Asianet News MalayalamAsianet News Malayalam

ഏഴുവര്‍ഷം മുമ്പ് കുടുംബത്തിന്‍റെ ജീവനെടുത്ത അപകടം; ടിപ്പര്‍ ഡ്രൈവർ ജയിലിലേക്ക്

കുടുംബം സഞ്ചരിച്ചിരുന്ന കാറില്‍ ടിപ്പര്‍ ലോറിയിടിച്ച് രണ്ടു കുട്ടികള്‍ ഉള്‍പ്പെട നാലുപര്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവർക്ക് അഞ്ചു വർഷം കഠിന തടവും 50,000 രൂപ പിഴയും

Tipper Lorry Driver Punished For Road Accident
Author
Alappuzha, First Published Aug 22, 2020, 9:48 AM IST

കുടുംബം സഞ്ചരിച്ചിരുന്ന കാറില്‍ ടിപ്പര്‍ ലോറിയിടിച്ച് രണ്ടു കുട്ടികള്‍ ഉള്‍പ്പെട നാലുപര്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവർക്ക് അഞ്ചു വർഷം കഠിന തടവും 50,000 രൂപ പിഴയും. ഏഴുവര്‍ഷം മുമ്പ് ആലപ്പുഴയില്‍ നടന്ന അപകടത്തിലാണ് ജില്ലാ അഡീഷനൽ സെഷൻസ് കോടതിയുടെ വിധി.

2013 മാർച്ച് 30നാ രാവിലെ എസി റോഡിൽ മണലാടി ജംക്‌ഷനു സമീപമായിരുന്നു അപകടം. കാർ യാത്രക്കാരായ കൊട്ടാരക്കര സ്വദേശി ബിജു ഭവനത്തിൽ ബിജു തങ്കച്ചൻ (43), ഭാര്യ പ്രിൻസി (38), മക്കളായ പത്താംക്ലാസ് വിദ്യാർഥി ആരോൺ (15), നാലാം ക്ലാസ് വിദ്യാർഥി ഷാരോൺ (9) എന്നിവരാണ് അപകടത്തിൽ മരിച്ചത്. കാർ ഡ്രൈവർ കൊട്ടാരക്കര സ്വദേശി ജോയി ഗീവർഗീസിനു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‍തിരുന്നു. 

തുടര്‍ന്ന് ടിപ്പര്‍ ഓടിച്ചിരുന്ന നെടുമുടി സ്വദേശിയായ ഷിനോദ് ഗോപിയെ (35) രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്‍തിരുന്നു. ടിപ്പർ ലോറി മറ്റൊരു വാഹനത്തെ അതിവേഗം മറികടന്നു വരുമ്പോഴാണ് എതിരെ വന്ന കാറിൽ ഇടിച്ചതെന്നായിരുന്നു കേസ്. കുറ്റകരമായ നരഹത്യ ഉള്‍പ്പെടെ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. കേസിൽ പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി അലക്ഷ്യമായി വണ്ടി ഓടിച്ചതിനു ഒരു മാസവും കുറ്റകരമായ നരഹത്യയ്ക്ക് അഞ്ചു വര്‍ഷവും ശിക്ഷ വിധിക്കുകയായിരുന്നു.

ഗുരുതുരമായി പരുക്കേൽപ്പിച്ചതിനു ഒരു വർഷവുമാണ് ശിക്ഷ. എല്ലാ ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി നിർദേശിച്ചു. പിഴത്തുക അപകടത്തിൽ പരുക്കേറ്റ കാർ ഡ്രൈവർക്ക് നൽകാനും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷംകൂടി ശിക്ഷ അനുഭവിക്കേണ്ടി വരും.  

Follow Us:
Download App:
  • android
  • ios