Asianet News MalayalamAsianet News Malayalam

കറുപ്പുതാൻ എനക്കുപുടിച്ച കളറ്..! എന്താണ് ടയറുകള്‍ക്ക് എന്നും കറുത്ത നിറം മാത്രം? ഇതാണ് ആ രഹസ്യം!

വിവിധ വര്‍ണങ്ങള്‍ വാഹനങ്ങള്‍ക്ക് ലഭിക്കുമ്പോഴും ടയറുകള്‍ മാത്രം എന്നും കറുത്ത നിറത്തിൽ മാത്രം കാണപ്പെടുന്നത് എന്തുകൊണ്ടാണ്? അതും ടയര്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന റബര്‍ നല്ല പാലപ്പത്തിന്‍റെ നിറത്തില്‍ ഇരിക്കുമ്പോള്‍ എന്താണ് ഇങ്ങനെ സംഭവിക്കുന്നത്? നിരവധി പേര്‍ ഈ സംശയത്തിന് ഉടമകളായിരിക്കും. അതിനുള്ള കാരണം അറിയേണ്ടേ?

This is the secret of why are tyres only black in color
Author
First Published Mar 22, 2024, 12:56 PM IST

രു നൂറ്റാണ്ടിലേറെയായി വാഹന വ്യവസായത്തിൻ്റെ പ്രധാന ഘടകമാണ് ടയറുകൾ. റോഡിലെ വാഹനങ്ങൾക്ക് ആവശ്യമായ പിന്തുണയും ട്രാക്ഷനും നൽകുന്നു. ടയറുകളുടെ വ്യതിരിക്തമായ സവിശേഷതകളിലൊന്ന് അവയുടെ കറുപ്പ് നിറമാണ്. അത് വ്യവസായ നിലവാരമായി മാറിയിരിക്കുന്നു. എന്നാൽ ടയറുകൾ കറുത്തിരിക്കുന്നത് എന്തുകൊണ്ട്?  വിവിധ വര്‍ണങ്ങള്‍ വാഹനങ്ങള്‍ക്ക് ലഭിക്കുമ്പോഴും ടയറുകള്‍ മാത്രം എന്നും കറുത്ത നിറത്തിൽ മാത്രം കാണപ്പെടുന്നത് എന്തുകൊണ്ടാണ്? അതും ടയര്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന റബര്‍ നല്ല പാലപ്പത്തിന്‍റെ നിറത്തില്‍ ഇരിക്കുമ്പോള്‍ എന്താണ് ഇങ്ങനെ സംഭവിക്കുന്നത്? നിരവധി പേര്‍ ഈ സംശയത്തിന് ഉടമകളായിരിക്കും. അതിനുള്ള കാരണം അറിയേണ്ടേ?

ടയർ നിറങ്ങളുടെ ചരിത്രം
ആദ്യകാലത്ത് ടയറുകൾക്ക് കറുപ്പ് നിറം ആയിരുന്നില്ല എന്നതാണ് സത്യം. 1895-ൽ ന്യൂമാറ്റിക് റബ്ബർ ടയറുകൾ വ്യാപകമായി ഉപയോഗിച്ചു. പ്രകൃതിദത്തമായി കിട്ടുന്ന റബറിന്റ സ്വാഭാവിക നിറം പാൽ വെള്ളയായതിനാൽ ഈ ടയറുകൾ വെളുത്തതായിരുന്നു.    പക്ഷേ ആ ടയറുകൾക്കു തേയ്‍മാനം കൂടുതലായിരുന്നു.  അതിനാൽ റബറിൽ കാർബൺ ബ്ലാക്ക് ചേർത്തു ടയർ ഉണ്ടാക്കി തുടങ്ങി. അതോടെ അവയ്ക്കു തേയ്‍മാനം കുറഞ്ഞു. കൂടാതെ ചൂടും കുറഞ്ഞു. പക്ഷേ കാര്‍ബണ്‍ കാരണം ടയര്‍ കറുത്തും പോയി.

