മോട്ടോർ വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് കാലാവധി മെയ് പതിനഞ്ചാം തീയതി വരെ നീട്ടി. രാജ്യത്ത്​ ലോക്​ഡൗൺ മേയ്​ മൂന്നുവരെ നീട്ടിയ സാഹചര്യത്തിലാണ് ഈ തീരുമാനം. 

മാർച്ച്‌  25 ആം തീയതി മുതൽ മെയ് മൂന്നാം തീയതി വരെയുള്ള കാലയളവിൽ പുതുക്കേണ്ട പോളിസികൾക്ക് ആണ് 15 ആം തീയതി വരെ തീയതി നീട്ടി നൽകിയിരിക്കുന്നത്. ഇതേ കാലയളവ് തന്നെയാണ് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾക്കും നൽകിയിട്ടുള്ളത്.നേരത്തെ 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് ഇപ്പോൾ മെയ് മൂന്നാം തീയതി വരെ നീട്ടിയ കാരണമാണ് ഇത്തരമൊരു പ്രഖ്യാപനം വരുന്നത്. ഈ പ്രഖ്യാപനം വാഹന ഉടമകൾക്ക് ആശ്വാസം പകരുന്നതാണ്. ഇൻഷുറൻസ് ഇല്ലാതെ വാഹനം നിരത്തിൽ ഓടിച്ചാൽ 1000 മുതൽ 2000 രൂപ വരെ പിഴയും മൂന്നു മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.

മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ അതോറിറ്റി നേരത്തെ തന്നെ വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ് മുതലായ വാഹന സംബന്ധിയായ ഡോക്യുമെന്റുകളുടെ കാലാവധി ജൂൺ 30 വരെ നീട്ടിയിരുന്നു.