Asianet News MalayalamAsianet News Malayalam

കളത്തിലിറങ്ങി ടൊയോട്ട കൊറോള ക്രോസ്

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ സെഡാന്‍ കൊറോളയെ അടിസ്ഥാനമാക്കിയ എസ്‌യുവി കൊറോള ക്രോസ് വിപണിയില്‍

Toyota Corolla CROSS compact SUV launched in Thailand
Author
Thailand, First Published Jul 9, 2020, 4:02 PM IST

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ സെഡാന്‍ കൊറോളയെ അടിസ്ഥാനമാക്കിയ എസ്‌യുവി കൊറോള ക്രോസ് വിപണിയില്‍ അവതരിപ്പിച്ചു. ആദ്യഘട്ടമായി തായ്‌ലാന്‍ഡിലാണ് വാഹനത്തിന്‍റെ അവതരണം. 

ടൊയോട്ടയുടെ ജനപ്രിയ സെഡാന്‍ മോഡലായ കൊറോളയെ അടിസ്ഥാനമാക്കി ഒരുങ്ങിയ എസ്‌യുവിയാണ് കൊറോള ക്രോസ്. ടൊയോട്ടയുടെ കൊറോള ഓള്‍ട്ടിസ്, സിഎച്ച്ആര്‍ വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന ടിഎല്‍ജിഎസി പ്ലാറ്റ്‌ഫോമിലാണ് കൊറോള ക്രോസും ഒരുങ്ങുന്നത്. 

കൊറോള ക്രോസിന് കരുത്തേകാന്‍ രണ്ട് എന്‍ജിനാണ് ടൊയോട്ട വികസിപ്പിച്ചിട്ടുള്ളത്. 1.8 ലിറ്റര്‍ 2ZR-FBE പെട്രോള്‍, 1.8 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ്. റെഗുലര്‍ പെട്രോള്‍ എന്‍ജിന്‍ 140 ബിഎച്ച്പി പവറവും 175 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. ഹൈബ്രിഡ് പതിപ്പിലെ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് 122 ബിഎച്ച്പി പവറാണ് ഉത്പാദിപ്പിക്കുന്നത്. സിവിടിയാണ് ഇരു മോഡലുകളിലെയും ട്രാന്‍സ്മിഷന്‍.

ടൊയോട്ടയുടെ റേവ്4ല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഡിസൈനാണ് കൊറോള ക്രോസിലുള്ളത്. പുതിയ ഗ്രില്ല്, എല്‍ഇഡി റണ്ണിങ്ങ് ലൈറ്റ്, വീതി കുറഞ്ഞ ഹെഡ്‌ലൈറ്റ് എന്നിവയാണ് മുന്‍വശത്തെ അലങ്കരിക്കുന്നത്. ബ്ലാക്ക് ക്ലാഡിങ്ങ് നല്‍കിയുള്ള ബോഡി കളര്‍ ബംമ്പര്‍, എല്‍ഇഡി ടെയ്ല്‍ലാമ്പ്, ലൈറ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ക്രോമിയം സ്ട്രിപ്പ് എന്നിവയാണ് പിന്‍വശത്തുള്ളത്. 

പ്രീമിയം ലുക്കുള്ള ഇന്റീരിയറാണ് കൊറോള ക്രോസിന്റെ പ്രത്യേകത. ഡ്യുവല്‍ ടോണ്‍ ലെതര്‍ ആവരണമുള്ള ഡാഷ്‌ബോഡും ഡോര്‍ പാനലും, ഒമ്പത് ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ എന്നിവയാണ് ഇന്റീരിയറിനെ കാഴ്ചയില്‍ സമ്പന്നമാക്കുന്നത്. 

ടൊയോട്ടയ്ക്ക് വേരോട്ടമുള്ള മറ്റ് രാജ്യങ്ങളിലേക്കും ഈ വാഹനം ഉടന്‍ എത്തിയേക്കും. മിഡ്-സൈസ് എസ്‌യുവി ശ്രേണിയില്‍  പ്രധാനമായും ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ക്കു വേണ്ടി എത്തുന്ന ഈ വാഹനത്തിന്‍റെ മുഖ്യ എതിരാളികള്‍ ഹോണ്ട എച്ച്ആര്‍വി, മസ്ത സിഎക്‌സ്-0, ജീപ്പ് കോംപസ് തുടങ്ങിയവര്‍ ആയിരിക്കും. 

Follow Us:
Download App:
  • android
  • ios