര്‍ കറക്കുക
എഞ്ചിൻ ഓയിൽ നിറച്ചതിന് ശേഷം ജാക്കി വെച്ച് മുൻ വീലുകൾ ഉയർത്തുക. തുടര്‍ന്ന് ടയര്‍ കൈകൊണ്ട് കറക്കി ഓയിൽ എൻജിന്റെ എല്ലാ ഭാഗത്തും എത്തിക്കുക. പതിനഞ്ചു മിനിട്ടുവരെയെങ്കിലും ഇങ്ങനെ ചെയ്യുക. വീണ്ടും  ഓയില്‍ മുഴുവൻ മാറ്റി വീണ്ടും നിറച്ച് ടയർ കറക്കിക്കൊടുക്കുക. ചുരുങ്ങിയത് മൂന്നു തവണയെങ്കിലും ഇത് ആവർത്തിക്കുക. വെള്ളം കയറിയിട്ടുള്ള എല്ലാ ഭാഗങ്ങളും നന്നായി വൃത്തിയാക്കി ഈർപ്പരഹിതമാക്കുക. ഈർപ്പം ഉണ്ടെങ്കിൽ തുരുമ്പ് പിടിക്കാനുള്ള സാധ്യത ഏറെയാണ്. 

ഫ്യൂസുകൾ
ഇലക്ട്രിക് ഘടകങ്ങള്‍ പരിശോധിക്കണം. ഫ്യൂസുകൾ മാറ്റി പുതിയവ സ്ഥാപിക്കുക.ഇലക്ട്രിക് പാര്‍ട്സുകള്‍ ഷോർട്ട് ആകുന്നുണ്ടെങ്കിൽ അവ മാറ്റുക. ഫ്യൂസുകൾ മാറ്റിയിടുക. 

ഇൻഷുഷൻസ് പരിരക്ഷ
മഴയത്ത് എൻജിനകത്തേക്കു വെള്ളം കയറി തകരാർ സംഭവിച്ചാൽ  വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷയുണ്ട്. എന്നാൽ വാഹനം വെള്ളക്കെട്ടിലേക്കിറക്കി ഓടിച്ചതിനു ശേഷമുണ്ടായ തകരാറുകള്‍ക്ക് ഇൻഷുറൻസ് ലഭിക്കില്ല. പാർക്ക് ചെയ്തിരിക്കുമ്പോഴോ ഡ്രൈവ് ചെയ്യുന്നതിനിടെ പെട്ടെന്നു വെള്ളപ്പൊക്കം ഉണ്ടായി എൻജിനകത്തു വെള്ളം കയറിയാൽ പരിരക്ഷ ലഭിക്കും. വെള്ളം കയറിയ എൻജിൻ ഓൺ ആക്കാൻ ശ്രമിച്ച് കാർ തകരാറിലായാൽ ഇൻഷുറൻസ് ലഭിക്കില്ല.

things must follow to keep your vehicle safe while driving through water log

റോഡില്‍ കാറിന്‍റെ എക്സ്ഹോസ്റ്റ് ലെവലില്‍ വെള്ളം ഉണ്ടെങ്കില്‍ കാറിന് കേടുപാടു വരുമെന്ന് ഉറപ്പാണ്. ഇത്തരത്തില്‍ ഉയര്‍ന്ന വെള്ളമുള്ള റോഡിലേക്ക് കാര്‍ ഇറക്കരുത്. എക്സ്ഹോസ്റ്റില്‍ വെള്ളം കയറിയാല്‍ വാഹനം തനിയെ ഓഫാകും. വെള്ളത്തില്‍ കാര്‍ ഓഫായാല്‍ പിന്നീട് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. ഇത് എന്‍ജിനുള്ളില്‍ വെള്ളം കയറാന്‍ ഇടയാക്കും. 

പെരുമഴയത്ത് റോഡ് വ്യക്തമായി കാണാൻ സാധിക്കുന്നില്ലെങ്കിൽ  ഡ്രൈവ് ചെയ്യാന്‍ ശ്രമിക്കരുത്.  ഡ്രൈവ് ചെയ്യേണ്ടി വരുമ്പോൾ ഫോഗ്‌ലാംപ്, ഹെഡ്‌ലൈറ്റ് (ഡിം മോഡ്) ഓൺ ചെയ്യുക. പതുക്കെ ഓടിക്കുക. റോഡ് സൈഡുകളില്‍ പാർക്ക് ചെയ്യേണ്ട അവസരങ്ങളിൽ ഹസാഡ് ലൈറ്റ് ഓൺ ചെയ്യാം. മഴയത്ത് എസി കുറച്ചിടുമ്പോൾ ഗ്ലാസിൽ മിസ്റ്റ് പിടിക്കാന്‍ സാധ്യത ഏറെയാണ്. ഇതൊഴിവാക്കാൻ കാറിനകത്തെ ഊഷ്മാവ് 20–22 ഡിഗ്രി സെൽഷ്യസ് ആയി സെറ്റ് ചെയ്യുക. ഇത് മിസ്റ്റ് ഒഴിവാക്കാന്‍ സഹായിക്കും. 

Follow Us:
Download App:
  • android
  • ios