കാര്‍ബണ്‍ ബ്ലാക്ക് എങ്ങിനെയാണ് ടയറിനെ സംരക്ഷിക്കുന്നത് എന്നറിയേണ്ടേ? ടയറിന്റെ പുറംഭാഗം നിര്‍മ്മിക്കുന്നതിനായുള്ള പോളിമറുകളെ ദൃഢീകരിക്കുകയാണ് കാര്‍ബണ്‍ ബ്ലാക്ക് ചെയ്യുന്നത്. റബ്ബറുമായി മിശ്രിതപ്പെടുന്ന കാര്‍ബണ്‍ ബ്ലാക്ക്, ടയറുകളുടെ കരുത്തും ഈടുനില്‍പും കൂട്ടുന്നു. ടയറിന്റെ പുറംഭാഗം, ബെല്‍റ്റ് ഏരിയ ഉള്‍പ്പെടുന്ന ഭാഗങ്ങളില്‍ ഉടലെടുക്കുന്ന താപത്തെ കാര്‍ബണ്‍ ബ്ലാക്ക് പ്രവഹിപ്പിക്കും. ഇത്തരത്തില്‍ ടയറുകളുടെ കാലയളവ് കാര്‍ബണ്‍ ബ്ലാക്ക് വര്‍ധിപ്പിക്കും.

കൂടാതെ, അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ടയറുകളെ കാര്‍ബണ്‍ ബ്ലാക് സംരക്ഷിക്കുന്നു. അങ്ങനെ ടയറുകളുടെ ഗുണമേന്‍മയും നിലനിര്‍ത്തുന്നു. കരുത്തിനും ഈടുനില്‍പിനും ഒപ്പം ഡ്രൈവിംഗ് സുരക്ഷയും കാര്‍ബണ്‍ ബ്ലാക് നല്‍കുന്നു. ഹാന്‍ഡ്‌ലിംഗ്, ആക്‌സിലറേഷന്‍, ബ്രേക്കിംഗ്, റൈഡിംഗ് കംഫോര്‍ട്ട് എന്നിവയെ ഒക്കെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് ടയറുകള്‍. ചുരുക്കിപ്പറഞ്ഞാല്‍ സുരക്ഷിതമായ ഡ്രൈവിംഗ് സാഹചര്യമൊരുക്കി നമ്മുടെ ജീവനും ആരോഗ്യവും സംരക്ഷിക്കുന്നതിന് ഏറെ സഹായിക്കുന്നത് ടയറുകളുടെ ഈ കറുപ്പ് നിറമാണ്.

നിങ്ങളുടെ കാറിന്‍റെ നിറം വെള്ളയാണോ? എങ്കില്‍ സൂക്ഷിക്കണം; പണി പാലുംവെള്ളത്തിൽ കിട്ടും!

ടയറിന് വേറെ നിറങ്ങളുണ്ടോ?
ചില പ്രത്യേക ആവശ്യങ്ങൾക്കു മാത്രമാണ് ഇപ്പോൾ മറ്റു നിറങ്ങളില്‍ ടയറുകൾ ഉപയോഗിക്കുന്നത്. വെളുപ്പ് നിറത്തിലെ റബറിനുകൂടെ 'കളർ പിഗ്മെന്റസുകൾ' ചേർത്താൽ മറ്റു നിറങ്ങളിലുള്ള ടയറുകൾ ഉണ്ടാക്കാം. പക്ഷെ അവയ്ക്കു തേയ്മാനം കൂടും. ടയറുകൾ സാധാരണയായി കറുത്തതാണെങ്കിലും, അവ മറ്റ് നിറങ്ങളിൽ നിർമ്മിക്കാൻ നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഉദാഹരണത്തിന്, റേസിംഗ് ടയറുകൾ പോലെയുള്ള പ്രത്യേക വിപണികൾക്കുള്ള പ്രത്യേക ടയറുകൾ ഇടയ്ക്കിടെ വെള്ള, നീല അല്ലെങ്കിൽ മറ്റ് നിറങ്ങളിൽ നിർമ്മിക്കുന്നു. ഈ നിറമുള്ള ടയറുകൾ വളരെ സാധാരണമല്ല, മിക്ക ടയറുകൾക്കും കറുപ്പ് ഒരു മാനദണ്ഡമായി തുടരുന്നു. കറുത്ത ടയറിനു മുകളിൽ പല നിറങ്ങളിലുള്ള റബറിന്റെ ചെറിയ ഷീറ്റുകൾ ടയറിന്റെ വശങ്ങളിലായി ഒട്ടിച്ചുചേർത്തും പല നിറത്തിലുള്ള ടയറുകൾ ഉണ്ടാക്കാറുണ്ട്. പക്ഷേ അവ എളുപ്പം അഴുക്കു പിടിക്കും. ഒന്നു കഴുകിവൃത്തിയാക്കണമെങ്കില്‍ പോലും കറുപ്പ് നിറം തന്നെയാണ് മികച്ചത്. അതിനാൽ കറുത്ത ടയർ തന്നെയാണ് ഉത്തമം എന്ന് ഉറപ്പാണ്. 

youtubevideo

Follow Us:
Download App:
  • android
  • ios